കൃഷിക്കും വിത്ത് മുളപ്പിക്കാനും ഒക്കെ വളരെ സഹായകം ആയ ഒന്നാണ് ചകിരി.സാധാരണ തറയിലോ വിത്ത് മുളപ്പിക്കാൻ ഉദ്ദേശിക്കുന്ന പെട്ടിയിലോ അല്പം ചകിരിച്ചോർ ഇട്ടാൽ വിത്ത് മുളക്കാൻ വളരെയധികം ഇത് സഹായിക്കും.മറ്റൊരു ഗുണം എന്തെന്നാൽ ചകിരി ചോറിനു മുകളിൽ വിത്ത് ഇട്ടാൽ പെട്ടെന്ന് മുളക്കാനും അത് പോലെ തന്നെ മുളച്ച ചെടി മാറ്റി നടാനും വളരെ എളുപ്പമാണ്.ഭാരം കുറഞ്ഞ കാറ്റിൽ പറക്കുന്ന ചകിരി ചോറ് ധാരാളം ഈർപ്പം വലിച്ചെടുക്കുന്നതാണ്. മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനൊപ്പം മണ്ണിളക്കം കൂട്ടുന്നതിനും വേരുകളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നതിനും ഉൽപ്പാദനം കൂട്ടുന്നതിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും ചകിരി ച്ചോറ് ഉത്തമമാണ്.നല്ല പൊടി രുപത്തിലുള്ള ചകിരി ചോറ് ആണ് വിത്ത് പാകാൻ സഹായകമായിട്ടുള്ളത്.എന്നാൽ ചകിരി യില്നിന്ന് ചകിരി നാര് ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന അവശിഷ്ടമായ ചകിരിച്ചോര്‍ നല്ല കമ്പോസ്റ്റ് വളമാക്കാമെന്ന് അധികമാരും ഓര്‍ക്കാറില്ല. അഥവാ അതിന് മെനക്കെടാറില്ല. ഒരു കി.ഗ്രാം ചികിരിനാര് ഉണ്ടാവുമ്പോള്‍ രണ്ടു കിലോഗ്രാം ചികിരിച്ചോറ് ഉണ്ടാവുന്നു. സാധാരണ ഈ ചകിരി ചോറ് നമ്മൾ കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്.
എന്നാൽ നമുക്ക് ഇത് തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.വീട്ടിൽ ഇഷ്ടംപോലെ തെങ്ങുകൾ ഒക്കെ ഉള്ളവർ ആണെങ്കിൽ ഒരുപാട് തേങ്ങ കിട്ടും. അങ്ങനെ വരുമ്പോൾ ഒരുപാട് പൊതി മടലും നമുക്ക് ലഭിക്കും. ഇതിൽനിന്ന് നമുക്ക് ചകിരിചോറ് ഉണ്ടാക്കിയെടുക്കാം. അത് എങ്ങനെയാണെന്ന് നോക്കാം.ഓരോ കഷ്ണം പൊതി മടൽ എടുത്ത് അതിന്റെ രണ്ടറ്റങ്ങളും വെട്ടിക്കളയുക.അതിനുശേഷം ഈ പൊതി മടൽ നന്നായി ചതച്ചു കൊടുക്കുക.അതിൽ നിന്നും ചകിരി വേർതിരിച്ചു എടുക്കുക. വേർതിരിചെടുത്ത ചകിരി നന്നായി നുറുക്കി എടുക്കുക.ശേഷം ഇത് നന്നായി ചതച്ചു എടുക്കണം. ഇത് ഒരു ബാക്കറ്റിലേക് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം കേടുവരാതെ സൂക്ഷിക്കാൻ വെയിലത്തിട്ട് ഉണക്കുക.ഈ ചകിരിച്ചോറ് നമ്മുടെ ആവശ്യത്തിനനുസരിച്ച് മണ്ണുമായി മിക്സ് ചെയ്യുക. പിന്നീട് ഇത് ചട്ടികളിലോ ബാഗുകളിലോ നിറച്ച് ചെടികൾ നടാവുന്നതാണ്സാധാരണ വീടുകളിലാണെങ്കിലും നമ്മൾ രാസ വളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
രാസകീടനാശിനികൾ തെളിച്ച പച്ചക്കറികൾ കഴിക്കുമ്പോൾ നമുക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഇത് ഒഴിവാക്കുന്നതിനായി ജൈവവളങ്ങൾ ചെയ്യുന്നതാണ് ഉത്തമം.രാസ വളങ്ങളെ ക്കാൾ നല്ല ജൈവ വളങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടെന്നു ഓർക്കാതെ ആണ് നാം ഇത്തരത്തിൽ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന രാസ വളങ്ങൾ ഉപയോഗിക്കുന്നത് .ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയുന്ന പടവലങ്ങ പയർ പാവൽ പച്ചമുളക് എന്ന് തുടങ്ങി ഒരുപാട് കൃഷിക്ക് ഈ ചകിരി ചോറ് നല്ല വളമാണ്. ഇത് നേരിട്ട് ചെടികൾക്ക് ഇട്ടു കൊടുക്കുന്നതിനേക്കാളും ചെടി നടാൻ ഉപയോഗിക്കുന്ന ഗ്രോബാഗുകളിൽ മണ്ണുമായി മിക്സ് ചെയ്തു ഇടുന്നതാണ് നല്ലത്.