നിങ്ങളുടെ ജനനമാസമനുസരിച്ച് സ്വഭാവസവിശേഷതകൾ പറയാനാകും. നക്ഷത്രങ്ങൾ പരിഗണിക്കുമ്പോൾ ഇവ കൂടുതൽ വ്യക്തമാകുമെങ്കിലും പൊതുവെയുള്ള ചില പ്രധാന സവിശേഷതകൾ ജനിച്ച മാസങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും.
ജനുവരി: ജനുവരി മാസത്തിൽ ജനിച്ചവർ എല്ലാ കാര്യങ്ങളിലും മുന്നിലായിരിക്കും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും, സഹപ്രവർത്തകരോട് നല്ല
രീതിയിൽ മുന്നോട്ട് പോകാനുള്ള മനസ്സും
ഏത് കാര്യത്തിനും ഇറങ്ങി പ്രവർത്തിക്കാനുള്ള മനസ്സുമിവർക്കുണ്ട്. എല്ലാവരോടും സ്നേഹവും, വിശ്വാസവും നിലനിർത്തും. ഇവർക്ക് മറവി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അത് മൂലം ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാം. ചില സമയങ്ങളിൽ കള്ളം പറയുമെങ്കിലും അത് ബോധ്യപ്പെടുകയും ചെയ്യാം.
ഫെബ്രുവരി : മറ്റുള്ളവരെ സന്തോഷിപ്പിക്കണമെന്ന ചിന്താഗതിക്കാരായ ഇവർ എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. ഉത്തമ ജീവിതപങ്കാളിയെ ഇവർ സ്വയം കണ്ടെത്തും. ഇറങ്ങി തിരിക്കുന്ന എല്ലാ മേഖലയിൽ നിന്നും പ്രതീക്ഷിക്കുന്നതിലും ലാഭം നേടും. ഇവരുടെ ഉപദേശം സ്വീകരിക്കുന്നവർക്ക് ഉയർച്ചയുണ്ടാകും.
മാർച്ച്: പണം സമ്പാദിക്കണമെന്ന ചിന്താഗതി ഉണ്ടാകും. നല്ല രീതിയിൽ പണം സമ്പാദിക്കാൻ കഴിയും. എന്നാൽ പണം കൈകാര്യം ചെയ്യാൻ അറിയില്ല. ആർഭാടങ്ങൾക്കും അനാവശ്യ കാര്യങ്ങൾക്കും പണം ചിലവാക്കും. ആസ്ത്മ, വിറ്റാമിൻ സംബന്ധമായ രോഗങ്ങൾ വരാം. ഏത് കാര്യത്തെ കുറിച്ചും സംവാദത്തിലേർപ്പെടും, പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
ഏപ്രിൽ: കാന്തം പോലെ ഏവരെയും ആകർഷിക്കും. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്. ജീവിതത്തിൽ ഓരോ ഘട്ടത്തിലും ധാരാളം മാറ്റങ്ങൾ വരാം. സാമ്പത്തിക ഉയർച്ചയുണ്ടാകുമെങ്കിലും ഇവർ അതിൽ അഹങ്കരിക്കില്ല.
മെയ്: മെയ് മാസത്തിൽ ജനിച്ചവർക്ക് ആത്മവിശ്വാസം കൂടുതലായി ഉണ്ടാകും. ജീവിതത്തിൽ താഴ്ച്ച സംഭവിച്ചാലും ഉയർന്നു വരാനുള്ള ആത്മവിശ്വാസമുണ്ട്. ഇവർ കുടുബത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കും. കുടുംബത്തിൻ്റെ ഉയർച്ചക്ക് വേണ്ടി സമ്പത്ത് ചിലവാക്കുന്നതിന് മടിയില്ലാത്തവർ. ബന്ധങ്ങൾക്ക് വളരെ മൂല്യം കൊടുക്കുന്നവർ. ഇടക്ക് സാമ്പത്തിക നഷ്ടം ഉണ്ടായാലും അത് നികത്തി മൂന്നാട്ട് വരും. ഇവർ ഈശ്വര വിശ്വാസമുള്ളവരായിരിക്കും.
ജൂൺ: ജൂൺ മാസം ജനിച്ചവർക്ക് പ്രണയ വിവാഹത്തിന് സാധ്യത കൂടുതലാണ്.
ധാരാളം പ്രണയ ബന്ധങ്ങൾ ഉണ്ടാകാനും സാധ്യതകളുണ്ട്. കാഴ്ച്ച സംബന്ധമായ രോഗങ്ങൾ ഇവർക്ക് ഉണ്ടാകാം. സ്വന്തമായി ബിസിനസ് ചെയ്യാനും, സ്വന്തമായി മുന്നേറുവാനും ശ്രമിക്കും. ചില അവസരങ്ങളിൽ സ്വന്തം കാര്യം മാത്രം നോക്കുന്ന പ്രകൃതമാണെന്ന ചീത്ത പേരുകളുണ്ടാകാം. ധാരാളം സാമ്പത്തിക നേട്ടങ്ങൾ ജീവിതത്തിലുണ്ടായാലും ചെറിയ നഷ്ടങ്ങൾ ഉണ്ടാവാം. ഒന്നിലും തൃപ്തരല്ലാത്ത ഇവരെ അനുഭവ യോഗമില്ല എന്ന മനപ്രയാസം അലട്ടും.
ജൂലൈ : അതിര് കടന്ന ആത്മവിശ്വാസം ഇവരെ അബദ്ധങ്ങളിൽ കൊണ്ടെത്തിക്കാം. സ്നേഹിക്കുന്നവർക്ക് ജീവൻ കൊടുക്കാനും കൂടെ നിൽക്കാനും തയ്യാറാകും. ശരീര സംബന്ധമായ രോഗങ്ങൾ ഉണ്ടാവാം. ഇവർക്ക് സാമ്പത്തിക സുരക്ഷ ഉണ്ടാകും. സമ്പാദിക്കാനും, കരുതിവയ്ക്കാനും, നിക്ഷേപിക്കാനുമുള്ള മനോഭാവം ഇവരിലുണ്ട്.
ഓഗസ്റ്റ്: ഓഗസ്റ്റ് മാസം ജനിച്ചവർക്ക് മാനസിക ബലം കൂടുതലാണ്.സ്നേഹ സമ്പന്നരായ ഇവർ ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങളിൽ ഇടപെടും. എന്നാൽ ചെയ്യാത്ത തെറ്റിന് പഴി കേൾക്കാനിടയാകാം. സ്വയം പര്യാപ്തമായി സമ്പാദിക്കുകയും അവ നിലനിർത്താനും ശ്രമിക്കും.
സെപ്റ്റംബർ : സെപ്റ്റംബർ മാസത്തിൽ ജനിച്ചവർക്ക് നേതൃപാടവമുണ്ടാകും. നേതൃസ്ഥാനത്തിന് ഇവർക്ക് സാധ്യത കൂടുതലാണ്. ബുദ്ധിവൈഭവം കൂടുതലുള്ള ഇവർ എല്ലാ കാര്യവും മറ്റുള്ളവരെക്കാൾ മുൻപ് ചിന്തിച്ച് വിജയം നേടും. മഴക്കാല രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലാണ്. സാമ്പത്തിക ഉയർച്ചകൾ ധാരാളമുണ്ടാകും. ഇവർക്ക് എപ്പോഴും പോസിറ്റീവ് ചിന്തകളായിരിക്കും. തൊട്ടതെല്ലാം പൊന്നാക്കണം എന്ന മനോഭാവമുള്ള ഇവർക്ക് ജീവിതത്തിൽ ധാരാളം നേട്ടങ്ങൾ ഉണ്ടാകും. ഇവർക്ക് ഈശ്വരവിശ്വാസം കൂടുതലാണ്.
ഒക്ടോബർ: ഭാഗ്യം കൂടുതലുള്ളവരാണ് ഒക്ടോബർ മാസം ജനിച്ചവർ. ശരാശരി മനുഷ്യൻ 6 മാസം കൊണ്ടു നേടിയെടുക്കുന്ന അറിവ് ഇവർ 6 ദിവസം കൊണ്ട് നേടിയെടുത്തെന്ന് വരാം. അവർ തിരഞ്ഞെടുക്കുന്ന മേഖലകളിൽ കഴിവും ബുദ്ധിയും പ്രകടിപ്പിക്കാം. സ്ത്രീകളിൽ ചിലർക്ക് രോഗങ്ങൾക്കുള്ള സാധ്യതകളുണ്ട്.
പിടിവാശി, എടുത്തു ചാട്ടം എന്നീ പ്രശ്നങ്ങൾ ഉണ്ടാവാം. ആത്മസംയമനം പാലിച്ച് വിഷമങ്ങളെ തരണം ചെയ്ത് ഇവർ മുന്നോട്ട് പോകും.
നവംബർ: പോസിറ്റീവ് ചിന്താഗതിയുള്ള ഇവർ മറ്റുള്ളവരിലേക്കും പോസിറ്റീവ് എനർജി കൊടുക്കും. ചില സമയങ്ങളിൽ മാനസിക സമ്മർദം ,ക്ഷമ, പരാജയം എന്നിവ കൊണ്ട് വിഷമങ്ങൾ വരാം. സമ്മിശ്ര സാമ്പത്തികമാണ്. ധനനഷ്ടം വന്നാലും ഇരട്ടി നേടിയെടുക്കാന്നുള്ള മനസ്സിവർക്കുണ്ട്.
ഡിസംബർ: ഡിസംബർ മാസം ജനിച്ചവർ പൊതുവെ അലസരായിരിക്കും. മടി, അലസത, ഉറക്കം എന്നിവ ഇവരെ തളർത്തും. ജോലികളിൽ നേതൃസ്ഥാനത്തിന് ആഗ്രഹമുണ്ടെങ്കിലും അതിനൊത്ത് പ്രവർത്തിക്കാൻ ഇവർക്ക് കഴിയാതെ വരും. എല്ലാവർക്കും പ്രിയപ്പെട്ടവരെങ്കിലും, മറ്റുള്ളവർ ഇവരെ ഇഷ്ടപ്പെടുമോ എന്ന സംശയം ഇവർക്കുണ്ട്. ചില സമയത്തെ തന്നിഷ്ട പ്രവർത്തികൾ ഇവരെ അപകടങ്ങളിൽ എത്തിക്കാം. തണുപ്പ് സംബന്ധമായ രോഗങ്ങൾ വരാം. തിരഞ്ഞെടുത്ത മേഖലകളിൽ പുതിയ ആശയങ്ങളിലൂടെ പ്രവർത്തിച്ച് സമ്പന്നരാകും. ഇവരുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് ഉന്നതിയുണ്ടാകും.