വീട്ടിലെയും അടുക്കളയിലെയും ഈ തലവേദന ഇതോടെ തീരും

നമ്മുടെ വീടിനുള്ളിൽ എപ്പോഴും സുഗന്ധം നിറയുന്നത് എല്ലാവർക്കും താല്പര്യമുള്ള കാര്യമാണ്. അതിന് റൂം ഫ്രഷ്നറും മറ്റും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ അലമാരകളിലും, ഷെൽഫിലുമെല്ലാം സാധനങ്ങളിരുന്ന് ദുർഗന്ധം വരാറുണ്ട്. അവയുടെ മണം തങ്ങി നില്ക്കുന്നത് സാധാരണമാണ്. ഈ ഗന്ധം കളയാൻ പ്രയാസവുമാണ്. എയർ ഫ്രഷ്നറുകൾ അടുക്കളയില ഷെൽഫിൽ ഉപയോഗിക്കുന്നത് നല്ലതല്ല. എന്നാൽ ഇത്തരം ദുർഗന്ധങ്ങൾ മാറ്റി സുഗന്ധം നിറയ്ക്കാൻ പ്രകൃതിദത്തമായ ഒരു എളുപ്പവഴിയുണ്ട്. വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.

നമ്മുടെ വീടുകളിലെ അലമാര, വാർഡ്രോബ്, അടുക്കളയിലെ ഷെൽഫ്, ഡോയറുകൾ എങ്ങനെയുള്ള സ്ഥലങ്ങളിലാണ് ഇത് ഉപയോഗിക്കാവുന്നത്. അതിനായി രണ്ട് ടീ ബാഗ് എടുക്കുക. ടീ ബാഗിലെ തെയ്ല മാറ്റി സൂക്ഷിച്ച് ആ കവർ എടുക്കുക. ഇതിൽ നിന്നും സുഗന്ധം സമയമെടുത്ത് പുറത്തേക്ക് വരുന്നതിനാൽ നീണ്ട നാൾ നില്ക്കും. എന്നാൽ ആവശ്യമായ സുഗന്ധവും ലഭിക്കും. രണ്ട് ടീ ബാഗുകളിലെ തെയ്ല സുക്ഷിച്ച് ചായ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാം. ടീ ബാഗിൻ്റെ കവറിലേക്ക് കുറച്ച് വസ്തുക്കൾ ഇട്ട് വെക്കുകയാണ് ചെയ്യുന്നത്. കുറച്ച് പഞ്ഞിയെടുത്ത് ഇഷ്ടമുള്ള പെർഫ്യൂം അടിച്ച് പഞ്ഞി കവറിനകത്ത് വെക്കുക. ശേഷം ഇത് ടീ ബാഗിൻ്റെ നൂല് കൊണ്ട് കെട്ടി കൊടുക്കുക. ഇത് ലേസ് ഉപയോഗിച്ച് കെട്ടി കൂടുതൽ ഭംഗിയാക്കാവുന്നതാണ്. പെർഫ്യും അടിച്ച ഈ കിഴി രണ്ടോ മൂന്നോ എണ്ണം അലമാരയിലും വാർഡ്രോബിലും വെക്കാവുന്നതാണ്. 6 മാസം വരെ ഇതിൻ്റെ സുഗന്ധം അലമാരയിൽ നിറഞ്ഞിരിക്കും. അടുക്കളയിലെ ഷെൽഫിലും ഡ്രോയറിലും വെക്കാനായി ചെറിയ കഷ്ണം കറുവപ്പട്ട, 3-4 ഗ്രാമ്പൂ എന്നിവ ഇത് പോലെ കഴി കെട്ടിയെടുക്കാം. ഇത് പാറ്റയെയും പ്രാണികളെയും അകറ്റാനും ഫലപ്രദമാണ്. ഒന്നോ രണ്ടോ എണ്ണം ഷെൽഫിലിട്ടാൽ 6 മാസം വരെ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *