തേങ്ങ കൊണ്ടുള്ള ഈ പ്രയോഗം അറിയാതെ പോകരുത്

നമ്മൾ കേരളീയർക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് തേങ്ങ. നമ്മുടെ കറികളിലും മറ്റ് പലഹാരങ്ങളിലുമായി ഉപയോഗിക്കുന്നത് മാത്രമാകും മനസ്സിൽ വരുക. എന്നാല്‍ തേങ്ങയുടെ ഓരോ ഭാഗങ്ങളും വളരെ ഉപയോഗങ്ങൾ ഉള്ളതാണ്. തെങ്ങിലുണ്ടാകുന്ന ഭക്ഷ്യയോഗ്യമായ ഫലമാണ്‌ തേങ്ങ. എല്ലാ ഭാഗങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അപൂര്‍വം വൃക്ഷങ്ങളില്‍ ഒന്നാണ്‌ തെങ്ങ്‌. ഇതിന്റെ ഫലം, തടി, ഓല എന്നിവയെല്ലാം പല തരത്തില്‍ ഉപയോഗപ്രദമാണ്‌.

തേങ്ങ പെട്ടെന്ന് കേടാകാതെ ഇരിക്കാൻ തേങ്ങയുടെ ചകിരി കളയാതെ വെച്ചാണ് സൂക്ഷിക്കുന്നത്. തേങ്ങയുടെ മൂക്കും ചകിരിയും മാറ്റിയ ശേഷം ചകിരി പിച്ചി കീറിയെടുക്കുക. കുറച്ച് ചകിരി കൈയിൽ വെച്ച് ഉരുട്ടി കൊടുക്കാം. ശേഷം പഴയ തുണിയിൽ നിന്നും മറ്റും ഒരു നെറ്റിൻ്റെ തുണി എടുക്കുക. ഈ തുണിയിൽ ഉരുട്ടിയ ചകിരി വെച്ച് പൊതിഞ്ഞെടുക്കാം. പൊതിഞ്ഞ തുണിയുടെ അറ്റം വരുന്ന ഭാഗം കൂട്ടി പിടിച്ച് സൂചിയും നൂലും ഉപയോഗിച്ച് തുന്നിയെടുക്കാം. കുളിക്കുമ്പോൾ ഇതുപയോഗിച്ച് തേച്ച് കൊടുക്കാം. പ്ലാസ്റ്റിക്ക് ഉപയോഗിക്കാതെ പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കിയതിനാൽ ചർമ്മത്തിനും നല്ലതാണ്.

നനവ്‌ നിലനിര്‍ത്താനുള്ള ശേഷി ഉള്ളതിനാല്‍ തൊണ്ട്‌ ചെടികള്‍ നടുന്നതിന്‌ ഉപയോഗിക്കാം. ഓര്‍ക്കിഡ്‌, കൂണ്‍ പോലുള്ള സസ്യങ്ങള്‍ വളര്‍ത്താന്‍ തൊണ്ട്‌ ഉപയോഗിക്കാറുണ്ട്‌. ചകിരി ചെടിച്ചട്ടിയിൽ ഇട്ട് വെള്ളം ഒഴിച്ച് കൊടുത്താൽ ചകിരിയിൽ നനവ് നില്ക്കും. ഇടയ്ക്കിടെ ചെടിക്ക് വെള്ളം ഒഴിച്ച് കൊടുക്കേണ്ടി വരില്ല. തേങ്ങ പൊട്ടിച്ച് എടുത്ത ശേഷം പലപ്പോഴും അര മുറി തേങ്ങ ഉപയോഗിക്കുന്നത്. ബാക്കി പകുതി സാധാരണ ഫ്രിഡ്ജിൽ വെക്കാറുണ്ട്. എന്നാൽ ഫ്രിഡ്ജ് ഇല്ലാത്തവർക്കും തേങ്ങ സൂക്ഷിക്കാർ വിദ്യകളുണ്ട്. തേങ്ങയിലെ വെള്ളത്തിൻ്റെ അംശം ഒപ്പി എടുക്കുക. അതിന് ശേഷം കുറച്ച് ഉപ്പ് പുരട്ടി കേടാകാതെ സൂക്ഷിക്കാം. പിറ്റേന്ന് ഉപ്പ് കഴുകി കളഞ്ഞ് ഉപയോഗിക്കാം. തേങ്ങ കേടാകാതെ സൂക്ഷിക്കാൻ ഗ്യാസ് അടുപ്പിൽ എന്തെങ്കിലും പാകം ചെയ്യുമ്പോൾ സൈഡിലായി തേങ്ങ വെച്ച് കൊടുക്കാം. ചൂട് കിട്ടുമ്പോൾ തേങ്ങ കേടാകാതെയിരിക്കും.

തേങ്ങ ചിരണ്ടാൻ നമ്മൾ എല്ലാവരും ചിരവ ഉപയോഗിക്കാറുണ്ട്. എന്നാൽ കൈ വേദനയും മറ്റും ഉള്ളവർക്കും പ്രായമായവർക്കും ഇത് പ്രയാസമാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഒരു എളുപ്പവഴിയുണ്ട്. തേങ്ങയുടെ ചിരട്ട മാറ്റിയെടുക്കാൻ ലോ ഫ്ലെയിമിൽ ഗ്യാസ് സ്റ്റൗ കത്തിച്ച് തേങ്ങ വെച്ച് ചൂടാക്കാൻ വെക്കുക. ശേഷം ഒരു ബൗളിൽ പച്ച വെള്ളമെടുത്ത് ചൂടായ തേങ്ങ ഇതിലിടാം. തണുത്ത ശേഷം കത്തി ഉപയോഗിച്ച് ചിരട്ട പെട്ടെന്ന് വേർതിരിച്ചെടുക്കാനാകും. ഒരു പീലർ ഉപയോഗിച്ച് തേങ്ങയുടെ തൊലി കളഞ്ഞെടുത്ത് കഷ്ണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കാം.

ഒരു ചിരട്ടയെടുത്ത് ചകിരികളും നാരും ചുരണ്ടി കളയുക. സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ച് കളഞ്ഞ് വൃത്തിയാക്കി എടുക്കാം . ബീഫ്, ചിക്കൻ, മീൻ എന്നീ കറികൾ വെക്കുമ്പോൾ നെയ്യ് കൂടുതലെങ്കിൽ ഈ ചിരട്ട ഇട്ട് കൊടുക്കാം. ഇത് കറിയിലെ നെയ്യ് വലിച്ചെടുക്കും. കറി വിളമ്പുമ്പോൾ ഇതെടുത്ത് കളയാം. കൊളസ്ട്രോൾ, ഡയബറ്റിസ് എന്നിവയുള്ളവർക്ക് ഈ ടിപ്പ് ഉപകാരപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *