നെറ്റിന്റെ തുണികൊണ്ടുള്ള വസ്ത്രങ്ങൾ ഇപ്പോൾ ട്രെൻഡായി കൊണ്ടിരിക്കുകയാണ്. വളരെ വേഗം ട്രാൻസ്പരന്റ് നെക്കോട് കൂടിയ അംബർലാ കുർത്തി തയ്ക്കാൻ ഉള്ള മാർഗം ഇതാ.ഇതിനായി മൂന്നു മീറ്റർ നെറ്റിന്റെ തുണിയും മൂന്നു മീറ്റർ ലൈനിങ്ങും ആണ് ആവശ്യമായിട്ടുള്ളത്. ലൈനിങ് പോളിസ്റ്ററിന്റെയും എടുക്കാം. ചെറിയ കൈയുള്ള കുർത്തിക്ക് 3 മീറ്ററും വലിയ കൈ ആണെങ്കിൽ മൂന്നര മീറ്ററും തുണിയുമാണ് ആവശ്യമായിട്ടുള്ളത്. 40 സൈസിൽ ഉള്ള കുർത്തി തയ്ക്കാൻ ഉള്ള അളവുകൾ ആണ് ഇവിടെ കിടുത്തിരിക്കുന്നത്. ആവശ്യമുള്ളവർക്ക് അളവുകൾ കൂട്ടിയും കുറച്ചും എടുക്കാം. തുണി കട്ട് ചെയ്യുമ്പോൾ ആദ്യം ലൈനിങ്ങും ശേഷം നല്ല തുണിയും കട്ട് ചെയ്യാം. കട്ട് ചെയ്യുന്നതിനുമുമ്പ് അടയാളപ്പെടുത്തുന്നതായി മുകൾ ഭാഗത്തെ ലൈനിംഗ് തുണി നാലായി മടക്കി എടുക്കണം. ശേഷം തയ്യൽ തുമ്പ് അടക്കം 15 ഇഞ്ച് താഴെ നിന്നും മുകളിലേക്ക് എടുത്ത് അടയാളപ്പെടുത്താം. മുകളിലെ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തുനിന്ന് രണ്ടര ഇഞ്ച് സൈഡിലേക്ക് കഴുത്ത് വീതി എടുത്ത് അടയാളപ്പെടുത്താം. അവിടെ നിന്നും മൂന്ന് ഇഞ്ച് നീളത്തിൽ ഷോൾഡറും അടയാളപ്പെടുത്താം. അവിടെനിന്ന് താഴേക്ക് 6 ഇഞ്ച് നീളത്തിൽ കൈക്കുഴിയും അടയാളപ്പെടുത്താം കൈക്കുഴി വെട്ടുമ്പോൾ ഒരിഞ്ചു നീളത്തിൽ അളവെടുത്ത് അവിടെ ഒരു കർവ് ഷേപ്പ് വരച്ചു വേണം വെട്ടാൻ. നെഞ്ചളവ് 10 ഇഞ്ചെടുത്തു എടുത്ത് അടയാളപ്പെടുത്താം. തുണിയുടെ അടിഭാഗത്തായി സൈഡിലേക്ക് എട്ടര ഇഞ്ച് വീതിയിൽ അടയാളപ്പെടുത്തുക. ശേഷം ഒരു സ്കെയിൽ വെച്ച് കൈ കുഴിയിൽനിന്ന് താഴെ വരെയുള്ള ഭാഗം ചരിച്ച് അടയാളപ്പെടുത്തുക. അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളെല്ലാം ഇനി കത്രിക ഉപയോഗിച്ച് വെട്ടിയെടുക്കാം.
അതിനുശേഷം വെട്ടിയെടുത്ത തുണിക്ക് മുകളിലായി നെറ്റ് തുണി വെച്ചതിനുശേഷം അതേ അളവിൽ വീണ്ടും വെട്ടിയെടുക്കുക.ശേഷം നെറ്റ് തുണിയിൽ കഴുത്ത് അടയാളപ്പെടുത്താം പിൻകഴുത്ത് അഞ്ചര ഇഞ്ച് എടുത്ത് അടയാളപ്പെടുത്താം. വീതി രണ്ടര ഇഞ്ച് എടുക്കാം. റൗണ്ട് കഴുത്താണ് തൈക്കുന്നത് എങ്കിൽ റൗണ്ട് ഷേപ്പിൽ വരച്ചെടുത്ത് വെട്ടിയെടുക്കാം. ഇതോടൊപ്പം ലൈൻ തുണിയുടെ പുറകുവശത്തെ ഭാഗമെടുത്ത് ഇതേ അളവിൽ വെട്ടിയെടുക്കാം. മുൻ കഴുത്തുവെട്ടാൻ ആയി ലൈനിങ് തുണിയെടുത്ത് മൂന്നര ഇഞ്ച് വീതി അടയാളപ്പെടുത്തണം. കഴുത്ത് ഇറക്കം തയ്യൽ തുമ്പ് അടക്കം ആറ് അര ഇഞ്ചും അടയാളപ്പെടുത്താം. ശേഷം കട്ട് ചെയ്ത് എടുക്കാം. മുൻഭാഗത്തെ നല്ല തുണിയെടുത്ത് കഴുത്ത് വീതി രണ്ടര ഇഞ്ച് അടയാളപ്പെടുത്താം. നീളം തയ്യൽ തുമ്പ അടക്കം അഞ്ച് ഇഞ്ചും അടയാളപ്പെടുത്താം. കഴുത്ത് കുറച്ചുകൂടി കേറ്റണം എന്നുള്ളവർക്ക് നാല് ഇഞ്ച് വരെ അടയാളപ്പെടുത്തി വെട്ടിയെടുക്കാം. ശേഷം കഴുത്തുകൾ മടക്കി അടിക്കുന്നതിനുള്ള ക്രോസ് പീസുകൾ ഒന്നേകാൽ ഇഞ്ച് വീതിയിൽ വെട്ടിയെടുക്കാം.മുകൾഭാഗത്തെ തുണികൾ വെട്ടിമാറ്റി വെച്ചതിനുശേഷം താഴ് ഭാഗത്തേക്ക് ആവശ്യമായ തുണി അളവെടുത്ത് വെട്ടിയെടുക്കാം. അതിനായി 47 ഇഞ്ച് നീളവും 46 ഇഞ്ച് വീതിയുമുള്ള തുണി രണ്ടായി മടക്കുക, ശേഷം തുണി ക്രോസ് ആയി മടക്കി എടുക്കണം. അതിനു മുകളിലേക്ക് നേരത്തെ വെട്ടിവെച്ച നെറ്റ് തുണി വച്ചതിനുശേഷം ഒരിഞ്ച് വീതി വിട്ട് അടയാളപ്പെടുത്താം. ശേഷം അതേ അളവ് തുണിയുടെ നടക്കും സൈഡിലും രേഖപ്പെടുത്തി ചെറിയൊരു റൗണ്ട് ഷേപ്പിൽ മുറിച്ചെടുക്കാം. അവിടെനിന്ന് താഴേക്ക് സ്കേർട്ട് നീളമായ 32 ഇഞ്ച് അളന്നെടുത്ത് അടയാളപ്പെടുത്താം. മുകളിൽ നിന്ന് താഴെവരെ 32 ഇഞ്ച് സൈഡിലേക്ക് അടയാളപ്പെടുത്തി റൗണ്ട് ഷേപ്പിൽ തുണി മുറിച്ചെടുക്കാം.
സ്കേർട്ടിനു ആവശ്യമായ ലൈനിങ്ങും അതേ അളവിൽ മുറിച്ചെടുക്കാം. നെറ്റ് തുണിയെക്കാൾ ഒന്നോ രണ്ടോ ഇഞ്ച് നീളം കുറച്ചുമതി ലൈനിങ് തുണിക്ക്. ബാക്കി വന്നിട്ടുള്ള തുണിയിൽ നിന്നും കൈക്ക് ആവശ്യമായത് വെട്ടിയെടുക്കാം. അതിനായി തുണി നാലായി മടക്കി 6 ഇഞ്ച് നീളം അടയാളപ്പെടുത്താം ശേഷം മുകളിൽ ഒരു എട്ടര ഇഞ്ചും മൂന്ന് ഇഞ്ചും കൂടി അടയാളപ്പെടുത്തി ഒന്നര ഇഞ്ച് തയ്യൽ തുമ്പ് വിട്ടതിനുശേഷം വെട്ടിയെടുക്കാം. ലൈനിങ് തുണിയും ഇതേ അളവിൽ കട്ട് ചെയ്ത് എടുക്കാം. കുർത്തിക്ക് വേണ്ടിയിട്ടുള്ള തുണികളെല്ലാം ഇതോടെ കട്ട് ചെയ്ത് മാറ്റി വെക്കാം. ശേഷം മുൻ ഭാഗത്തിനായി വെട്ടിയെടുത്ത ലൈനിംഗ് തുണിയുടെ കഴുത്ത് ക്രോസ് പിസ് വച്ചു മടക്കി എടുക്കാം. ഇതുപോലെതന്നെ മുൻഭാഗത്തെ നെറ്റ് തുണിയിൽ ക്രോസ് പീസ് വച്ച് മടക്കി അടിക്കാം. ഇനി ലൈനിങ് തുണിയും നെറ്റ് തുണിയും ഒരുമിച്ചു വെച്ച് കഴുത്തിന്റെ രണ്ട് ഭാഗവും തമ്മിൽ പിൻ ചെയ്ത് വെച്ചതിനുശേഷം ലൈനിംഗ് തുണിയുടെ തുടക്ക ഭാഗത്ത് വച്ച് നെറ്റിനു പുറമേ അടിച്ചു കൊടുക്കാം. പുറകുവശത്തെ തുണി എടുത്ത് പരസ്പരം ചേർത്തുവച്ച് തയ്ച്ചു എടുക്കാം. ശേഷം പുറകുവശം മുൻവശവും നല്ല വശങ്ങളെ ചേർത്തുവെച്ച് ഷോൾഡറുകൾ തമ്മിൽ കൂട്ടി തൈച്ചെടുക്കാം. പിന്നീട് വെട്ടി വെച്ചിരിക്കുന്ന കൈകളുടെ ഭാഗമെടുത്ത് ടോപ്പിലെ തുണിയുമായി കൂട്ടി തയ്ക്കാം. ശേഷം മുന്നേ വെട്ടി വെച്ചിരിക്കുന്ന സ്കെർട്ടിന്റെ തുണിയെടുത്ത് മുകൾഭാഗത്തെ തുണിയുടെ നല്ല ഭാഗവുമായി കൂടി ചേർത്ത് ലൈനിങ്ങും കൂടിവെച്ച് കൂട്ടിതൈച്ചെടുക്കാം.തുണികൾ പരസ്പരം തെന്നി പോകാതിരിക്കാൻ പിൻ ചെയ്തതിനുശേഷം തൈയ്ക്കാവുന്നതാണ്. ശേഷം കുർത്തിയുടെ അടിഭാഗവും ലൈനിംങ്ങിന്റെ അടിഭാഗവും മടക്കി അടിക്കാം. ഇതിനുശേഷം കുർത്തിയുടെ മുകൾഭാഗത്തെ ഇരുവശവും സ്കേർട്ടിന്റെ വശങ്ങളും പരസ്പരം ചേർത്ത് വെച്ച് തൈയ്ച്ചാൽ കുർത്തി റെഡി.കുർത്തിയുടെ ഭംഗി കൂടുതൽ കൂട്ടണമെങ്കിൽ ലെയ്സുകളും വള്ളികളും ചേർത്ത് കൂടുതൽ സുന്ദരമാക്കാവുന്നതാണ്.