കേരളത്തിൽ പ്രളയം തുടരെ വരുന്നതിനാൽ അതിനെ അതിജീവിക്കാൻ പുതിയ വഴികൾ തേടുകയാണ് പ്രളയ കെടുതി നേരിടുന്നവർ. സമീപ കാലത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് ബോട്ട് നിർമ്മിച്ച സംഭവം നാം കണ്ടിരുന്നു. പ്രളയം വന്നാൽ അത്യാവശ്യം ഉപകാരപ്പെടുത്താവുന്ന ഒരു സേഫ്റ്റി ബോട്ടാണ് എക്സ്പ്ലോറർ 300. വലിയ വലുപ്പവും ആഡംബരമില്ലെങ്കിലും അത്യാവശ്യ ഘട്ടത്തിൽ ധൈര്യമായി ഉപയോഗിക്കാം. ഇന്ധനമില്ലാത്തതിനാൽ ഈ ബോട്ടിന് ചിലവുമില്ല എന്നത് എടുത്ത് പറയേണ്ടതുണ്ട്. രക്ഷാപ്രവർത്തനത്തിനും ഈ ബോട്ട് ഉപകരിക്കും.
രണ്ട് എയർ ചേമ്പറുകളുള്ള ഈ ബോട്ടിൽ 2 മുതിർന്നവർക്കും ഒരു കുട്ടിക്കും സഞ്ചരിക്കാവുന്നതാണ്. ബോട്ട്, പങ്കായം, എയർ പമ്പ് എന്നിവയടങ്ങുന്ന പാക്കാണ് ലഭിക്കുക. രണ്ട് എയർ ചേമ്പറുകൾ വീർപ്പിക്കുമ്പോൾ ഏകദേശം 4 കിലോഗ്രാം ഭാരം വരുന്ന ഈ ബോട്ടിന് 186 കിലോഗ്രാം കപ്പാസിറ്റിയുണ്ട്. ബോട്ട് നിർമ്മിച്ചിരിക്കുന്ന ഹെവി ഡ്യൂട്ടി പി വി സി മെറ്റീരിയൽ കൊണ്ടാണ്. ബോട്ട് തുറക്കുമ്പോൾ രണ്ട് ചേമ്പറുകളിലും വാൽവുകൾ കാണാം. എയർ പമ്പിൻ്റെ നോസിൽ രണ്ട് വാൽവുകളിലും വെച്ച് 10 മിനിറ്റിനുള്ളിൽ തന്നെ ബോട്ട് വീർപ്പിച്ചെടുക്കാം. ലൈറ്റ് വെയ്റ്റ് ബോട്ടായതിനാൽ ഒരാൾക്ക് വളരെ എളുപ്പത്തിൽ എടുക്കാൻ സാധിക്കും. ബോട്ടിന് എകദേശം 211 x 117 x 41 സെ.മി വലുപ്പമുണ്ടാകും.
ഇതോടൊപ്പം തന്നെ പങ്കായം ഉണ്ടാക്കുന്നതിന് ഓരോ ഭാഗങ്ങൾ ഉണ്ടാകും. അവ തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട്. രണ്ട് കുഴലുകൾ തമ്മിൽ കണക്ടർ ഉപയോഗിച്ച ബന്ധിപ്പിക്കുക. ഇവയ്ക്ക് ഏകദേശം 48 ഇഞ്ച് നീളം വരുന്നുണ്ട്. ബോട്ടിൻ്റെ ഇരു വശങ്ങളിലുമായി പങ്കായം ഹോൾഡ് ചെയുന്നതിന് ഹോൾഡറുകളുണ്ട്. പങ്കായം അതിൽ ഹോൾഡ് ചെയ്ത ശേഷം ബുഷുകൾ ഇട്ട് അത് മുറുക്കി കൊടുക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ ഈ ബോട്ട് വളരെ ഉപകാരപ്രദമാകും. ഈ ബോട്ടിന് ഓൺലൈൻ വിപണിയിൽ 4500 രൂപയ്ക്കടുത്ത് വില വരും.