മൈദ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്

നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് മൈദ. മൈദ നമ്മളിൽ പലരും സ്ഥിരമായി കഴിക്കുന്നതുമാണ്. വറക്കാനും പൊരിക്കാനും കോട്ടിംഗ് പോലെ വരെ ഉപയോഗിക്കാവുന്നതാണ് മൈദ. എന്നാൽ ഇതിൽ ഒതുങ്ങുന്നതല്ല മൈദയുടെ ഉപയോഗം. അടുക്കളയിലും അല്ലാതെയും പല കാര്യങ്ങൾക്കായി മൈദ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയും. മൈദയുടെ ഇത്തരം ഉപയോഗങ്ങൾ നാം അറിഞ്ഞാൽ അതിനായി ചിലവഴിക്കുന്ന പണം ലാഭിക്കാനാകും. നമ്മുടെ അടുക്കളയിലും പുറത്തുമായി ഉറുമ്പുകളുടെ ശല്ല്യം ഉണ്ടാകാറുണ്ട്. ഭക്ഷണ സാധനങ്ങളുടെ അംശങ്ങൾ വീണ് അതിന് ചുറ്റും ഉറുമ്പ് കൂടുന്നതും അവ വരിയായി പോകുന്നതും സ്ഥിരം കാഴ്ചയാണ്. എന്നാൽ ഉറുമ്പുകൾ വരുന്നയിടങ്ങളിൽ കുറച്ച് മൈദ വരിയായി തൂകി കൊടുത്താൽ ഇതിൻ്റെ ഗന്ധം ഉറുമ്പുകൾക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുകയും ഇവയുടെ ശല്ല്യം പൂർണ്ണമായകറ്റാനും സഹായിക്കും. വീട്ടിൽ ചീട്ട് കളിക്കുന്ന പതിവുളളവർ കുറച്ച് നാൾ ഉപയോഗിക്കാതെ വെച്ചാൽ ചീട്ടുകൾ തമ്മിൽ ഒട്ടിപിടിക്കാറുണ്ട്. പിന്നീട് കളിക്കുമ്പോൾ വളരെ പ്രയാസമായി തോന്നാം. എന്നാൽ ഇത് പരിഹരിക്കാൻ ചീട്ടുകൾ ഒരു പ്ലാസ്റ്റിക്ക് കവറിലിട്ട് അതിൽ കുറച്ച് മൈദയിട്ട് നന്നായി കുലുക്കി ഓരോ ചീട്ടും മൈദ തൂത്ത് കൊടുത്ത് വൃത്തിയാക്കിയാൽ ചീട്ടുകൾക്ക് പുതിയത് പോലെ ഗ്ലേസിംഗ് ലഭിക്കും. 

ഇതുപോലെ മൈദയുടെ മറ്റൊരുപയോഗമാണ് മുഖക്കുരു കളയുന്നത്. മുഖക്കുരു വരുന്നത് ആൺ – പെൺ വ്യത്യാസമില്ലാതെ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഏതെങ്കിലും ഫങ്ഷനോ മറ്റോ ഉള്ളപ്പോൾ കുരു മറയ്ക്കാനും പലരും കഷ്ടപ്പെടാറുണ്ട്. എന്നാൽ തലേ ദിവസം ഒരു പാത്രത്തിൽ ഒരു ടീ സ്പൂൺ മൈദയും അതലിയാൻ ആവശ്യത്തിന് തേനും ചേർത്ത് മിക്സ് ചെയ്യാം. മുഖക്കുരുവിൻ്റെ മുകളിലായി ഇതൊന്ന് തൊട്ട്, മൂടി കൊടുത്ത ശേഷം ബാൻ്റ് എയ്ഡ്‌ ഒട്ടിച്ച് കൊടുക്കാം. പിറ്റേന്ന് രാവിലെ മുഖം കഴുകുമ്പോൾ കുരു പോയതായി കാണാം. നമ്മുടെ വീട്ടിലെ സ്റ്റെയ്ൻ ലെസ്സ് സ്റ്റീലിൻ്റെ ടാപ്പുകളും സിങ്കുകളും എത്ര വൃത്തിയാക്കിയാലും മങ്ങൽ മാറുകയില്ല. എന്നാൽ ഇവയെല്ലാം വെട്ടിത്തിളങ്ങാൻ ഒരു ഉണങ്ങിയ തുണിയിൽ കുറച്ച് മൈദ വിതറിയ ശേഷം തുടച്ച് കൊടുക്കുന്നത് വളരെ ഫലപ്രദമാണ്. വില കൂടിയ ലോഷനുകളും മറ്റും വാങ്ങി തിളക്കം കൂട്ടാതെ നമ്മുടെ വീട്ടിലെ ഒരു സ്പൂൺ മൈദ മതി സ്റ്റെയ്ൻ ലെസ്സ് സ്റ്റീലിൻ്റെ ഏത് ഉപകരണവും വെട്ടിത്തിളങ്ങാൻ. 

നമ്മളിൽ പലരും ക്രാഫ്റ്റ് വർക്കും മറ്റ് അലങ്കാര പണികളും ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഇതിനായി നാം വില കൂടിയ ഫെവി ക്വിക്കും ഫെവിക്കോളുമാണ് വാങ്ങുന്നത്. എന്നാൽ ഇവയൊക്കെ വാങ്ങി പണം കളയാതെ കഴിവതും വീട്ടിലുള്ള മൈദ പശയാക്കി ഉപയോഗിക്കാം.  അതിനായി തുല്ല്യ അളവിൽ മൈദയും വെള്ളവുമെടുത്ത് ചൂടാക്കുക. ഇത് നന്നായി കട്ടിയാകുന്നത് വരെ ഇളക്കി  കൊടുക്കാം. ചൂടാറിയ ശേഷം എയർ ടൈറ്റായ പാത്രത്തിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം. നമ്മൾ എല്ലാവരും തന്നെ വസ്ത്രങ്ങൾ സ്റ്റിഫായി നില്ക്കാൻ കഴുകുമ്പോൾ കഞ്ഞിപശയും മറ്റും  ഉപയോഗിക്കാറുണ്ട്. എന്നാൽ മൈദ ഉപയോഗിച്ച് ഇതിനും ഒരു വിദ്യയുണ്ട്. മൈദ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ മിശ്രിതം സ്പ്രേ ബോട്ടിലിലാക്കി വസ്ത്രങ്ങൾ ഇസ്തിരിയുടുന്നതിന് മുമ്പ് തളിച്ച് കൊടുക്കാം. അതിനായി ഒരു മഗ്ഗിലേക്ക് 2 വലിയ കപ്പ് ചെറു ചൂടുവെള്ളമെടുത്ത്  ഇതിലേക്ക് 2 ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം സുഗന്ധത്തിനായി ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ അല്ലെങ്കിൽ ഏതെങ്കിലും എസ്സൻഷ്യൽ ഓയിൽ ഒഴിച്ച് കൊടുക്കാം. ഈ മിശ്രിതം നന്നായി അരിച്ച് ഒരു സ്പ്രേ ബോട്ടിലിലാക്കി ഇസ്തിരിയിടുമ്പോൾ വസ്ത്രങ്ങളിൽ തളിച്ച് കൊടുത്താൽ തുണി വടി പോലെ നിൽക്കും. നമ്മുടെ വീട്ടിലെ  ചെടികളിലും പൂക്കളിലും ചെറിയ പ്രാണികളുടെ ശല്ല്യമുണ്ടാവാറുണ്ട്. എത്ര മരുന്ന് ഉപയോഗിച്ചാലും ഇവയെ പൂർണ്ണമായും മാറ്റാനാവില്ല. ഇത്തരം പ്രാണികളെ അകറ്റാനും മൈദ ഉപകാരപ്രദമാണ്. ഉപ്പും കുരുമുളകുമൊക്കെ ഇട്ട് വെക്കുന്ന തരത്തിലെ ദ്വാരങ്ങളുള്ള ചെറിയ കുപ്പിയിൽ മൈദയെടുത്ത് ചെടികളിലെ പുഴുക്കളിലും പ്രാണികളിലും തൂകി കൊടുത്ത് പിറ്റേന്ന് ചെടി നനയ്ക്കുമ്പേൾ കഴുകി കളയാം. ഇങ്ങനെ ചെയ്താൽ പിന്നീട് ആ ചെടികളിൽ ഇത്തരം പുഴുക്കളും പ്രാണികളും വരില്ല. സെൽഫ് റെയിസിംഗ് പൊടി ഒരു കാരണവശാലും മൈദയ്ക്ക് പകരം ചെടികളിൽ ഉപയോഗിക്കരുത്. അതിലെ ഉപ്പിൻ്റെ അംശം ചെടികൾ നശിക്കാനിടയാകും. ഇത്തരത്തിലുള്ള മൈദയുടെ ഉപയോഗങ്ങൾ അറിഞ്ഞാൽ പല കാര്യങ്ങൾക്കും നാം ചിലവഴിക്കുന്ന പണം ലാഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *