ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് പി എസ് സി യുടെ പുതിയ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. ഫയർവാൻ ഡ്രൈവർ,കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലാണ് അവസരം. 48000 രൂപ വരെ സാലറി ലഭിക്കുന്ന ജോലിക്ക് കുറഞ്ഞ യോഗ്യത മതി.വീട്ടിലിരുന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതേയുള്ളൂ.
1.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ ഡിപ്പാർട്ട്മെന്റിൽ നിന്നാണ് ആദ്യത്തെ ഒഴിവ്.
കാറ്റഗറി നമ്പർ :35 / 2020
നിയമനം : കമ്പ്യൂട്ടർ അസിസ്റ്റന്റ് / ഗ്രേയ്ഡ് ടു
ഒഴിവ് : 6
1 .വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു / തത്തുല്യ യോഗ്യത
2 .ഇംഗ്ലീഷ് ടൈപ് റൈറ്റിംഗിൽ ഹൈ ഗ്രേഡ് ഗ്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടാവണം (KGTA),കമ്പ്യൂട്ടർ വേർഡ് അറിഞ്ഞിരിക്കണം.
3 .പ്രോസസിങ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം
ടൈപ് റൈറ്റിംഗ് മലയാളം ലോവർ ഗ്രേഡ് സെർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായപരിധി :18 മുതൽ 36 വരെ
പ്രായപരിധിയിൽ എസ് സി എസ് ടി വിഭാഗത്തിൽ പെട്ടവർക്കും, ഒബിസി മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും ഗവണ്മെന്റിന്റെ റൂൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
നേരിട്ടാണ് നിയമനം .
പ്രതിമാസ ശമ്പളം 20000 രൂപ മുതൽ 48000 രൂപ വരെയാണ്
2.അടുത്ത പോസ്റ്റ് പി എസ് സി യുടെ റിക്രൂട്മെന്റ് ഫയർ ആൻഡ് റെസ്ക്യൂ സെർവിസിൽ നിന്നാണ്
കാറ്റഗറി നമ്പർ :36 / 2020
നിയമനം : ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ / ഡ്രൈവർ / ട്രെയിനീ
ഒഴിവ് : തിട്ടപ്പെടുത്തിയിട്ടില്ല
1 .വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു / തത്തുല്യ യോഗ്യത
2 .വാലിഡ് മോട്ടോർ ഡ്രൈവിങ് ലൈസെൻസ് ഉണ്ടായിരിക്കണം അതിന്റെ കൂടെ എൻഡോസ്മെന്റ് ഫോർ ഡ്രൈവിങ് ഹെവി ഗുഡ്സ് വെഹിക്കിൾ അല്ലെങ്കിൽ ഹെവി പാസഞ്ചർ വെഹിക്കൾ വിത് ബാഡ്ജ് ഉണ്ടായിരിക്കണം.
3 .കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമ അഭിലഷണീയം
പ്രായപരിധി :18 മുതൽ 26 വരെ
പ്രായപരിധിയിൽ എസ് സി എസ് ടി വിഭാഗത്തിൽ പെട്ടവർക്കും, ഒബിസി മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും ഗവണ്മെന്റിന്റെ റൂൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
നേരിട്ടാണ് നിയമനം
പ്രതിമാസ ശമ്പളം 20000 രൂപ മുതൽ 45800 രൂപ വരെയാണ്.
മെഡിക്കൽ സെർട്ടിഫിക്കറ്റ് അപേക്ഷിക്കുന്ന സമയത്ത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അയച്ചുകൊടുക്കണം.
ഇതിൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.
ഈ രണ്ട് പോസ്റ്റിലേക്കും അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഓൺലൈൻ വഴി കേരളം പബ്ലിക് സർവീസ് കമ്മീഷന്റെ ഒഫിഷ്യൽ വെബ്സൈറ്റിയിൽ അപേക്ഷിക്കുക.
ഒരു ഓൺലൈൻ ടെസ്റ്റ് ഈ രണ്ട് എക്സാമിനും ഉണ്ടായിരിക്കുന്നതാണ്
അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23,2020.