മുടി കൊഴിച്ചിൽ പ്രശ്നം ഇതോടെ തീരും

നമ്മളിൽ ഒട്ടുമിക്ക ആളുകളും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിൽ മാറ്റി വേഗത്തിൽ മുടി വളരാൻ പല വിദ്യകൾ പരീക്ഷിക്കാറുമുണ്ട്. ഇതിനായി പരസ്യങ്ങളിൽ കാണുന്ന പലതരം എണ്ണകളും ഷാംപൂവും വാങ്ങി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ മുടി കൊഴിച്ചിൽ മാറ്റാൻ ഗുണകരം പ്രകൃതിദത്തമായ രീതികൾ തന്നെയാണ്. ഒരു ദിവസം തന്നെ 100 മുടി വരെ കൊഴിഞ്ഞ് പോകുന്നത് സാധാരണമാണ്. ഇതിൽ കൂടുതലാകുമ്പോൾ മുടി കൊഴിച്ചിൽ പ്രശ്നമാകുന്നത്. മുടി കൊഴിച്ചിൽ ശരീരികമായി മാത്രമല്ല, മാസസികമായും പ്രശ്നങ്ങൾ ഉണ്ടാക്കാം. സ്ട്രെസ്, മെഡിക്കൽ കണ്ടീഷൻ, ഹെയർ ഉത്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കുന്നത് എന്നിവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകാം.

ഉള്ളി ജ്യൂസ് മുടി കൊഴിച്ചിൽ മാറാൻ വളരെ ഫലപ്രദമാണ്. ഉള്ളിയിൽ ധാരാളം സൾഫർ അടങ്ങിയതിനാൽ മുടി വളരാൻ സഹായിക്കും. മുടി കൊഴിച്ചിൽ പ്രശ്നം നേരിടുന്നവരിൽ ഉള്ളി ജ്യൂസ് ഉപയോഗത്തോടെ മുടി വീണ്ടും വളരുന്നതായി പഠനങ്ങൾ തെളിയിച്ചതാണ്. ഉള്ളി ജ്യൂസ് ആൻ്റി ഫംഗമായതിനാൽ ഇൻഫെക്ഷനിൽ നിന്നും പ്രതിരോധിക്കും. അപ്ലൈ ചെയ്യുന്നതിന് ഉള്ളി അരിഞ്ഞ് മിക്സിയിൽ നന്നായി അടിച്ച് അരിച്ച് എടുക്കാം. ഇത് തലയിൽ മസാജ് ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ചെയ്ത് കഴുകി കളയാം. സ്ട്രസ്സ് ഉള്ളവരിൽ മുടി കൊഴിച്ചിൽ സാധ്യത വളരെ കൂടുതലാണ്. സ്ട്രെസ് കുറയ്ക്കാൻ മെഡിറ്റേഷൻ, വ്യായാമം, ഡീപ് ബ്രത്ത് തുടങ്ങിയവ ശീലമാക്കുക.

തേങ്ങാപാൽ അടങ്ങിയ ഷാംപൂവും, ഹെയർ ഉത്പന്നങ്ങളും നമ്മൾ പരസ്യങ്ങളിൽ കാണാറുണ്ട്. തേങ്ങാ പാൽ തല മുടിയുടെ സംരക്ഷണത്തിന് ഉത്തമമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. തേങ്ങാപാലിൽ ധാരാളം വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട്. തയോട്ടിയിൽ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. വൈറ്റമിൻ ഇ അടങ്ങിയതിനാൽ തന്നെ മുടിയുടെ സംരക്ഷണത്തിന് ഗുണകരമാണ്. തേങ്ങ പാൽ കുറച്ച് ചൂടാക്കി ചൂടാറിയ ശേഷം തലയിൽ തേച്ച് 15 മിനിറ്റ് നേരം മസാജ് ചെയ്ത് 45 മിനിറ്റ് വെക്കുക. ശേഷം സോഡിയം ലയൂറൽ സൾഫേറ്റ് അടങ്ങാത്ത ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാം.

മുട്ട തലമുടിയിൽ പുരട്ടുന്നത് വളരെ നല്ലതാണ്. തലമുടിയുടെ വേരുകൾക്ക് കരുത്ത് നല്കാൻ മുട്ട സഹായിക്കും. ഒരു ബൗളിൽ രണ്ട് മുട്ടയെടുത്ത് കുറച്ച് ഒലിവ് ഓയിൽ ചേർത്ത് തലയിൽ തേച്ച് പിടിപ്പച്ച് 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. അത് പോലെ, കറ്റാർവാഴയുടെ ഗുണങ്ങൾ എടുത്ത് പറയേണ്ടതില്ല. ചർമ്മത്തിനും മുടിക്കും ഒരുപോലെ ഫലപ്രദമായ ഒന്നാണ് ഇത്. ആൻ്റിഫംഗൽ പ്രത്യേകത താരൻ പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. കറ്റാർവാഴയുടെ ജെൽ ശേഖരിച്ച് തലയിൽ പുരട്ടി ഒരു മണിക്കൂറെങ്കിലും വെച്ച ശേഷം ഇത് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. നെല്ലിക്കയും മുടിയുടെ വേരുകളെ ബലപ്പെടുത്തി മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. നെല്ലിക്കയിൽ അടങ്ങിയ ആൻ്റി ഓക്സിഡൻ്റ്സ് രക്തയോട്ടം വർദ്ധിപ്പിച്ച് മുടി വളർച്ചയ്ക്ക് സഹായിക്കും. എണ്ണയായും, ജ്യൂസായും, പൊടിയായും നെല്ലിക്ക തലയിൽ തേക്കാവുന്നതാണ്. എണ്ണയാണ് ഇവയിൽ എറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്നത്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും തലയിൽ ഇത് പുരട്ടി കൊടുക്കാം.

ഹെഡ് മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഒരു എളുപ്പവഴിയാണ്. തലയോട്ടിയിൽ രക്തയോട്ടം വർധിപ്പിച്ച് മുടി വളർച്ച കൂട്ടും. മുടിക്കാവശ്യമായ പോഷകങ്ങൾ ഇത് നല്കും. ഒരു ദിവസം കുറഞ്ഞത് 4 മിനിറ്റ് നേരമെങ്കിലും മസാജ് ചെയ്യുന്നത് മുടി വളർച്ച കൂട്ടാൻ സഹായകരമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എല്ലാവർക്കും ചെയ്യാവുന്ന ഒന്നാണിത്. കട്ടി കുറഞ്ഞ മുടിയുള്ളവർക്ക് വളരെ മൃദുവായി മസാജ് ചെയ്ത് കൊടുക്കാം. മസാജ് ചെയ്യുന്നതിന് വെളിച്ചെണ്ണ, ബദാം ഓയിൽ തുടങ്ങിയവ ഉപയോഗിക്കാം.

നാരങ്ങ ജ്യൂസിൽ വൈറ്റമിൻ ബി, സി, ആൻ്റി ഓക്സിഡൻ്റ്സ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. തലയിലെ രക്തയോട്ടം വർധിപ്പിക്കാനും ഉത് സഹായിക്കും. ഒരു സ്പൂൺ നാരങ്ങ നീരിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണയോ ബദാം ഓയിലോ ചേർത്ത് തലയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. അല്പം മാത്രം ഷാംപൂ ഉപയോഗിച്ച് തല കഴുകാൻ ശ്രദ്ധിക്കുക. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് ചെയ്ത് നോക്കാവുന്നതാണ്. ആപ്പിൾ സൈഡർ വിനാഗിരി ഉപയോഗിക്കുന്നത് പി എച്ച് സ്കേൽ നിയന്ത്രിച്ച് മുടി വളർച്ച വർധിപ്പിക്കും. ഷാംപൂ ചെയ്ത് തല കഴുകിയതിന് ശേഷം ആപ്പിൾ സൈഡർ വിനാഗിരിയും വെള്ളവും തുല്യ അളവിലെടുത്ത് തലമുടി കഴുകാം.

ഇഞ്ചിയും മുടി കൊഴിച്ചിലിന് സഹായിക്കുന്ന ഒന്നാണ്. ഇഞ്ചിയിൽ വൈറ്റമിൻ ബി സിക്സ്, വൈറ്റമിൻ സി, സിലീനിയം, മാംഗനീസ് തുങ്ങിയവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ ബാക്ടീരിയ നശിപ്പിച്ച് മുടി വളർച്ചയ്ക്ക് സഹായകരമാകും. രണ്ട് കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് തലയിൽ പുരട്ടാം. ചിലരിൽ എരിച്ചിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ കുറച്ചെടുത്ത് ചർമ്മത്തിൽ പുരട്ടി പ്രശ്നമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഉപയോഗിക്കുക. പ്രകൃതിദത്തമായ ഈ രീതികൾ പരീക്ഷിച്ചാൽ ഉറപ്പായും ഒരു ആഴ്ചയിൽ തന്നെ ഫലം കാണാം.

Leave a Reply

Your email address will not be published. Required fields are marked *