പെരുമ്പാവൂരില്‍ നിന്ന് അല്‍ഖ്വയ്ദ തീവ്രവാദികളെ എന്‍ഐഎ പിടികൂടിയ സംഭവത്തിൽ നാട്ടുകാരുടെ നടുക്കം ഇതുവരെ മാറിയില്ല. പാക്കിസ്ഥാന്റെ പിന്തുണ ലഭിക്കുന്ന അൽഖ്വയ്ദ വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവർ. ആലുവ – പെരുമ്ബാവൂര്‍ റോഡില്‍ വഞ്ചിനാട് ജങ്ഷനിലാണ് ഇവർ താമസിച്ചിരുന്നത്.എന്‍ഐഎ പിടികൂടിയതില്‍ ഒരാള്‍ എട്ടുവര്‍ഷമായി മുടിക്കല്ലിലും പരിസരങ്ങളിലുമായി കഴിയുന്നയാളാണ്. കുടുംബമായാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്.
പെരുമ്ബാവൂരിലെ ഒരു വസ്ത്രശാലയില്‍ ജീവനക്കാരനായിരുന്നു. വാടക വീടുകളുടെ ലഭ്യതക്ക് അനുസരിച്ച് പലയിടങ്ങളിലായാണ് താമസം. ഇടക്കിടെ സ്വദേശമായ ബംഗാളിലേക്കും പോയി വന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.കുറെ നാളുകളായി ഈ സംഘം കേരളത്തിലും പശ്ചിമബംഗാളിലുമായി താമസിച്ചുവരികയായിരുന്നു.
ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചത്. അറസ്റ്റിലായവരില്‍ നിന്ന് വലിയ തോതിലുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളുടെ ശേഖരവും ജിഹാദി ലിറ്ററേച്ചര്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ തോക്കുകള്‍ ,രാജ്യവിരുദ്ധ പ്രസംഗങ്ങളുടെയും മറ്റും കോപ്പികള്‍, ഡിജിറ്റൽ ഡിവൈസുകളും, മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു. രാജ്യത്തിൻറെ പ്രധാന ഭാഗങ്ങളായ ഡൽഹി പോലുള്ള സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതികൾ തയ്യാറാക്കി വരികയായിരുന്നു ഇവർ.