ഇവ ഉപ്പിലിടുമ്പോള്‍ ഒരു സ്പൂണ്‍ ഇത് ചേര്‍ത്തുകൊടുത്താല്‍ പിന്നെ കഴിക്കാന്‍ വേറൊന്നും വേണ്ടിവരില്ല

ഉപ്പിലിട്ടത് എന്നു കേട്ടാൽ നാവിൽ കപ്പലോടിക്കാൻ പാകത്തിന് വെള്ളമൂറാത്തവരായി ആരുമില്ല. ഉപ്പു ലായനിയിൽ ഇട്ടുവച്ചത് എന്നാണ്’ഉപ്പിലിട്ടത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ മുത്തശ്ശി മുതുമുത്തശ്ശിമാരുടെ കാലo മുതല്ക്കേ പ്രചാരത്തിൽ ഉള്ള കാര്യമാണിത്. അന്നത്തെ കാലത്ത് ഫ്രിഡ്ജും മറ്റ് ആധുനിക സംവധാനങ്ങൾ ഒന്നുമില്ല ഭക്ഷ്യവസ്തുക്കൾ ഒരുപാട് കാലം സൂക്ഷിച്ചുവയ്ക്കാൻ.അവരൊക്കെ ദീർഘകാലം സൂക്ഷിച്ചു വയ്ക്കേണ്ടുന്ന ഭക്ഷ്യവസ്തുക്കൾ ഉണക്കിയോ ഉപ്പിലിട്ടോ സൂക്ഷിച്ചു പോന്നു. മാത്രമല്ല ഈ ഉപ്പിലിട്ടത് കഴിക്കാൻ വളരെ രുചിയാണ് താനും. അച്ചാർ ഇടിയിറച്ചി ഉപ്പുമാങ്ങ ചീനഭരണിയിലിട്ടത് കപ്പ വാട്ടി ഉണക്കിയത് ചക്കക്കുരു ചക്ക ഇവ ഉണക്കിയത് തടങ്ങി നിരവധിയാണ് ഇതിനുദാഹരണം. ഇന്നും നമ്മൾ ഉപ്പിലിട്ടതിനോടും അച്ചാറിനോടും ഒരു പ്രത്യേക പ്രതിപത്തി സൂക്ഷിച്ചു പോരുന്നു. നെല്ലിക്ക നെല്ലിപ്പുളി ലൂബിക്ക കാരറ്റ് ചില പഴവർഗ്ഗങ്ങൾ തുടങ്ങി നിരവധി ഭക്ഷ്യവസ്തക്കൾ നാം ഉപ്പിലിട്ട് വച്ച് രുചി ആസ്വദിച്ച് പോരുന്നു. പുളിയും ഉപ്പും മധുരവും കലർന്ന രുചികൾ ഏവർക്കും എന്നും പ്രിയങ്കരം തന്നെ.യാത്ര പോകാൻ ഇഷ്ടമില്ലാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. യാത്ര പോകുമ്പോൾ വഴിയരികിൽ ചില്ലു ഭരണികളിൽ ഉപ്പിലിട്ട് വച്ച നെല്ലിക്കയും ലൂബിക്കും കൈതച്ചക്ക കഷ്ണങ്ങളും കണ്ട് നാവിൽ വെള്ളമൂറാത്തവരായി ആരും ഉണ്ടാവില്ല.

പ്രത്യേകിച്ച് വയനാടൻ ചുരവും മലബാറും കോഴിക്കോട് ബീച്ചിലും മലപ്പുറത്തുകൂടിയൊക്കെ കടന്നു പോകുമ്പോൾ ചെറിയ കടകളിൽ ഭംഗിയുള്ള പലതരത്തിലുള്ള ചില്ലു ഭരണിയിലായി ഉപ്പിലിട്ട് വച്ചിരിക്കുന്ന മാങ്ങാപ്പൂളും കാരറ്റും ബീറ്റ്റൂട്ടും നെല്ലിക്കയും കൈതച്ചക്കയുമൊക്കെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാമെല്ലാം. പലപ്പോഴും കുഞ്ഞുങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ പ്രത്യേകിച്ച് സുരക്ഷയെക്കുറിച്ചും വൃത്തിയെക്കുറിച്ചുമൊക്കെ ബോധവാൻമാരാകാറുണ്ട് നാമെല്ലാം.അങ്ങനെയൊരു സാഹചര്യം വന്നാൽ അത് തരണം ചെയ്യാൻ കഴിയുന്നത് ഇതെല്ലാം നമ്മൾ തന്നെ വീട്ടിൽ തയ്യാറാക്കി കൈയ്യിൽ കരുതുക എന്നതാണ്.എന്തുകൊണ്ട് നമുക്ക് ഈ രുചികളൊക്കെ വീട്ടിൽ തന്നെ തയ്യാറാക്കിക്കൂടാ എന്നാൽ പിന്നെ ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.ഉപ്പിലിടേണ്ടത് എങ്ങനെ കൂടുതൽ നാൾ കേടു കൂടാതെ സൂക്ഷിക്കാം എന്നുള്ളതൊക്കെ നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. നെല്ലിക്ക കാരറ്റ് കൈതച്ചക്ക എന്നിവ എങ്ങനെ ഉപ്പിലിടാമെന്ന് നോക്കാം.അടുത്തത്‌ നെല്ലിക്ക ഈ നെല്ലിക്ക നന്നായി കഴുകി വെള്ളം കളഞ്ഞ് ഉണങ്ങിയ വൃത്തിയുള്ള തുണിയിൽ തുടച്ചടുക്കുക. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് തിളപ്പിക്കുക.വെള്ളം വെട്ടി തിളക്കുമ്പോൾ ആവശ്യത്തിനുള്ള ഉപ്പ് ഇട്ട് കൊടുക്കുക. ഇനി നന്നായി ഇളക്കി കലർത്തുക. തീ അണയ്ക്കുക. ശേഷം ഇതിനു ആവശ്യത്തിനുള്ള പുളിക്കായി കുറച്ച് വിനാഗിരി ചേർക്കുക.നെല്ലിക്കയിൽ ഒരു കത്തി ഉപയോഗിച്ച് ചെറിയ ചെറിയ വരകൾ ഇട്ടു കൊടുക്കുക അല്ലെങ്കിൽ ഫോർക്ക്ഉപയോഗിച്ച് ചെറിയ കുത്തുകൾ ഇടുക. ഇതിനി വെള്ളത്തിലേക്ക് ഇടുക.നെല്ലിക്ക ഉപ്പിലിട്ടത് തയ്യാറായി.

നെല്ലിക്ക ഉടനെ ഉപയോഗിക്കാൻ ആണെങ്കിൽ വെള്ളം തിളച്ച് ഉപ്പും പുളിയും ചേർത്തതിനുശേഷം ഉടൻ തന്നെ വെള്ളത്തിലിടുക.നെല്ലിക്ക അധികം മയപ്പെട്ട് പോകണ്ട എന്നുണ്ടെങ്കിൽ തീ അണച്ച് വെള്ളം ഇളം ചൂടാവുന്ന സമയത്ത് ഇടുക.കുറച്ച് കാന്താരി മുളക് ചതച്ച് എരിവിനായി ഇടാം.പച്ചമുളക് നീളത്തിൽ കീറിയതും ഇടാം.അതിനുശേഷം ചൂടാറുന്നത് വരെ അഞ്ചുമിനിറ്റ് നെല്ലിക്ക ഇട്ടു വച്ച പാത്രം അടച്ചുവയ്ക്കുക.എ നെല്ലിക്ക മയം ആയി കിട്ടും. 4 ദിവസത്തിൽ നമുക്കിത് ഉപയോഗിക്കാം.അടുത്തത് കാരറ്റ് ഈ കാരറ്റ് ഇടത്തരം കനത്തിൽ നീളത്തിലോ വട്ടത്തിലോ അരിയുക.തിളപ്പിച്ചാറിയ വെള്ളത്തിൽ ഉപ്പും പുളിയും ചേർത്തതിനു ശേഷം കാരറ്റ് അതിലിടുക. തിളച്ച വെള്ളത്തിൽ ഉടനെ ഇട്ടാൽ കാരറ്റ് വെന്തു പോകാൻ സാധ്യത ഉണ്ട് ഇനി കൈതച്ചക്ക തിളപ്പിച്ചാറിയ വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും പുളിയും മുളക് ചതച്ചതും ചേർക്കുക.ഇതിലേക്ക് 1സ്പൂൺ പഞ്ചസാരയും ചേർക്കണം. എങ്കിലേ നല്ലൊരു രുചി ലഭിക്കുകയുള്ളു.

നന്നായി പഴുത്ത കൈതച്ചക്കയാണെങ്കിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കാം.കൈതച്ചക്ക കാരറ്റ് തുടങ്ങിയവ ഏതാനും മണിക്കൂറുകൾക്ക് ശേഷം ഉപയോഗിക്കാ. അധികം നാൾ വയ്ക്കാൻ പറ്റില്ല.നെല്ലിക്ക 2 ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്.അതൊന്ന് മയമായി കിട്ടും.ഉണങ്ങിയ സ്പൂൺ ഉപയോഗിച്ച് ഭരണിയിൽ നിന്നും ഇവ എടുക്കുക. ഇല്ലെങ്കിൽ പൂത്തു പോകാൻ സാധ്യത ഉണ്ട്.അധിക കാലം സൂക്ഷിച്ചുവയ്ക്കാനാണ് നെല്ലിക്ക എങ്കിൽ വിനാഗിരി വെള്ളത്തിൽ ഒഴിച്ചിട്ട് തിളപ്പിക്കുക.ഇങ്ങനെ വളരെ എളുപ്പത്തിൽ ഉപ്പിലിട്ടത് വീട്ടിൽത്തന്നെ തയ്യാറാക്കാം. ഇനി വഴിയരികിലൂടെ പോകുമ്പോൾ ഇവ കാണുകയാണെങ്കിൽ കൊതിയൂറാതെ വീട്ടിൽ തയ്യാറാക്കിയ കഥ ഓർക്കാമല്ലോ

Leave a Reply

Your email address will not be published. Required fields are marked *