നമ്മുടെ എല്ലാവരുടെയും വീട്ടിലും നൂലുകൾ കാണും. സൂചിയെയും നൂലിനെയുമൊക്കെ പരിചയപ്പെടാൻ തയ്യൽകാരാകണമെന്നില്ല. വീട്ടിൽ അമ്മയോ അമ്മൂമ്മയോ ഒക്കെ സൂചിയും നൂലും ഉപയോഗിച്ച് തുന്നാറുണ്ട്. എന്നാൽ ഇവ കൊണ്ടുള്ള ഏക തലവേദന എന്തെന്നാൽ നൂലുകൾ ഒരുമിച്ച് വെച്ച് സൂക്ഷിക്കുമ്പോൾ കെട്ട് വീഴുന്നതാണ്.
തയ്യൽക്കാരെങ്കിൽ പറയുകയും വേണ്ട. ധാരാളം നൂലുകൾ ഇങ്ങനെ കൂട്ടി വെച്ച് സൂക്ഷിച്ചാലും ആ ബോക്സിൽ നൂലുകൾ കെട്ടുപിടിക്കും. ഒരു നൂലെടുക്കാൻ ശ്രമിക്കുമ്പോൾ പല നൂലുകളും ഇറങ്ങി വരുന്നത് കാണാം. നൂലെടുക്കാൻ തന്നെ പ്രയാസമാണ്. ക്ഷമയുള്ള ചിലർ ഈ കെട്ട് അഴിച്ചെടുക്കാൻ ശ്രമിക്കും. ധാരാളം സമയവും പോകും. എന്നാൽ പലരും ഈ തലവേദന ഒഴിവാക്കാൻ നൂല് കെട്ട് വീണ സ്ഥലത്ത് നിന്ന് മുറിച്ച് കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ ഒരു പ്രതിവിധിയുണ്ട്. നൂലുകൾ അടുപ്പിച്ച് വയ്ക്കുമ്പോൾ കെട്ട് വീഴാതെ സൂക്ഷിക്കാം. ഉപയോഗിക്കാത്ത നൂലുകൾക്ക് കവറുണ്ടെങ്കിലും നൂലിൻ്റെ അറ്റം പുറത്തേക്ക് വരും. അതിനാൽ വീട്ടിലെ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ എല്ലാ നൂലുകളും ഇങ്ങനെ ചെയ്യേണ്ടതുണ്ട്. ഒരു കത്രികയെടുത്ത് നൂലിൻ്റെ കാർഡ് ബോർഡ് റോളിൻ്റെ ഒരു വശത്തായി രണ്ട് വെട്ടുകളിട്ട് കൊടുക്കുക. മുറിച്ച് കൊടുക്കുമ്പോൾ നൂലിൽ മുറിയാതെ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം നൂലിൻ്റെ ഇറങ്ങി വന്ന അറ്റം ഈ രണ്ട് വെട്ട് കൊടുത്ത ഭാഗത്ത് കയറ്റി രണ്ടോ മൂന്നോ തവണ ചുറ്റി കൊടുക്കാം. ഇങ്ങനെ ചെയ്താൽ നൂല് അഴിഞ്ഞ് പോകാതെയും കെട്ട് വീഴാതെയും സൂക്ഷിക്കാൻ സഹായിക്കും.