പല്ലികൾ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും അറപ്പാണ്. വലിയ ഉപദ്രവകാരികളല്ലെങ്കിലും ഇവ പലപ്പോഴും ശല്യമാകാറുണ്ട്. അവ ചുവരുകളിൽ നിന്നും താഴേക്ക് വീഴുന്നത് പല വീട്ടിലും പതിവാണ്. എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും ദിവസേന ഇവ കൂടി കൊണ്ടേയിരിക്കും. ഇവയെ തുരത്താൻ വിപണിയിൽ പലതരം സ്പ്രേകളും ലഭ്യമാണ്. എന്നാൽ സകല മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണാത്തവരും അനവധി. വീട്ടിലെ ചെറിയ പ്രാണികളെ പല്ലികൾ ഭക്ഷിക്കുന്നതിനാൽ പ്രാണികൾ കുറയുമെന്ന ആശ്വാസം ഉണ്ടെങ്കിലും പല്ലികൾ വലിയൊരു തലവേദന തന്നെയാണ്. വൃത്തിയില്ലാത്ത അടുക്കളയും, തുറന്ന് വെച്ചിരിക്കുന്ന ഭക്ഷണം തേടി പ്രാണികളും, ഇവയ്ക്ക് പിന്നാലെ പല്ലികളും എത്തും. പല്ലികൾ സാധാരണ കാണുന്നത് അടുക്കളയിലെ പാതകത്തിൽ, ഡൈനിംഗ് ടേബിളിനടുത്ത്, വാതിലിന് പിൻവശം, ട്യൂബ് ലൈറ്റിനടുത്ത്, വാർഡ്രോബിന് പിൻവശം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ്. അവയെ തുരത്താൻ വളരെ പ്രയാസവുമാണ്. എന്നാൽ പല്ലികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഓർക്കുമ്പോൾ ഇവയുടെ ശല്ല്യം കണ്ടില്ലെന്ന് നടിക്കാനാവില്ല.
പല്ലികളുടെ ശല്ല്യം പൂർണ്ണമായും ഒഴിവാക്കാൻ വെറും 20 രൂപ മുടക്കി ചെയ്യാവുന്ന ഒരു വിദ്യയുണ്ട്. പല്ലികൾ വരുന്നയിടങ്ങളിൽ രാത്രി ഈ മിശ്രിതം വച്ച് കൊടുത്താൽ പല്ലികളുടെ പൊടി പോലും കാണില്ല. പല്ലികളെ തുരത്താൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ച് ഫലം കാണാത്തവർ ഇത് പരീക്ഷിച്ച് നോക്കൂ. ചിലവ് കുറഞ്ഞ ഈ ഉപായം വളരെ ഫലപ്രദമാണ്. ഇതിനായി ആവശ്യമായുള്ളത് മീതൈൽ കാർബണേറ്റ് ആണ്. വളം വിൽക്കുന്ന കടകളിൽ ഇത് ലഭ്യമാണ്. ഒരു ചെറിയ കവറിലായാണ് മീതൈൽ കാർബണേറ്റ് ലഭിക്കുന്നത്. ഇതിൽ നിന്നും കുറച്ച് ഒരു പ്ലെയ്ൻ പേപ്പറിലേക്കിട്ട് കൊടുക്കുക. വീട്ടിലെ പാത്രങ്ങൾ ഇതിനായി ഉപയോഗിക്കരുത്. ഇതിലേക്ക് ഏകദേശം 10 മണി ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിനായി സ്പൂൺ ഉപയോഗിക്കാതെ കട്ടിയുള്ള കമ്പോ മറ്റോ ഉപയോഗിക്കാം. ഇത് രാത്രി കിടക്കുന്നതിന് മുമ്പ് അടുക്കളയുടെ പാതകത്തിന് മുകളിലായും ഡൈനിംഗ് ടേബിളിന് മുകളിലായും പല്ലി വരാനിടയുള്ള സ്ഥലങ്ങളിൽ വെച്ച് കൊടുക്കാം. വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവർ ഇത് തൊടാതെ പ്രത്യേകം ശ്രദ്ധിക്കുക. ഒരു തവണ വെക്കുമ്പോൾ തന്നെ ഫലം കാണാം. പല്ലികളെ തുരത്താൻ വിലയേറിയ സ്പ്രേ വാങ്ങുന്നതിന് പകരം ഇതൊന്ന് പരീക്ഷിക്കാം.