ആദ്യമായി അഭിമുഖം ചെയ്യാൻ കിട്ടിയത് മമ്മൂക്കയെ, വിയർത്ത് കുളിച്ച് അവതാരക

ഏതൊരു അവതാരകയുടെയും സ്വപ്നമാണ് സിനിമ താരങ്ങളുമായുള്ള അഭിമുഖം. ആദ്യമായി അഭിമുഖം എടുക്കേണ്ടി വരുന്നത് താര രാജാവ് മമ്മൂട്ടിയെങ്കിലോ? മലയാളത്തിൻ്റെ അഭിമാന താരം മമ്മൂട്ടിയെ പറ്റി ഓർക്കുമ്പോൾ ആരാധനയും ബഹുമാനവും ഒപ്പം അല്പം ഭയവും. ഇതാണ് പൊതുവേ ഏവർക്കും ഉള്ളിൽ തോന്നുന്ന വികാരങ്ങൾ. അപ്പോൾ മമ്മൂട്ടിയെ ആദ്യമായി ഇൻ്റർവ്യൂ ചെയ്യാൻ പോകുന്ന മുഖാമുഖം നടത്തി പരിചയമില്ലാത്ത ഒരു പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും. ചിന്തിച്ചാൽ തന്നെ പലരും ഞെട്ടി പോകും. ഇത്തരമൊരു സംഭവം സമീപകാലത്ത് നടന്നു.

മധുര രാജ സിനിമയുടെ ഓൺലൈൻ പ്രമോഷനായി മമ്മൂട്ടി അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹത്തെ ഇൻ്റർവ്യൂ ചെയ്യാൻ എത്തിയത്ത് ജിസ്മ ജിജി എന്ന പെൺകുട്ടിയാണ്. ആർകിടെക്ട് കൂടിയായ ജിസ്മ ആദ്യമായാണ് മമ്മൂട്ടിയെ പോലെ ഇത്രയും വലിയ ഒരു സെലിബ്രിറ്റിയുമായി മുഖാമുഖം ഇൻ്റർവ്യൂ ചെയ്യുന്നത്. ആകെ ടെൻഷനടിച്ച് വിയർത്ത് കുളിച്ച ജിസ്മയെ മമ്മൂട്ടി ആശ്വസിപ്പിക്കുന്നതും ധൈര്യം കൊടുക്കുന്നതും കാണേണ്ടത് തന്നെ. പേരെന്താണെന്ന് തിരക്കി പേടിക്കേണ്ട ധൈര്യമായി ഇരുന്നോ.. ഞാൻ പിടിച്ച് തിന്നുകയൊന്നൂല്ല എന്ന് പറഞ്ഞ് കയ്യിൽ തട്ടി ആശ്വസിപ്പിച്ച് മമ്മൂട്ടി ധൈര്യം കൊടുക്കുന്നതും ഇൻ്റർവ്യൂവുമായി പൂർണ്ണമായും സഹകരിക്കുന്നതും ശ്രദ്ധേയമായി. അവതാരകയുടെ പരിഭ്രമം മാറ്റിയെടുത്ത ശേഷമാണ് അഭിമുഖം തുടങ്ങിയത്. മമ്മൂട്ടി ചൂടനാണെന്നും ദേഷ്യത്തോടെ ഇടപെടുന്നയാൾ എന്നൊക്കെ പ്രചരിപ്പിക്കുന്നവർ ഈ വീഡിയോ കാണേണ്ടത് തന്നെ. മമ്മൂട്ടി അവതാരകയെ വിശദമായി പരിചയപ്പെട്ട് എല്ലാവിധ ആശംസകളും നേർന്നാണ് അഭിമുഖം അവസാനിപ്പിച്ചത്. ഒരു അവതാരക എന്ന നിലയിൽ മമ്മൂട്ടി കൊടുത്ത ധൈര്യവും പ്രചോദനവും ജിസ്മ എന്ന പെൺകുട്ടിക്ക് ഭാവി ജീവിതത്തിൽ വലിയ പ്രചോദനമാകും എന്ന കാര്യത്തിൽ സംശയമില്ല. ഈ ഇൻ്റർവ്യൂ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചു. മമ്മൂട്ടിയുടെ നന്മയെ പ്രശംസിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *