24 വയസ്സിൽ കോടിശ്വരൻ ; ബംബർ അടിച്ച അനന്ദുവിന് പറയാൻ വിശേഷങ്ങളേറെ !

 

ഇത്തവണ ഓണം ബംബർ അടിച്ചത് 24-കാരനായ കട്ടപ്പന സ്വദേശിക്കാണ്. 12 കോടിയുടെ ഒന്നാം ബംബർ അടിച്ച അനന്ദു എന്ന ആ ഭാഗ്യവാന് ഇപ്പോഴും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. 12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും 30 ശതമാനം ആദായനികുതിയും കഴിച്ച് 7.6 56 കോടി രൂപയാണ് അനന്ദുവിന് ലഭിക്കുക കഷ്ടപ്പാടിൽ വലഞ്ഞ് തനിക്ക് ഭഗവാൻ എത്തിച്ച സമ്മാനമാണ് ഇത് എന്ന് വിശ്വസിക്കാനാണ് ക്ഷേത്ര ജീവനക്കാരൻ കൂടിയായ അനന്തുവിന് ഇഷ്ടം.

നറുക്കെടുപ്പിന് അന്നുവരെ ഒന്നാം സമ്മാനം തനിക്കാണെന്ന് തമാശയ്ക്ക് കൂട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ റിസൾട്ട് വന്നതോടെ ശരിക്കും ഞെട്ടിപ്പോയി. കട്ടപ്പന സ്വദേശി ആണെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി ഇളം കുളത്തെ പൊന്നേറ്റ ക്ഷേത്രത്തിലെ ജീവനക്കാരനാണ് അനന്ദു. ക്ഷേത്രത്തിലെ രാധാകൃഷ്ണനുമായി ചേർന്നാണ് ലോട്ടറി എടുത്തു വന്നിരുന്നത്. തിരുവോണം ബംബർ എടുക്കുന്ന നേരം ചില അസൗകര്യങ്ങൾ മൂലം രാധാകൃഷ്ണൻ വിട്ടുനിന്നിരുന്നു. അതിനാൽ അനന്തു ഒറ്റയ്ക്കാണ് ബംബർ എടുത്തത്. എന്നാൽ രാധാകൃഷ്ണന് ഈ കാര്യത്തിൽ ഒരു വിഷമവുമില്ല, കിട്ടേണ്ട വർക്ക് കിട്ടും, അനന്തുവിന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ലോട്ടറി അടിച്ചാൽ ക്ഷേത്രത്തിലേക്ക് കാര്യമായി എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.

പ്രാരാബ്ദങ്ങൾ ഏറെയുള്ള വീട്ടിൽ നിന്നും ജോലി തേടി എത്തിയതായിരുന്നു അനന്തു എന്നും ബിരുദധാരി ആയതിനാൽ ക്ഷേത്രത്തിലെ ഓഫീസ് ചുമതലകൾ കൈകാര്യം ചെയ്യാൻ ഏൽപ്പിക്കുകയായിരുന്നു എന്നും ക്ഷേത്ര കുടുംബാംഗമായ നന്ദൻ പറഞ്ഞു. ലോട്ടറി റിസൾട്ട് വന്നപ്പോൾ ക്ഷേത്രത്തിലെ രസീത് കൗണ്ടറിൽ ആയിരുന്നു അനന്ദു. ഫലം അറിഞ്ഞ ഉടനെ ബാങ്കിലെ ഒരു ജീവനക്കാരി വഴി ലോട്ടറി ബാങ്കിലേക്ക് കൈമാറി. അനന്ദുവിന് ലോട്ടറി അടിച്ച മുതൽ ക്ഷേത്രത്തിലേക്ക് വലിയ ജനപ്രവാഹമായിരുന്നു. മാധ്യമപ്രവർത്തകരാണ് ആദ്യം വന്നത് പിന്നീട് ജനങ്ങൾ എത്താൻ തുടങ്ങി. എന്നാൽ ആരോടും അനന്ദു പ്രതികരിച്ചില്ല. രാത്രി തന്നെ അനന്ദു സ്ഥലത്തു നിന്നും മാറി. ഇന്നു രാവിലെ ക്ഷേത്രത്തിൽ എത്തിയതുമില്ല.

കട്ടപ്പന ഇരട്ടയാർ വലിയതോവാളയിലെ 55 വർഷം പഴക്കമുള്ള വീട്ടിലേക്കാണ് ഇത്തവണ ഭാഗ്യദേവത വലതുകാൽവെച്ച് കടന്നുവന്നത് വലിയതോവളയിലെ ഉയർന്ന പ്രദേശത്തും ജലക്ഷാമം രൂക്ഷമായ സ്ഥലത്താണ് അനന്തുവും കുടുംബവും താമസിക്കുന്നത്. ലോട്ടറി അടിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഒരു നല്ല വീട് വെക്കണം എന്നും സഹോദരിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെന്നും ആണ് അനന്തുവിന്റെ ആഗ്രഹം. വെള്ളവും വഴിയും ഉള്ള സ്ഥലത്ത് ഒരു നല്ല വീട് എന്ന ആഗ്രഹം ഇനി കൈയ്യെത്തും ദൂരത്ത് മാത്രം.. ഡിഗ്രി പഠനം കഴിഞ്ഞത് മുതൽ അനന്ദു ലോട്ടറി എടുക്കാറുണ്ട് പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ വിജയനെ കണ്ടു പഠിച്ചതാണ് ഈ ശീലം. വിജയനും ബംബർ ലോട്ടറി എടുത്തിരുന്നു ടെക്സ്റ്റൈൽസ് സ്ഥാപനത്തിൽ സെയിൽസ് വുമൺ ആണ് അമ്മ സുമ വിജയൻ .ആതിര വിജയനും അരവിന്ദ് വിജയനും സഹോദരങ്ങളാണ്

 

Leave a Reply

Your email address will not be published. Required fields are marked *