സ്വന്തം വാഹനത്തിന്റെ ടയർ മാറ്റുന്ന ഭൂരിഭാഗം ആളുകൾക്കും അറിയില്ല ഈ കാര്യം

ഒരു വാഹനത്തിന് നല്ല ടയറുകൾ വളരെ പ്രധാനപ്പെട്ടതാണ് ഒരു വാഹനത്തിൽ അത് കാർ ആണെങ്കിലും ബൈക്ക് ആണെങ്കിലും ഏറ്റവും പ്രധാനപെട്ടവയിൽ ഒന്നാണ് അതിന്റെ ടയറുകൾ ഇവ നല്ലതല്ല എങ്കിൽ ആ വാഹനത്തിൽ നമുക്ക് നല്ല രീതിയിൽ യാത്ര ചെയ്യാൻ നമുക്ക് കഴിയില്ല.വാഹനത്തിന്റെ ടയറുകൾ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ് കാരണം ഒരുപാട് ദൂരം യാത്ര ചെയ്‌താൽ ആ വാഹനത്തിന്റെ ടയറുകൾ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് അതിനാൽ നിങ്ങൾ യാത്രയിലാണെങ്കിലും ഇടയ്ക്കിടെ ടയറുകൾ പരിശോധിക്കണം.

നിങ്ങൾക്ക് സ്വന്തമായി വാഹനം ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് ഇതെല്ലാം ശ്രദ്ധിച്ചാൽ നിങ്ങളുടെ വാഹനം ഒരുപാട് കാലം ഉപയോഗിക്കാൻ കഴിയും.വാഹനവുമായി യാത്ര ചെയ്യുന്ന സമയത്ത് പെട്ടന്ന് ബ്രേക്ക് സ്പീഡ് കൂട്ടൽ എന്നിവ നല്ലതല്ല ഇത് വാഹനത്തിന്റെ ടയറുകൾ വളരെ പെട്ടന്ന് തന്നെ തേഞ്ഞുപോകാൻ കാരണമാകും.പിന്നെ സിമന്റ് ഉള്ള പ്രദേശങ്ങളിൽ കൂടി വാഹനം ഓടിക്കാതിരിക്കാൻ ശ്രദ്ധിക്കണം ടയറിൽ സിമന്റ് ആയാൽ ടയർ വളരെ പെട്ടന്ന് തേഞ്ഞുപോകാൻ അത് കാരണമാകും.

വാഹനത്തിന്റെ എൻജിൻ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ ടയറുകൾ തന്നെയാണ് ഇവ ഒരിക്കലും നിസാരമായി കാണരുത് ശ്രദ്ധിച്ചില്ലെങ്കിൽ ദൂര യാത്രക്കിടയിൽ വാഹനത്തിന്റെ ടയറുകളിൽ കേടുപാടുകൾ ഉണ്ടാകും.പിന്നെ പഴയ ടയറുകൾ മാറ്റി പുതിയ ടയറുകൾ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് ടയർ കേടായാൽ അല്ലങ്കിൽ പഞ്ചറായാൽ ഉടനെ തന്നെ ടയർ ശെരിയാക്കണം അല്ലെങ്കിൽ ടയർ മാറ്റണം ഈ കാര്യങ്ങൾ ചെയ്യാതെ വീണ്ടും വാഹനം ഉപയോഗിച്ചാൽ അതിന്റെ വീലുകളിൽ വളവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പിന്നെ വാഹനം ഉപയോഗിക്കാതെ നിർത്തിയിടുമ്പോൾ ഒട്ടും വെയിൽ ഇല്ലാത്ത സ്ഥലത്ത് മാത്രം നിർത്തുക കൂടുതൽ ദിവസ്സം വെയിൽ തട്ടുമ്പോൾ ടയറുകൾക്ക് മാത്രമല്ല വാഹനത്തിന് തന്നെ കേടുപാടുകൾ മുണ്ടക്കയം അതുപോലെ തന്നെയാണ് കടൽ തീരങ്ങളിലും കൂടുതൽ സമയം വാഹനം നിർത്തിയിടരുത് സ്ഥിരമായി ഉപ്പ് കലർന്ന കാറ്റ് വാഹനത്തിൽ തട്ടുമ്പോൾ വാഹനത്തിൽ തുരുമ്പ് വരാൻ കാരണമാകും.പലർക്കും ഈ കാര്യങ്ങൾ അറിയാമെങ്കിലും കൂടുതൽ ആളുകളും ഇതൊന്നും ശ്രദ്ധിക്കുന്നില്ല വാഹനത്തിന് കേടുപാടുകൾ വരുമ്പോൾ മാത്രമാണ് ഇതിനെകുറിച്ച് ചിന്തിക്കുന്നതുപോലും.

Leave a Reply

Your email address will not be published. Required fields are marked *