മായമില്ലാത്ത പപ്പടം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം നമുക്ക്

മലയാളികളുടെ ആഹാരശീലങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. എന്നാൽ പപ്പടം വീട്ടിലുണ്ടാക്കുന്നവർ കുറവായിരിക്കും. കടകളില്‍ നിന്നും വാങ്ങിയ പപ്പടമാകും എല്ലാവരും ഉപയോഗിക്കുക. ഈ പടങ്ങൾ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുവാനും മറ്റുമായി കാരണം രാസപദാർത്ഥങ്ങൾ ചേർത്താണ് ഇന്ന് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ കടയിൽ നിന്ന് വാങ്ങിക്കുന്ന പപ്പടം വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത കാലമാണിത്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പപ്പടങ്ങൾ അവരുടെ ആരോഗ്യത്തിന് തന്നെ ഹാനികരമായി ബാധിച്ചേക്കാം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഇന്ന് പപ്പടങ്ങൾ കൊണ്ട് ഉണ്ടാകുന്നുണ്ട് അതുകൊണ്ട് അല്‍പ്പം സമയമുണ്ടെങ്കില്‍ രുചികരമായ പപ്പടങ്ങള്‍ ആർക്കും വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഇതുണ്ടാക്കാൻ ഒരുപാട് സമയമൊന്നും വേണ്ട. നമ്മൾ അച്ചാറുണ്ടാക്കാനും കൊണ്ടാട്ടങ്ങള്‍ ഉണ്ടാക്കാനുമെല്ലാം സമയം ചെലവിടാറുണ്ടല്ലോ. അത്രയും തന്നെ സമയം മതി നല്ല പപ്പടമുണ്ടാക്കാനും.ഒപ്പം വൃത്തിയും ഗുണവും ഉറപ്പ് വരുത്തുകയും ചെയ്യാം. ഇനി എങ്ങിനെയാണ് പപ്പടം ഉണ്ടാക്കുകയെന്ന് നോക്കാം. ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക ശേഷം തരി ഇല്ലാതെ നന്നായി അരിച്ചെടുക്കാം. അതിലേക്ക് ഉപ്പ് സോഡാപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴക്കണം. കുഴച്ചു വച്ചിരിക്കുന്ന മാവിലേക്ക് കുറച്ച് നല്ലെണ്ണ ചേർത്ത് കൊടുക്കാം. മാവിൽ ഒട്ടും വെള്ളം കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കണം.വീണ്ടും നന്നായി മിക്സ്‌ ചെയ്തു കൊടുക്കണം. ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന പോലെ നല്ല പോലെ അമർത്തി വേണം മാവ് കുഴച്ചെടുക്കാൻ. വേണമെങ്കിൽ ഇടി കല്ലുവെച്ച് ഇടിച്ചു കൊടുത്ത് മാവ് കൂടുതൽ സോഫ്ട്ടാറ്റാക്കാം. ശേഷം മാവ് നീളത്തിൽ ഉരുട്ടിയെടുക്കാം.

ഇത് ചെറു കഷ്ണങ്ങൾ ആയി മുറിച്ചെടുക്കണം. പപ്പടത്തിന് എത്ര സൈസ് വേണമൊ അത്രയും നീളത്തിൽ മാവ് മുറിച്ചെടുക്കാം.ഇനി കട്ട് ചെയ്തു വച്ചിരിക്കുന്ന പീസുകൾ ഉരുട്ടി ചെറിയ ബോളുകൾ ആക്കാം. ശേഷം ഈ ഉരുളകൾ മൈദ പൊടിയിൽ മുക്കി നല്ലതുപോലെ പരത്തി എടുക്കാം. നല്ല കട്ടി കുറച്ച് ഏത് ഷേപ്പിൽ വേണമെങ്കിലും പരത്തി എടുക്കാം.ഏതെങ്കിലും പത്രത്തിന്റെ മൂടിവെച്ച് പരത്തി വെച്ച പപ്പടം ഷേപ്പിൽ മുറിച്ചെടുക്കാവുന്നതാണ്. ഇനി ഈ പപ്പടങ്ങൾ വെയിലത്തിട്ട് ഉണക്കി എടുക്കാം. ഓരോ വശവും 10 മിനിറ്റ് വീതം മൊത്തം 20 മിനിറ്റ് വെയിലത്തിട്ട് ഉണക്കിഎടുക്കണം. നല്ല വെയിലുള്ള സമയത്ത് വേണം ഇത് ചെയ്യാൻ.ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല നാടൻ പപ്പടം റെഡി ഇനി ആവശ്യമുള്ളപ്പോഴെല്ലാം നല്ല ചൂട് വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കാം. മായം ഒന്നുംതന്നെ ചേർക്കാതെ നല്ല കുമിളപോലെ ഈ പപ്പടങ്ങൾ വീർത്തുവരും. ഇനി പപ്പടം വീർക്കുന്നത് ഇഷ്ടമല്ലാത്തവർ എണ്ണയിലേക്ക് ഇടുന്നതിന് മുന്നേ ചെറിയൊരു ഹോൾ പപ്പടത്തിന്റെ ഏതേലും ഭാഗത്ത് ഇട്ടു കൊടുത്താൽ മതി.

Leave a Reply

Your email address will not be published. Required fields are marked *