സെപ്റ്റംബർ മാസം നിങ്ങൾക്ക് സമൃദ്ധിയുടെ മാസമാണ്. സെപ്റ്റംബർ മാസം കേന്ദ്ര -സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും ധാരാളം ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അതിൽ പ്രധാനമായും എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് നല്കുന്നതായി പ്രഖ്യാപിച്ചതാണ്. ഇത്തരത്തിൽ വിവിധ തരം ആനുകൂല്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റാണ് പ്രധാനം. സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ നാല് മാസത്തേക്കാണ് എല്ലാ വിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്കും ആനുകൂല്യം ലഭിക്കുക. റേഷൻ കാർഡ് വഴിയാകും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുക. സെപ്റ്റംബർ മാസം മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന മഞ്ഞ നിറത്തിലുള്ള കാർഡ് ഉടമകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും ലഭിക്കും. അത് പോലെ, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം റേഷൻ കാർഡിലെ ആളൊന്നിന് 5 കിലോ അരിയോ അല്ലെങ്കിൽ 4 കിലോ അരിയും 1 കിലോ ഗോതമ്പുമാകും ലഭിക്കുക. അത് പോലെ 1 കിലോ കടല അല്ലെങ്കിൽ പയർ ലഭിക്കും.
മുൻഗണന പട്ടികയിൽ ഉൾപ്പെടുന്ന പിങ്ക് നിരത്തിലെ റേഷൻ കാർഡിന് സംസ്ഥാന സർക്കാരിൻ്റെ വക കാർഡിലെ ഓരോ ആൾക്കും 4 കിലോ അരി വീതം 2 രൂപ നിരക്കിൽ ലഭിക്കും. അത് പോലെ, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം 4 കിലോ അരിയും 1 കിലോ ഗോതമ്പും ഓരോ അംഗത്തിനും ലഭിക്കും. മുൻഗണനനേതര വിഭാഗത്തിലെ നീല നിറത്തിലെ കാർഡ് ഉടമകൾക്ക് റേഷൻ കാർഡിലെ ഓരോ അംഗങ്ങൾക്കും 2 കിലോ അരി വീതം 4 രൂപ നിരക്കിൽ ലഭിക്കുന്നത്. ഇത് കൂടാതെ, 3 കിലോ ആട്ടയും ലഭ്യതയനുസരിച്ച് കിട്ടും. വെള്ള നിറത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് കാർഡ് ഒന്നിന് 5 അല്ലങ്കിൽ 4 കിലോയോ അരി 10 രൂപ നിരക്കിൽ ലഭിക്കും. ഇത് കൂടാതെ 3 കിലോ ആട്ട 17 രൂപ നിരക്കിലും ലഭിക്കും. നീല വെള്ള കാർഡ് ഉടമകൾക്ക് സ്പെഷ്യൽ അരി വിതരണത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല.
എല്ലാ വിഭാഗം കാർഡിലും വൈദ്യുതീകരിക്കാത്ത വീടുകൾക്ക് 4 ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും 31 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. ഓണക്കിറ്റുകൾ വാങ്ങാൻ കഴിയാതെ വന്നവർക്ക് സപ്ലൈക്കോ വഴി സെപ്റ്റംബർ ആദ്യവാരം വിതരണമുണ്ട്. വിവിധ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകളായ വാർദ്ധക്യ കാല പെൻഷൻ , കർഷക തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സിൽ പ്രായമായവരുടെ അവിവാഹിത പെൻഷൻ എന്നിവ കൈ പറ്റുന്നവരും കൂടാതെ ക്ഷേമനിധികളിൽ നിന്നും ലഭിക്കുന്ന വിവിധ ക്ഷേമ പെൻഷനുകൾക്കും 100 രൂപ വീതം വർധിപ്പിച്ചിരിക്കുകയാണ്. ഇത് പ്രകാരം 1300 രൂപ എന്നത് മാറി 1400 രൂപയായിരിക്കും ലഭിക്കുക. മാത്രമല്ല, പെൻഷൻ ആനുകൂല്യങ്ങൾ സാധാരണ അക്കൗണ്ടിൽ എത്തുക 2-3 മാസത്തെ തുക ഒന്നിച്ചാണ് ലഭിക്കാറ്. എന്നാൽ ഇനി എല്ലാ മാസവും പെൻഷൻ എത്തും. എല്ലാവരും ഈ ആനുകൂല്യങ്ങൾ കൃത്യമായി വാങ്ങാൻ ശ്രദ്ധിക്കുക.