ഈ സൂത്രം ഒഴിച്ച് കൊടുത്താൽ മതി തറ തുടക്കുന്ന മോപ്പ് നന്നായി വെട്ടി തിളങ്ങും

വീട് വൃത്തിയായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം എല്ലാവരും.വീടിന്‍റെ പൂമുഖം മുതൽ അടുക്കള വരെ വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.നമ്മുടെ ശരീരം വൃത്തിയാക്കുന്നതു പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് വീട് വൃത്തിയായി സൂക്ഷിക്കുക എന്നത്. എന്നാൽ വീട് വൃത്തിയാക്കുന്നത് എല്ലാവരെയും സംബന്ധിച്ച് ഒരു ഭാരിച്ച ജോലിയാണ്.എത്ര ശ്രദ്ധിച്ചാലും അഴുക്കും പൊടിയും പിടിച്ചിരിക്കുന്ന ഒരുപാടിടങ്ങൾ കാണാനാകും.വീട് വൃത്തിയാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെ ആണ് തറ വൃത്തിയാ ക്കൽ. ആഴ്ചയിലൊരിക്കൽ ക്ലീനിംഗ് ലോഷൻ ഉപയോഗിച്ച് തറ വൃത്തിയാക്കണം.നമ്മളിൽ ഒട്ടുമിക്കവരും മോപ്പ് ഉപയോഗിച്ചാണ് തറ തുടക്കുന്നത്.തുണി ഉപയോഗിക്കുന്നവർ വളരെ ചുരുക്കമാണ്. വീട് നന്നായി വൃത്തിയാക്കാനാണ് നാം മോപ്പ് ഉപയോഗിക്കുന്നത്. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന ഈ മോപ്പ് പലപ്പോഴും വൃത്തിയായിട്ട് അല്ല ഇരിക്കുന്നത്. തുടർച്ചയായി തറ തുടക്കുന്നത് മൂലം മോപ്പിലും തറയിലെ അഴുക്കുകളൊക്കേ പറ്റിപ്പിടിച്ചിരിക്കും. ഇത്തരത്തിൽ വൃത്തിയില്ലാത്ത മോപ്പ് ഉപയോഗിക്കുന്നത് നമ്മുടെ ടൈലുകളിൾ കൂടുതൽ അഴുക്ക് വരാനിടയാകും.

അതുകൊണ്ട് തറ വൃത്തിയാക്കുന്നതിന് മുമ്പ് മോപ്പ് വൃത്തിയാണെന്ന് ഉറപ്പ് വരുത്തണം. എങ്ങനെയാണ് മോപ്പ് വൃത്തിയാക്കുന്നത് എന്ന് നോക്കാം.ആദ്യം തന്നെ മോപ്പ് നന്നായി ഒന്ന് കുടയുക. തുടക്കുമ്പോൾ മോപ്പിൽ പൊടിയും അതുപോലെ മുടിയും ഒക്കെ പിടിച്ചു ഇരിക്കും.അപ്പോൾ മോപ്പ് നന്നായി ഒന്ന് കുടയുമ്പോൾ ഈ പൊടിയും മുടിയും ഒക്കെ പൊക്കോളും.ഇനി ഇത് ക്ലീൻ ചെയ്യാം.അതിനായി ഒരു ബക്കറ്റിൽ ഒരു ടീസ്പൂൺ സോപ്പ് പൊടി ഇടുക. ഇതിലേക്ക് മോപ്പ് മുങ്ങിക്കിടക്കാൻ പറ്റുന്ന രീതിയിൽ വെള്ളവും ഒഴിക്കുക. സോപ്പുപൊടി നന്നായി അലിഞ്ഞു കിട്ടാൻ നന്നായി മിക്സ് ചെയ്യുക.ഇനി ഇതിലേക്ക് കുറച്ചു ക്ലോറക്സ് ഒഴിക്കുക.ഇത് കൈകൊണ്ട് മിക്സ് ചെയ്യാൻ പാടില്ല അതുകൊണ്ട് മോപ്പ് കൊണ്ട് തന്നെ ഇത് ഒന്ന് മിസക്സ് ചെയ്തു കൊടുക്കുക. അപ്പോൾ മോപ്പിലെ അഴുക്ക് ഇളകുകയും ക്ലോറക്സ് വെള്ളത്തിൽ നന്നായി മിക്സ് ആവുകയും ചെയ്യും.ശേഷം രണ്ടു മൂന്നു മണിക്കൂർ മോപ്പ് ഈ വെള്ളത്തിൽ മുക്കി വെക്കുക.അപ്പോൾ ഇതിലെ അഴുക്കെല്ലാം ഇളകി പോയി നന്നായി ക്ലീൻ ആയി കിട്ടും.ശേഷം ഇതിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞതിന് ശേഷം വീണ്ടും നല്ല വെള്ളത്തിൽ ഒന്ന് കൂടി കഴുകുക.

വീണ്ടും വെള്ളം പിഴിഞ്ഞു കളഞ്ഞതിന് ശേഷം വെയിലത്തു വെച്ച് ഉണക്കണം.അപ്പോൾ മോപ്പ് നന്നായി വെട്ടി തിളങ്ങുന്നത് കാണാം.രണ്ട് ആഴ്ച്ചയിലൊരിക്കൽ ഇത് ചെയ്യാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ വൃത്തിയാക്കിയ മോപ്പുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ വീട് കൂടുതൽ മനോഹരമാക്കും.ബാത്ത് റൂമിന്റെയും അടുക്കളയുടെയും തറ ബ്ലീച്ച് മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഒരു കപ്പ് ബ്ലീച്ച് ആവശ്യത്തിന് വെള്ളത്തിൽ കലക്കിയാൽ മിശ്രിതം റെഡി.എന്നാൽ തടികൊണ്ടുള്ള തറയിൽ ബ്ലീച്ച് പാടില്ല. പകരം അരക്കപ്പ് വൈറ്റ് വിനഗർ അര ബക്കറ്റ് വെള്ളത്തിൽ കലർത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം. ഈ മിശ്രിതം ഉപയോഗിച്ചു തറ തുടച്ചാൽ നിലം നന്നായി തിളങ്ങും.

Leave a Reply

Your email address will not be published. Required fields are marked *