ഇത് കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും


ധാരാളം ആരോഗ്യ ഗുണങ്ങളടങ്ങിയതാണ് ഡ്രൈ ഫ്രൂട്സ്. ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ട ഒന്നാണ് ഉണക്കമുന്തിരി. വളരെയേറെ ഗുണങ്ങൾ ഒരു പിടി ഉണക്കമുന്തിരിയിലുണ്ട്. പല രോഗങ്ങളെയും പ്രതിരോധിക്കാൻ ഇത് സഹായിക്കും. ഇത് പച്ചക്ക് കഴിക്കുന്നതും ഗുരുതരമെങ്കിലും എന്നെ ഫലം കിട്ടുന്നത് വെള്ളത്തിൽ കുതിർത്തി കഴിക്കുന്നതാണ്. കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ ശരീരത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാനാകും. ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ഹൃദ്രോഗത്തെ പ്രതിരോധിക്കുകയും കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്ക്കുകയും ചെയ്യും. എല്ലാ ദിവസവും കുറച്ച് വെള്ളത്തിൽ 10-15 കിസ്മിസ് ഇട്ട് ഒരു രാത്രി വെച്ച് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുക.

ഒരു പിടിയെങ്കിലും ശരീരത്തിൽ ഇവ വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല. ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കാൻ സഹായിക്കും. ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് പനിയും മറ്റ് അണുബാധകളും പ്രതിരോധിക്കും. ഇവയിൽ അയൺ വലിയ തോതിൽ അടങ്ങിയതിനാൽ രക്തക്കുറവ് മൂലം വരുന്ന അനീമിയ പ്രതിരോധിക്കാൻ ഉത്തമമാണ്. ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാനും ഇത് സഹായിക്കും. ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ഉണക്കമുന്തരിയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ എല്ലുകള്‍ക്കും മികച്ചതാണ്‌. സന്ധിവാതങ്ങളില്‍ നിന്നും ഇവ നിങ്ങളെ അകറ്റി നിര്‍ത്തും. ദിവസവും കുറച്ച്‌ ഉണക്ക മുന്തിരി കഴിക്കുന്നത്‌ വയറിന്‌ നല്ലതാണ്‌. കുതിര്‍ത്തി കഴിക്കുന്നതിനാൽ തന്നെ ശരീരം ഇത് പെട്ടെന്ന് ആഗിരണം ചെയ്യും. ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്നത് ചുണ്ടുകള്‍ക്ക് ചുവപ്പ് നിറം നല്കുകയും രക്തത്തിൻ്റെ കൂട്ടുന്നതു കൊണ്ടുതന്നെ ചര്‍മത്തിളക്കത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഏറെ നല്ലതാണ്. വായ് നാറ്റം മാറാനും പല്ലിലുണ്ടാകുന്ന മഞ്ഞനിറം കളയാനും ഉണക്കമുന്തിരി വള്ളം ഫലപ്രദമാണ് . യാതൊരു രോഗവുമില്ലാത്ത ആരോഗ്യവാനായവർക്കും മേൽപറഞ്ഞ രോഗങ്ങളെ പ്രതിരോധിക്കാൻ ഉണക്ക മുന്തിരി കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *