വീട്ടില്‍ ഉണ്ടാക്കിയ ആയുര്‍വേദ എണ്ണയുമായി നടി ശരണ്യ മുടി കൊഴിച്ചില്‍ മാറും

നല്ല നീണ്ട ഇടതൂർന്ന കറുത്ത മുടി എല്ലാ പെൺകുട്ടികളുടെയും സ്വപ്നം തന്നെയാണ്. എന്നാൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. തലമുടിയിൽ ചീപ്പ് വെക്കുമ്പോൾ തന്നെ ഒരു കെട്ട് മുടിയാണ് ചീപ്പിൽ കാണുന്നത്. ഇത് പലരെയും അസ്വസ്ഥമാക്കാറുണ്ട്. ഷാംപൂവിന്‍റെ അമിത ഉപേയാഗം താരൻ മാനസിക സംഘർഷങ്ങൾ പോഷകമില്ലാത്ത ഭക്ഷണം തുടങ്ങി ഒരുപാട് കാരണങ്ങളാണ് മുടികൊഴിച്ചിലിന്. മുടികൊഴിച്ചിൽ തടയാൻ ആയി ഇന്ന് ഹെയർ ഓയിൽ എന്ന പേരിൽ ഒരുപാട് എണ്ണകളാണ് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത്.നീലഭൃംഗാദി ഓയിൽ ഇന്ദുലേഖ തുടങ്ങി ഒരുപാട് ഹെയർ ഓയിലുകൾ ആണ് ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ളത്.എന്നാൽ ഇതിന് നല്ല വിലയാണ് കൊടുക്കേണ്ടിവരുക. സാധാരണക്കാരെ സംബന്ധിച്ച് ഇത് അത്ര പ്രാക്ടിക്കലായ കാര്യമൊന്നുമല്ല. കാരണമെന്ന് തീരുമ്പോൾ തീരുമ്പോൾ ഇത്രയും വില കൊടുത്ത് വാങ്ങുക എന്ന് പറയുന്നത് സാധ്യമാകില്ല. മാത്രമല്ല എപ്പോഴും പ്രകൃതിദത്തമായി വീട്ടിൽ തന്നെ ഉണ്ടാക്കുന്ന എണ്ണയാണ് എപ്പോഴും മുടിക്ക് നല്ലത്.ഇത്തരം എണ്ണകൾ ഉപയോഗിച്ച് കഴിഞ്ഞാൽ നല്ല ആരോഗ്യമുള്ള മുടി തന്നെയായിരിക്കും നമുക്ക് ലഭിക്കുന്നത്.എങ്ങനെ ഒരു എണ്ണയാണ് ഇപ്പോൾ ഇവിടെ പരിചയപ്പെടുത്തുന്നത്. കൊഴിഞ്ഞു പോയ മുടി തഴച്ചു വളരാൻ ഈ ഒരു അത്ഭുത എണ്ണ മതി.

പേരാലിന്‍റെ വേര് ചിറ്റമൃത് ഒരിലത്താമര വേര് ഇതാണ് ഈ ഒറ്റമൂലിക്ക് വേണ്ട സാധനങ്ങൾ. പേരാലി വേര് ഉണക്കിപ്പൊടിച്ചത് 50 ഗ്രാം ഒരിലത്താമര വേര് ഉണക്കിപ്പൊടിച്ച് അരച്ചെടുത്തത് 50 ഗ്രാം ചിറ്റമൃത് ഇലയും വള്ളിയും ഇടിച്ചുപിഴിഞ്ഞ നീര് അരലിറ്റർ ഇത്രയും ആണ് വേണ്ടത്. ഗ്യാസ് കത്തിച്ചു അതിലേക്ക് ഒരു ഇരുമ്പു ചീന ചട്ടി വെയ്ക്കുക.ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ചിറ്റമൃത് ഇടിച്ചുപിഴിഞ്ഞ നീര് ഒഴിക്കുക.ഇതിലേക്ക് പേരാലിന്റെ വേര് ഉണക്കിപ്പൊടിച്ചത് കൂടി ചേർത്ത് നന്നായി ഇളക്കുക.ഇത് തിളച്ച് വെള്ളം ഒന്നു വറ്റി കഴിഞ്ഞതിന് ശേഷം വേണം ഇതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കാൻ.എണ്ണ ഒഴിച്ചു കൊടുത്തതിനുശേഷം ഇതിലേക്ക് ഓരിലത്താമര വേര് അരച്ചതും കൂടിച്ചേർക്കുക.ഇനി ഇത് അടിയിൽ പിടിക്കാതെ നല്ലതുപോലെ ഇളക്കി കൊടുക്കുക.ഒരു 15 മിനിറ്റ് കഴിയുമ്പോൾ ഇതിലെ വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരും.

അപ്പോൾ ഗ്യാസ് ഓഫ് ചെയ്യാം.ചൂടാറിയതിനു ശേഷം ഇത് അരിച്ചു ഒരു കുപ്പിയിലേക്ക് പകർത്തി വെക്കുക. സ്ഥിരമായി ഉപയോഗിച്ചു കഴിഞ്ഞാൽ നല്ല ആരോഗ്യമുള്ള മുടി തഴച്ചു വളരുക തന്നെ ചെയ്യും. മുടി തഴച്ചു വളരാൻ മറ്റുപല പ്രകൃതിദത്ത സാധനങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട്.അതിൽ പ്രധാനമാണ് കറ്റാർവാഴ.കറ്റാർവാഴയുടെ ജെല്ല് മുടി വളരാൻ വളരെ ഉത്തമമാണ്.മുടി വളര്‍ച്ചയ്ക്കാവശ്യമായ വൈറ്റമിന്‍ എ സി ബി കോംപ്ലക്‌സ് വൈറ്റമിന്‍ ഇയുമെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.കറ്റാര്‍വാഴയുടെ ജെല്‍ മുടിയില്‍ തേയ്‌ക്കുമ്പോൾ ഇതിലെ പ്രോട്ടീയോലിറ്റിക്‌ ആസിഡ്‌ തലയിലെ മൃതകോശങ്ങളെ നീക്കി തലമുടി വളരാൻ സഹായിക്കുന്നു.കറ്റാർവാഴ മാത്രമല്ല കറിവേപ്പില സവാള നെല്ലിക്കാ എന്നിവയും മുടിയുടെ വളർച്ചയ്ക്ക് ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *