വോട്ടര്‍ പട്ടികയില്‍ പേരില്ലേ എങ്കില്‍ വിഷമിക്കേണ്ട ഫോണ്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ചെയ്യാം

ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അധികാരമാണ് സമ്മതിദാന അവകാശം. പ്രായപൂര്‍ത്തിയായ ഏതൊരു പൗരനും തന്‍റെ ഈ അധികാരം വിനിയോഗിക്കുക തന്നെ വേണം. അഞ്ചുവര്‍ഷത്തേക്ക് തന്നെ അല്ലെങ്കില്‍ താങ്കളുടെ സമൂഹത്തെ ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നത് ഓരോ പൗരനും ആണ്. ഈ അവകാശത്തെ അല്ലെങ്കില്‍ ഈ അധികാരത്തെ തടയാന്‍ ആര്‍ക്കും തന്നെ സാധിക്കില്ല.ഓരോരുത്തരും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്നു കൊണ്ടാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. ഈ സമ്മതിദാന അവകാശം രേഖപ്പെടുത്തണം എങ്കില്‍ പൗരന്‍റെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിരിക്കണം. ഇപ്പോള്‍ നമുക്ക് ഓണ്‍ലൈന്‍ ആയി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. അതിനുള്ള സ്റ്റെപ്പുകള്‍ എന്താണെന്ന് നോക്കാം.ഗൂഗിളില്‍ എല്‍ എസ് ജി ഡി ഇലക്ഷന്‍ കേരള എന്ന് സെര്‍ച്ച് ചെയ്യുക. വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്യുക. സൈറ്റില്‍ നെയിം ഇന്‍ക്ലൂഷന്‍ എന്നു പറയുന്ന ഓപ്ഷന്‍ കാണും. അതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഫില്ല് ചെയ്തു കൊടുക്കണം. ജില്ലയുടെ പേര് സെലക്ട് ചെയ്യണം.

രണ്ടാമതായി പഞ്ചായത്ത് സെലക്ട് ചെയ്യുക. വാര്‍ഡ് സെലക്ട് ചെയ്യുക.ശേഷം പോളിംഗ് സ്റ്റേഷന്‍ സെലക്ട് ചെയ്യുക.അടുത്തതായി നമ്മുടെ കുടുംബാംഗങ്ങളുടെയോ അയല്‍വാസിയുടെയോ സീരിയല്‍ നമ്പര്‍ ടൈപ്പ് ചെയ്തു കൊടുക്കുക.ശേഷം വോട്ടറുടെ പേര് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. ശേഷം പേര് മലയാളത്തിലും ടൈപ്പ് ചെയ്യുക. ജെന്‍ഡര്‍ വീട്ടു നമ്പര്‍ വീട്ടുപേര് ലൊക്കാലിറ്റി പോസ്റ്റ്ഓഫീസ് പിന്‍കോഡ് എന്നിവ ടൈപ്പ് ചെയ്യുക. ഈ വീട്ടില്‍ എത്ര വര്‍ഷമായി താമസിക്കുന്നു എന്നുള്ളത് രേഖപ്പെടുത്തുക. ജനന തീയതി പ്രായം ഗാര്‍ഡിയന്‍റെ പേര് ഗാര്‍ഡിയനുമായുള്ള റിലേഷന്‍ താലൂക്ക് മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തുക. ഇത് മലയാളത്തിലും നല്‍കേണ്ടതാണ്.അതിനുശേഷം ക്യാപ്ചര്‍ ടൈപ്പ് ചെയ്യുക. ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആപ്ലിക്കേഷന്‍ ഐഡി ഹിയറിങ്ങ് ഡേറ്റ് ടോക്കണ്‍ എന്നിവ കാണിക്കുന്ന ഒരു അക്‌നോളജ്‌മെന്റ് ലഭിക്കും ഇവിടെ അപ്ലോഡ് ഫോട്ടോ എന്ന ഓപ്ഷനും കാണാം. രജിസ്റ്റര്‍ സമയത്ത് ഫോട്ടോ അപ്ലോഡ് ചെയ്തില്ലെങ്കിലും ഹിയറിങ്ങ് സമയത്ത് ഫോട്ടോ കയ്യില്‍ കരുതിയാലും മതി.അക്‌നോളജ്‌മെന്റില്‍ കാണുന്ന ആപ്ലിക്കേഷന്‍ ഐഡി ഹിയറിങ്ങ് ഡേറ്റ് ടോക്കണ്‍ നമ്പര്‍ എന്നിവ സൂക്ഷിച്ച് വയ്‌ക്കേണ്ടതാണ്.

ആപ്ലിക്കേഷന്‍ ഐഡിയുമായി ഹിയറിങ്ങ് ഡേറ്റില്‍ ചെന്നാല്‍ നമ്മുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന പേരില്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതുകൂടാതെ വോട്ടര്‍ പട്ടികയുടെ കോപ്പി പരിശോധിച്ചും പേരുണ്ടോയെന്ന് ഉറപ്പ് വരുത്താവുന്നതാണ്.വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് ഓപ്പണ്‍ ചെയ്തു നിങ്ങളുടെ പേര് സെര്‍ച്ച് ചെയ്തു നോക്കാവുന്നതാണ്. സെര്‍ച്ച് ചെയ്യുമ്പോള്‍ വോട്ടര്‍ ഐഡിയിലേത് പോലെ പേര് അച്ഛന്‍റെ അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ പേര് വയസ് ജെന്‍ഡര്‍ സംസ്ഥാനം ജില്ല നിയോജകമണ്ഡലം എന്നിവ നല്‍കണം. വിവരങ്ങള്‍ കൃത്യമായാണ് നല്‍കുന്നതെങ്കില്‍ നിങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടെങ്കില്‍ കാണാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *