കൊച്ചിൻ എയർപോർട്ടിൻ്റെ ഷെയർ നിങ്ങൾക്കും വാങ്ങാം

സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം നടത്തുന്ന ഓഹരികൾ ഇഷ്യു ചെയ്യുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനും നിലവിലുള്ള പൊതു വിപണിയാണ് സ്റ്റോക്ക് മാർക്കറ്റ്. സാധാരണ ഷെയർ വാങ്ങലും വില്പനയും സ്റ്റോക്ക് മാർക്കറ്റിലാണ് നടക്കുന്നതെങ്കിലും ഹൈ റിസ്ക്കായ ലോങ്ങ് ടേം ഇൻവെസ്റ്റ്മെൻ്റ്
അൺലിസ്റ്റ്‌ഡ് സ്പേസിലും ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്. സ്റ്റോക്ക് മാർക്കറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഷെയറുകൾ ട്രേഡിംഗ് ആൻ്റ് ഡീമാറ്റ് അക്കൗണ്ടിലൂടെ ബ്രോക്കറുടെ സഹായത്തോടെ വാങ്ങാനും വില്ക്കാനും പറ്റും. വാങ്ങി കഴിഞ്ഞ് ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കാനും പറ്റും. എസ് ബി ഐ, റിലൈൻസ്, ഇൻഫോസിസ് തുടങ്ങിയ കമ്പനികൾ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. നമ്മുടെ ആവശ്യമനുസരിച്ച് മാർക്കറ്റിൽ ലഭ്യമായ ഷെയർ നമുക്ക് വാങ്ങാനാകും.

ലിസ്റ്റ് ചെയ്യാത്ത ഷെയറുകൾ മാർക്കറ്റിൽ ലഭ്യമല്ലാത്തതിനാൽ ഇതുപോലെ വാങ്ങാനാകില്ല. കൊച്ചിൻ എയർപോർട്ട് ഷെയർ ലിസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ഈ ഷെയർ വാങ്ങാൻ ലഭ്യമാണ്. ലിസ്റ്റിന് പുറത്ത് ഇത് ഷെയർ ഹോൾഡേഴ്സ് വാങ്ങുകയും വില്ക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഇത്തരം ഷെയർ വാങ്ങാൻ താല്പര്യയുണ്ടെങ്കിൽ ബയ്യറിനെ കണ്ടെത്തി വില്ക്കാൻ തയ്യാറാണോ എന്ന് ഉറപ്പ് വരുത്തി അവർ നിശ്ചയിക്കുന്ന തുകയിൽ എടുക്കാൻ തയ്യാറെങ്കിൽ വാങ്ങാം. ഇങ്ങനെ ഒരു ഷെയർ വാങ്ങുന്നതിന് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. കണ്ണൂർ എയർപോർട്ട്, കൊച്ചിൻ എയർപോർട്ട്, ചെന്നൈ സൂപ്പർ കിങ് ഇവയുടെ ഷെയറുകൾ മാർക്കറ്റിൽ ലിസ്റ്റഡ് അല്ലങ്കിലും ബയേഴ്സിനെ കണ്ടെത്തി വാങ്ങാനാകും. പണം അവരുടെ അക്കൗണ്ടിലിട്ട് ഷെയർ ഡീമാറ്റ് അക്കൗണ്ടിലേക്ക് വാങ്ങാം. ഇതിനെ ഓവർ ദി കൗണ്ടർ(ഒ ടി സി) മാർക്കറ്റ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിൻ്റെ ഏറ്റവും പ്രധാനമായ വീഴ്ച്ച എന്തെന്നാൽ വിശ്വസ്ഥതയില്ല എന്നതാണ്. ചില ബ്രോക്കറുകളെ സമീപിച്ചാൽ അവർ ബയറുമായി ബന്ധപ്പെട്ട് ഇത് നടത്തി തരും. ഇത്തരത്തിൽ ഷെയർ വാങ്ങാനുദ്ദേശിക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് ആ കമ്പനി നല്ലതാണെന്ന് ഉറപ്പ് വരുത്തുകയാണ്. കമ്പനിയെ കുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷം മാത്രം വാങ്ങുക. ഷെയർ വാങ്ങുന്നതിൻ്റെ ലാഭം രണ്ട് തരത്തിലാണ്. ഈ കമ്പനിക്ക് പീരിയോഡിക്കലി ഡിവിഡൻ്റ് ഡിക്ലയർ ചെയ്യും. ആ തുക വർഷത്തിൽ ഒരു വരുമാനമായി കണക്കാക്കാം. അതിലുപരി മാർക്കറ്റിലെ വിലയ്ക്ക് വ്യത്യാസം വരുന്നതനുസരിച്ച് കൂടുകയാണെങ്കിൽ നമുക്ക് ആ വിലയിൽ വിൽക്കാനാകും. ഒപ്പം ഇത്തരം കമ്പനികൾ ഇനിഷ്യൽ പബ്ലിക്ക് ഓഫറിലേക്ക് പോയാൽ നമ്മൾ വാങ്ങുന്ന തുകയിൽ ഉയർച്ചയുണ്ടാകും. ഇത് ഹൈ റിസ്ക്ക് ഇൻവെസ്റ്റ്മെൻ്റ് ആണെങ്കിലും വളരെ നേട്ടമുണ്ടാക്കാനുള്ള പൊട്ടൻഷ്യൽ ഇതിനുണ്ട്. അൺലിസ്റ്റ് ചെയ്യാത്ത, പ്രോഫിറ്റ് ഉണ്ടാക്കാമെന്ന് വിശ്വാസമുള്ള കമ്പനികളിൽ ഇത്തരം ഇൻവെസ്റ്റ്മെൻ്റ് ചെയ്യാനാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *