പണം സമ്പാദിക്കുന്നത് ജീവിതത്തിെൻ്റെ വലിയൊരു നേട്ടമാണ്. പണം സമ്പാദിക്കാൻ വഴികൾ തേടുന്നവരും പണത്തിൻ്റെ പിന്നിലെ സൈക്കോളജി എന്തെന്ന് ചിന്തിക്കുന്നവരും ധാരാളമാണ്. നെപ്പോളിയൻ ഹിൽസിൻ്റെ തിങ്ക് ആൻ്റ് ഗ്രോ റിച്ച് എന്ന പുസ്തകത്തിൽ പറയുന്ന പല കാര്യങ്ങളും മുറുകെ പിടിക്കുന്നവരാണ് ഒട്ടുമിക്ക ധനികരും. നിങ്ങൾ എന്താകണമെന്ന് വിചാരിക്കുന്നുവോ നിങ്ങൾ അതായി തീരും എന്ന ചിന്തയാണ് അതിൽ പ്രതിപാദിക്കുന്നത്.
എളുപ്പവഴിയിൽ ധനികരാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് അത്ര എളുപ്പമല്ലാത്ത കാര്യമാണ്. ധനികരായ പലരും ഒരു സുപ്രഭാതത്തിൽ ധനികരായവരല്ല. എത്രയോ നാളത്തെ പരിശീലനമാകും അവരുടെ ഈ നേട്ടത്തിന് പിന്നിലുള്ളത്. അവരുടെ വിജയത്തിൽ തീർച്ചയായും ഈ പരിശീലനങ്ങൾ ഒരു താങ്ങായിട്ടുണ്ടാകും. അവരുടെ ജീവിതത്തിൽ പ്രവർത്തികമാക്കിയ തത്വങ്ങളാണ് അവരെ വിജയിക്കാൻ സഹായിച്ചത്. അത്തരം ചില തത്വങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി മുന്നോട്ട് പോയാൽ എല്ലാവർക്കും സമ്പന്നരാകാം.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗോൾ സെറ്റിംഗ്. നമ്മുടെ ഗോൾ എന്താണെന്ന് കൃത്യമായി അറിഞ്ഞിരിക്കുക. നമ്മുടെ ഗോൾ എന്താണെന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെ പറയാനാകണം. എത്ര രൂപ സമ്പാദിക്കണം എന്ന ഒരു ഏകദേശ ധാരണ നമുക്ക് വേണം. ഒരു മാസത്തിൽ എത്ര രൂപ വരുമാനം സമ്പാദിക്കാനാകും എന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഗോൾ സെറ്റ് ചെയ്യുക.
നമ്മൾ നമ്മളോട് തന്നെ ഈ ഗോൾ പറഞ്ഞ് കൊണ്ടിരിക്കുക. അത് കൃത്യമായി എവിടെയെങ്കിലും എഴുതി വെച്ച് എല്ലാ ദിവസവും രാവിലെ 10 തവണയെങ്കിലും വായിക്കുക. അത് പോലെ രാത്രി ഉറങ്ങുന്നതിന് മുൻപും വായിക്കുക. ഇത് ചെയ്യാൻ തുടങ്ങുമ്പോൾ നിങ്ങൾ ആ ഗോളിലെത്തിയത് വിശ്വലൈസ് ചെയ്യുക. നിങ്ങൾക്ക് ആ ഗോൾ അതായത് നിങ്ങൾ നിശ്ചയിച്ച് വെച്ചിട്ടുള്ള പണം ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷവും അനുഭവവും ചിന്തിക്കുക. നിങ്ങൾ അത് നേടും എന്ന് ഉറപ്പായി വിശ്വസിക്കുക. ആ പണം ലഭിച്ചാൽ എന്ത് കാര്യത്തിനായി ഉപയോഗിക്കും? നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും വരുത്തുന്ന മാറ്റങ്ങൾ? അത് നിങ്ങളെ എങ്ങനെ മെച്ചപ്പെടുത്തും? ആ പണത്തിൽ എത്ര ശതമാനം ചാരിറ്റി ചെയ്യും? സമൂഹത്തിൽ നിങ്ങൾക്ക് വരുന്ന മാറ്റങ്ങൾ? എന്നിങ്ങനെ ആ ഗോളിനെ ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതം മാറുന്നത് ചിന്തിക്കുക. അത് പോലെ, ഒരു വിഷൻ ബോർഡ് ഉണ്ടാക്കുക. നിങ്ങളിലേക്ക് വന്നു ചേരുന്ന പുതിയ സാധനങ്ങൾ അല്ലെങ്കിൽ സ്വപ്നങ്ങൾ ഇവയെല്ലാം ബോർഡിലാക്കുക. ഇത് എല്ലാ ദിവസവും കണ്ട് കൊണ്ടിരിക്കുക. ശേഷം ഈ ജീവിത ശൈലിയും വരുമാനവും നേടിയെടുക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാനാകും എന്ന് സ്വന്തമായി ആലോചിക്കുക. കിട്ടുന്ന ഐഡിയകൾക്കനുസരിച്ച് ജോലി ചെയ്ത് തുടങ്ങുക. ഇത്തരത്തിൽ നിങ്ങളുടെ സ്വപ്നങ്ങൾ മുന്നിൽ കണ്ട് ഓരോ ദിവസവും ജീവിച്ചാൽ അത് യാഥാർത്ഥ്യമാകും. ഒന്നോ രണ്ടോ അതിലധികമോ വർഷങ്ങൾ ഈ സ്വപ്നത്തിന് വേണ്ടി പ്രേയത്നിക്കേണ്ടി വരും. എന്നാൽ ശരിയായി ഇത് പാലിച്ചാൽ ആർക്കും സമ്പന്നനാകാം.