നിങ്ങൾക്ക് കോടീശ്വരനാകണോ? എത്ര ചെറിയ വരുമാനമുള്ളവർക്കും കിട്ടുന്നതിൽ ഒരു പങ്ക് ദിവസേന നിക്ഷേപിച്ചാൽ ഒരു കോടി രൂപ സമ്പാദിക്കാം. മാസം ഒരു വലിയ തുക ഇൻവെസ്റ്റ്മെൻ്റിനായി മാറ്റി വയ്ക്കാനാവുന്നില്ലേ? എല്ലാ ദിവസവും ഒരു ചെറിയ തുക മാറ്റി വച്ച് 30 വർഷം കൊണ്ട് കോടീശ്വരനാകാം. ഇത് ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ് ഐ പി ) ഇൻവെസ്റ്റ്മെൻ്റാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ച രീതിയാണ്. അതിനായി ഒരു നല്ല ഇക്വിറ്റി കണ്ടെത്തി എസ് ഐ പി ചേരുക.
എല്ലാ ദിവസവും നിങ്ങളുടെ പോക്കറ്റിന് താങ്ങാവുന്ന 100 രൂപ ഇൻവെസ്റ്റ് ചെയ്താൽ ഒരു മാസം 3000 രൂപ ലഭിക്കും. അഗ്രസീവായ ഒരു ഇക്വിറ്റി ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 12% എന്ന നിരക്കിൽ ലഭിച്ചാൽ 30 വർഷം ഇൻവെസ്റ്റ് ചെയ്യുമ്പോൾ റിട്ടേൺ ഒരു കോടി രൂപയാകും. എന്നാൽ ഇത് 15% എന്ന നിരക്കിലാണെങ്കിൽ 30 വർഷത്തിൽ തന്നെ 2 കോടിയായി വളരും. ഇതിൽ പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ കഴിഞ്ഞ 30 വർഷം എക്സ്ചേഞ്ചിൻ്റെ ആവറേജ് പെർഫോർമൻസ് മാത്രം 14% മുകളിൽ വന്നു. നിപ്പോൺ, എച്ച് ഡി എഫ് സി ടോപ്പ് 100 ഫണ്ട് തുടങ്ങിയ ചില മൂച്വൽ ഫണ്ടുകളിൽ 18% മുകളിൽ റിട്ടേൺ കിട്ടി. എന്നാൽ ഏറ്റവും കുറഞ്ഞത് 12% കൂട്ടിയാൽ പോലും സാധാരണക്കാരന് 100 രൂപ വെച്ച് ഇൻവെസ്റ്റ് ചെയ്താൽ 1 കോടി റിട്ടേൺ ലഭിക്കും. 25 വയസ്സിൽ തുടങ്ങിയാൽ 55 വയസ്സിൽ ഒരു കോടി കിട്ടും. 100 രൂപയിൽ കൂടുതൽ ഒരു ദിവസം ഇൻവെസ്റ്റ് ചെയ്യാവുന്നവർക്ക് അങ്ങനെ ചെയ്യാം. അതോടൊപ്പം നിങ്ങളുടെ റിട്ടേണും കൂടും. ഭാവിയിലെ റിട്ടയർമെൻ്റ് സമയത്തേക്ക് ഒരു സേവിംഗ്സിന് ഇത് വളരെ നല്ല സ്കീമാണ്.