ജയിലിൽ കഴിഞ്ഞ ആറുവയസുകാരിക്ക് പഠിക്കാൻ സൗകര്യമൊരുക്കി ബിലാസ്പൂർ കലക്ടർ !

ജൂൺ 25, ജയിലിൽ താമസിക്കുന്ന ആറുവയസ്സുകാരി ഖുഷിയുടെ ജീവിതത്തിൽ പെട്ടെന്ന് വഴിത്തിരിവുണ്ടായി. കാരണക്കാരൻ ബിലാസ്പൂരിലെ ജില്ലാ കളക്ടർ ഡോക്ടർ സഞ്ജയ് എലങ്ങാണ്.

അവളുടെ കഥ ഇങ്ങനെ :

സഞ്ജയ് സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ അവിടെ ഒരു പെൺകുട്ടി ഒരു തടവുപുലിയെ കെട്ടിപ്പടിച്ചു കരയുന്നത് കണ്ടു. ശേഷം സഞ്ജയ് അവരുടെ കാര്യങ്ങൾ അന്വേഷിച്ചു.10 വർഷം ജയിൽശിക്ഷ ലഭിച്ച് അഞ്ചു വർഷം ജയിൽശിക്ഷ പൂർത്തിയാക്കിയ തടവുപുളിയുടെ മകളാണ് പെൺകുട്ടി.അവൾക്ക് 15 ദിവസം പ്രായമുള്ളപ്പോൾ ‘അമ്മ മരിച്ചുപോയിരുന്നു.ഇപ്പോൾ ആറ് വയസ്സാണ് അവൾക്ക്.ജയിൽശിക്ഷ അനുഭവിക്കുന്ന ആളുടെ മകളായതിനാൽ ബന്ധുക്കളാരും പെൺകുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായില്ല.അതുകൊണ്ട് കുട്ടിയെ ജയിലിൽ തന്നെ പാർപ്പിച്ച് വരികയായിരുന്നു. വിവരങ്ങൾ അറിഞ്ഞ കളക്ടർ ബിലാസ്പൂരിലെ ഏറ്റവും മികച്ച ഇന്റർനാഷണൽ സ്കൂളിലും അവിടെത്തെ ബോർഡിങ്ങിലും ചേർത്തു.കുട്ടിയെ നോക്കാൻ ഒരു കെയർ ടേക്കറെയും നിയോഗിച്ചു. പെൺകുട്ടിയുടെ എല്ലാ ചിലവുകളും സ്വയം വഹിക്കാമെന്ന് അധികൃതരെ അറിയിക്കുകയും ചെയ്തു.

കലക്റ്റർ അവളോട് ചോദിച്ചുഞാൻ നിനക്കുവേണ്ടി എന്താണ് ചെയ്യേണ്ടത് ? പഠിക്കണം എന്നായിരുന്നു അവളുടെ ഉത്തരം. അവൾ പഠിച്ചു മിടുക്കിയാകുമെന്ന് ഉറപ്പാണ്.ഈ ചെറുപ്രായത്തിൽ തന്നെ അവൾ ഒരുപാട് സഹിച്ചു.എങ്കിലും പഠിക്കണം എന്ന ആഗ്രഹം അവൾ കളഞ്ഞില്ല.ഇത് എന്റെ വാക്കാണ്.ഈ ജയിലിൽ ഇതുപോലെ 17 കുട്ടികൾ ഉണ്ട്. അവരോടാരോടും ഞാൻ നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചിട്ടില്ല.കാരണം എനിക്കറിയാം അവർക്കെന്താണ് വേണ്ടതെന്ന് .ഇതെല്ലം എനിക്ക് മനസ്സിലാക്കി തന്നത് ഖുഷിയാണ്.എനിക്ക് സന്തോഷമുണ്ടാക്കിയത്, ഒരുപാട് പേര് അവരെ പഠിപ്പിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാമെന്ന് അറിയിച്ചു.അവർ പഠിക്കട്ടെ.കളക്ടർ പറഞ്ഞു.

12 ആം ക്ലാസ് വരെ അവൾ ഇന്റർനാഷണൽ സ്കൂളിൽ പഠിക്കും.3 ലക്ഷം രൂപയാണ് അവിടുത്തെ ഫീസ്.ഫീസും കുട്ടിയുടെ ചിലവുമെല്ലാം കലക്റ്റർ വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *