ഇനി തേങ്ങയുടെ ചകിരി വെറുതെ കളയണ്ട ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ

നിത്യോപയോഗത്തിൽ ആവശ്യമായ ഒന്നാണ് തേങ്ങ. തേങ്ങ അരച്ച കറികൾ വെക്കാനും എണ്ണയ്ക്കുമായാണ് തേങ്ങ ഉപയോഗിക്കുന്നത്. പണ്ടുകാലങ്ങളിൽ എല്ലാവരുടെയും വീടുകളിൽ തെങ്ങുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇഷ്ടം പോലെ തേങ്ങ നമുക്ക് ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് പല വീടുകളിലും തെങ്ങില്ല അതുകൊണ്ടുതന്നെ കടകളിൽ നിന്നുമാണ് തേങ്ങ വീട്ടാവശ്യങ്ങൾക്ക് വേണ്ടി വാങ്ങുന്നത്. തേങ്ങ വീട്ടിൽ പൊതിച്ചു എടുത്തതായാലും കടയിൽ നിന്ന് വാങ്ങിയതായാലും തേങ്ങയുടെ മൂക്കിന്‍റെ ഭാഗത്തായി കുറെ ചകിരികൾ പിടിച്ചു നിൽക്കുന്നത് കാണാൻ സാധിക്കും. ഇതിനെ മൂക്ക് ചകിരി എന്നാണ് പറയുന്നത്.സാധാരണ നമ്മൾ എല്ലാവരും തേങ്ങ പൊട്ടിക്കുമ്പോൾ ഇത് പറിച്ചു കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇനിമുതൽ കളയേണ്ടതില്ല. അതുകൊണ്ട് നമുക്ക് ഒരു സൂപ്പർ വളം ഉണ്ടാക്കാം.എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.തേങ്ങ പൊട്ടിക്കുമ്പോൾ മുകളിൽ ഉള്ള ആ മൂക്ക് ചകിരി എടുത്ത്സൂക്ഷിച്ചു വയ്ക്കുക. കുറച്ച് അധികം ആയികഴിയുമ്പോൾ ഇത് കത്തിയോ കത്രികയോ ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിക്കുക. ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് ഒന്ന് പൊടിച്ചു എടുക്കുക.

അപ്പോൾ നമുക്ക് ചകിരിയും ചകിരിച്ചോറും വേർതിരിച്ച് കിട്ടും.ഇത് രണ്ടും രണ്ടു പാത്രത്തിലേക്ക് ഇടുക.ഈ ചകിരിച്ചോറ് വെള്ളം ഉപയോഗിച്ച് ഒന്ന് നനച്ച് എടുക്കുക.ഈ ചകിരിച്ചോറ് കൃഷിക്കും വിത്ത് മുളപ്പിക്കാനും ഒക്കെ വളരെ സഹായകം ആയ ഒന്നാണ്.ഇന്ന് പൈസ കൊടുത്ത് കടകളിൽ നിന്നുമാണ് ചകിരിച്ചോർ വാങ്ങുന്നത്. ഇനിമുതൽ കടകളിൽ നിന്നും വാങ്ങുന്ന സ്വന്തമായി വീട്ടിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാം.പറഞ്ഞതുപോലെ ഒരു ട്രെയിൽ ചകിരിച്ചോർ ഇട്ട് ഇതിൽ നമുക്ക് വിത്തുകൾ പാകാൻ സാധിക്കും. മണ്ണിൽ വിത്ത് പോകുമ്പോൾ എപ്പോഴും നനക്കുന്നതുപോലെ നനക്കേണ്ട ആവശ്യമില്ല വല്ലപ്പോഴും വെള്ളം ഒന്ന് ഒഴിച്ചു കൊടുത്താൽ മതി.ചെടികളൊക്കെ മണ്ണിൽ നടുന്നതിനേക്കാൾ ഈ ചകിരി ചോറിൽ നടുന്നതാണ് നല്ലത്.അതുപോലെ ഒരു ചട്ടിയെടുത്തു കുറച്ച് ചകിരി ഇടുക. ഇതിലേക്ക് കുറച്ച് മണ്ണു വിതറുക. ഇതിന് മുകളിലേക്ക് ചകിരിച്ചോറും ഇട്ടു കൊടുക്കുക. കുറച്ചു പച്ച മല്ലി ഒന്ന് പൊട്ടിച്ച് ഇതിലേക്ക് പാകി കൊടുക്കുക.ഇതിന്റെ മീതെ കുറച്ചു കൂടി ചകിരി ചോറ് വിതറുക. ഇങ്ങനെ ചകിരിചോറിൽ വിത്ത് പാകി കഴിഞ്ഞാൽ പെട്ടെന്ന് മുളച്ചു വരും.

ചകിരി ചോറ് ധാരാളം ഈർപ്പം വലിച്ചെടുക്കുന്നതാണ്. മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനൊപ്പം മണ്ണിളക്കം കൂട്ടുന്നതിനും വേരുകളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നതിനും ഉൽപ്പാദനം കൂട്ടുന്നതിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും ചകിരി ച്ചോറ് ഉത്തമമാണ്. എല്ലാ പച്ചക്കറി വിളകൾക്കും ഈ ചകിരി ചോറ് നല്ല വളമാണ്. ഇത് നേരിട്ട് ചെടികൾക്ക് ഇട്ടു കൊടുക്കുന്നതിനേക്കാളും ചെടി നടാൻ ഉപയോഗിക്കുന്ന ഗ്രോബാഗുകളിൽ മണ്ണുമായി മിക്സ് ചെയ്തു ഇടുന്നതാണ് നല്ലത്. എല്ലാവരും തന്നെ രാസവളങ്ങൾ ആണ് കൃഷിക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഇത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ജൈവവളങ്ങൾ കുറിച്ചുള്ള കൃഷിയാണ് എന്നും നല്ലത്. വീടുകളിൽ തന്നെ ഇത്തരം ജൈവവളങ്ങൾ ഉണ്ടാക്കാവുന്നതേയുള്ളൂ. ഭക്ഷണ അവശിഷ്ടങ്ങൾ പച്ചക്കറി അവശിഷ്ടങ്ങൾ നേരത്തെ പറഞ്ഞതുപോലെ ചകിരിച്ചോറ് ഇവയെല്ലാം ജൈവ വളമായി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *