ക്ലോസെറ്റിന് പുറകിൽ ഇങ്ങനെ ഒരു ഹോൾ ഉണ്ടോ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടുന്നത് നമുക്ക് തന്നെ

ഒരു മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ശുചിമുറി അഥവാ ബാത്റൂം. പണ്ടുകാലങ്ങളിൽ ബാത്ത്റൂമുകൾ വീടിനു പുറത്തായിരുന്നു പണിതിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ബാത്റൂം വീടിനകത്തായി. ഇന്ന് പണിയുന്ന വീടുകളിലെല്ലാം അറ്റാച്ച്ഡ് ബാത്റൂം ആണ് ഉള്ളത്. അടുക്കളയും ബെഡ്റൂമും ലിവിങ് റൂം പോലെ തന്നെ പ്രാധാന്യം നൽകുന്ന ഒന്നാണ് ബാത്റൂം. പണ്ട് ബാത്റൂം എന്ന് പറയുമ്പോൾ വൃത്തി മാത്രമായിരുന്നു എല്ലാവരും ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു കാര്യം.എന്നാൽ ഇന്ന് വൃത്തിയോടൊപ്പം തന്നെ ഭംഗിയും പ്രധാനമാണ്. ബാത്റൂമിൽ ഉപയോഗിക്കുന്ന ടൈലുകളും സാനിറ്ററി വെയറുകളും എല്ലാം വളരെ ആകർഷകമായ രീതിയിൽ ഉള്ളവയാണ് നാം തിരഞ്ഞെടുക്കുന്നത്. പണ്ടുകാലങ്ങളിൽ ഇന്ത്യൻ ക്ലോസറ്റുകളാണ് ബാത്റൂമുകളിൽ സ്ഥാനം പിടിച്ചിരുന്നെങ്കിൽ കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി യൂറോപ്യൻ ക്ലോസറ്റുകളാണ് കേരളത്തിലെ മിക്ക വീടുകളിലും ഇടംപിടിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ ഇന്ത്യൻ ക്ലോസ്റ്റുകൾ പൊതുവേ കാണാറേയില്ല കാണാറില്ല എന്നല്ല ഇല്ല എന്നുതന്നെ തീർത്തു പറയാം. ഇന്ത്യൻ ടോയ്ലറ്റുകൾ പൂർണമായും യൂറോപ്യൻ ടോയ്ലറ്റുകൾക്ക് വഴിമാറി കഴിഞ്ഞിരിക്കുന്നു.

എന്നാൽ യൂറോപ്യൻ ക്ലോസറ്റ് വാങ്ങുമ്പോൾ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.പുതിയ ക്ലോസറ്റ് ഫിറ്റ് ചെയ്തു കഴിയുമ്പോൾ ചിലരെങ്കിലും പറയുന്ന ഒരു കംപ്ലൈന്റ് ആണ് ലീക്ക് ആവുന്നു എന്നത്. ഇതിനു കാരണം വേറൊന്നുമല്ല ക്ലോസറ്റിന്‍റെ നിർമ്മാണ സമയത്ത് അതിന്‍റെ പുറകു വശത്തായി രണ്ട് ഹോളുകൾ ഇടാറുണ്ട്.നിർമ്മാണ സമയത്ത് ഉണ്ടാകുന്ന ഗ്യാസും എയറും പോകുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഹോൾ വെക്കുന്നത്.നിർമ്മാണം പൂർത്തിയായ എല്ലാ ക്ലോസറ്റിലും ഇങ്ങനെ രണ്ടു ഹോളുകൾ ഉണ്ടാവും.അതിനുശേഷം ഈ രണ്ടു ഹോളുകളും എംസിൽഡ് ചെയ്തു അടക്കാറുണ്ട്.എന്നാൽ ചില കേസുകളിൽ ഈ ഹോളുകൾ അടയ്ക്കാൻ വിട്ടുപോകും.അപ്പോഴാണ് ഇങ്ങനെ ലീക്ക് സംഭവിക്കുന്നത്.അപ്പോൾ ഇനി വീട്ടിൽ പുതിയ ക്ലോസറ്റ് വാങ്ങുമ്പോൾ ഇങ്ങനെ രണ്ട് ഹോളുകൾ ഉണ്ടോ എന്നും അത് അടച്ചിട്ടുണ്ടോ എന്നും ശ്രദ്ധിക്കുക.ഇത് ശ്രദ്ധിച്ചു കഴിഞ്ഞാൽ പിന്നെ ഉണ്ടാവുകയെയില്ല. അതുപോലെ നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഈ ക്ലോസെറ്റുകൾ എങ്ങനെയാണു ആ രൂപത്തിൽ എത്തുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.ഒരു ക്ലോസറ്റ് നാലഞ്ചു ഘട്ടങ്ങളിലൂടെയാണ് നിർമാണം കഴിഞ്ഞു പൂർണ്ണരൂപത്തിൽ എത്തുന്നത്.ഒരുപാട് പേരുടെ കഷ്ടപ്പാടു അധ്വാനവും ആണ് ഒരു ക്ലോസെറ്റ് നിർമ്മാണം.

അതുപോലെ ഒരുപാട് പേർക്ക് ജോലി നൽകുന്ന ഒന്നുതന്നെയാണ് ഇത്.ഒരു ക്ലോസറ്റ് നിർമ്മാണം ഫിനിഷ് ആകുന്നതിനു മുന്നേ തന്നെ ഒരുപാട് കാര്യങ്ങൾ ചെക്ക് ചെയ്യാറുണ്ട്.എയർ ചെക്ക് ചെയ്തിട്ട് അതിന്‍റെ പ്രഷർ ചെക്ക് ചെയ്യും അതുപോലെ ലീക്ക് ഡാമേജ് ക്രിക്കുകൾ ഷോട്ടുകൾ നല്ലപോലെ ചെക്ക് ചെയ്യും. ചെക്ക് ചെയ്യുക മാത്രമല്ല കംപ്ലയിൻസ് എന്തെങ്കിലുമുണ്ടെങ്കിൽ അത് മാറ്റുകയും ചെയ്യും.ഒരോ കാര്യങ്ങളും ഇതുപോലെ ചെക്ക് ചെയ്തതിനു ശേഷമാണ് ഫൈനൽ ഘട്ടത്തിലേക്ക് എത്തുന്നത്.ഇങ്ങനെ മെറ്റീരിയൽ ഒക്കെ മോൾഡ് ആക്കിയതിനു ശേഷമാണ് ക്ലോസറ്റിന് പല കളറുകൾ കൊടുക്കുന്നത്. അതിന് ശേഷം ഇത് റാക്കിൽ വെച്ചു കിലനിലേയ്ക്ക് കയറ്റും.ഇതിനുശേഷമാണ് ഫിനിഷിഡ് ഗുഡ്സായി കിട്ടുന്നത്. ശേഷം ഇതിന്‍റെ ലീക്കേജും ചെക്ക് ചെയ്തു നോക്കും.ഇങ്ങനെ ഒരുപാട് ഞങ്ങളിലൂടെ കടന്നുപോയാണ് ഒരു സാനിറ്ററി നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *