കാറിന് വാങ്ങുമ്പോഴുണ്ടായിരുന്ന അതേ തിളക്കവും പുതുമയും നില നിർത്തണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മൾ എല്ലാവരും. പുതിയ കാർ വാങ്ങി നാലോ അഞ്ചോ മാസം കഴിയുമ്പോൾ തന്നെ പുതുമ നഷ്ടപ്പെടും. പലപ്പോഴും നിരത്തിലിറങ്ങി വാഹനം ഓടിക്കുമ്പോൾ പൊടിയും പിടിക്കും. ഹെഡ് ലൈറ്റുകളിൽ പൊടി പിടിച്ച് മങ്ങിയിരിക്കും. വാഹനം ഏറെ ഇഷ്ട്ടപെടുന്നവർ ചെറിയ പൊടികൾ പോലും വൃത്തിയാക്കി സൂക്ഷിക്കാറുണ്ട്. കാറിൻ്റെ ഹെഡ് ലൈറ്റുകൾ വൃത്തിയാക്കാൻ വീട്ടിലെ ഒരു സൂത്രം മതി. എത്ര പഴയ ഹെഡ് ലൈറ്റും തിളങ്ങും. നമ്മുടെ വീട്ടിലെ കോൾഗേറ്റ് ടൂത്ത് പേസ്റ്റ്, ബ്രഷ്, ടിഷ്യു പേപ്പർ, കാർ പോളീഷ്, കോട്ടൺ വേസ്റ്റ് എന്നിവ മാത്രമാണ് ഇതിന് വേണ്ടത്.
കാറിൻ്റെ ഹെഡ് ലൈറ്റ് വൃത്തിയാക്കുന്നതിനായി ഒരു കപ്പിൽ കുറച്ച് വെള്ളം എടുത്ത് വെക്കുക. കുറച്ച് പഞ്ഞിയിൽ വെള്ളം നനച്ച് ഹെഡ് ലൈറ്റ് ആദ്യം തുടക്കുക. കോൾഗേറ്റ് വളരെ കുറച്ച് നനഞ്ഞ ബ്രഷിലെടുക്കുക. ഒപ്പം കുറച്ച് വിരലിലുമെടുത്ത് വിരലിലെ പേസ്റ്റ് ഹെഡ് ലൈറ്റിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഹെഡ് ലൈറ്റ് മുഴുവൻ പേസ്റ്റ് തേച്ച് കുറച്ച് നേരം വെക്കുക. ശേഷം മുൻപ് എടുത്ത് വെച്ച ടൂത്ത് ബ്രഷ് ഇതിന് മുകളിലേക്ക് തേച്ച് കൊടുക്കാം. നന്നായി തേച്ച ശേഷം കുറച്ച് നേരം വെച്ച് ഇത് ഉണങ്ങാൻ അനുവദിക്കുക. കുറച്ച് വെള്ളം തളിച്ച് കൊടുത്ത ശേഷം ടിഷ്യു പേപ്പർ ഉപയോഗിച്ച് ഇത് തുടച്ചെടുക്കാം. ഇപ്പോൾ തന്നെ ഹെഡ് ലൈറ്റ് തിളങ്ങി മിനുസമാകുന്നത് കാണാം. കോട്ടൺ വേസ്റ്റ് കൊണ്ട് ഹെഡ് ലൈറ്റിൻ്റെ നനവ് മാറ്റിയ ശേഷം കുറച്ച് പോളിഷ് തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ച് കൊടുക്കാം. ഹെഡ് ലൈറ്റ് ഭംഗിയാകുകയും തിളങ്ങുകയും ചെയ്യും.