കോൺക്രീറ്റിലെ വിളളല്‍ ഉടന്‍ പരിഹരിക്കാം ഇനി ചോര്‍ച്ചയോ വിള്ളലോ ഉണ്ടാവില്ല

എല്ലാവരും ഓരോ പൈസയും കൂട്ടിവെച്ചാണ് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ഇന്ന് ഓടുമേഞ്ഞതോ ഷീറ്റ് മേഞ്ഞതോ ആയ വീടുകൾ അല്ല എല്ലാവരും വാർക്കൽ വീടുകൾ തന്നെയാണ് പണിയുന്നത്. എന്നാൽ മഴകാലമാകുമ്പോഴേക്കും പൊതുവെ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കോൺക്രീറ്റ് ലീക്കിംഗ്. ഓട് മേഞ്ഞ വീടുകളാണെങ്കിൽ ഓടു മാറ്റിയാൽ ലീക്കിങ് മാറുന്നതാണ്. എന്നാൽ കോൺക്രീറ്റ് ആണെങ്കിൽ അത് സാധ്യമല്ല. അതുകൊണ്ടുതന്നെ ഇത് എല്ലാവരെയും വളരെയധികം ബാധിക്കുന്ന ഒരു വിഷയം തന്നെയാണ്.വാർക്കൽ വീട് എന്നാൽ ചോരാത്ത വീട് എന്നായിരുന്നു നമ്മുടെ എല്ലാവരുടെയും ധാരണ.എന്നാൽ ഈ ധാരണ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്.ഇരുപതും മുപ്പതും വർഷം പഴക്കമുള്ള വീടുകളിൽ ചോർച്ച ഉണ്ടായാൽ അത് കാലപ്പഴക്കം കൊണ്ടാണ് സംഭവിക്കുന്നത് നമ്മൾ കരുതും.എന്നാൽ അഞ്ചു വർഷം പോലും തികയാത്ത വീടുകളിൽ ചോർച്ച ഉണ്ടാകുന്നതാണ് ഇന്നത്തെ അവസ്ഥ.കോൺക്രീറ്റിലെ അപാകതകൾ ഗുണനിലവാരമില്ലാത്ത മണ്ണിന്റെയും സിമന്റിന്റെയും ഉപയോഗം അറ്റകുറ്റപ്പണികളുടെ അഭാവം ഇങ്ങനെ പല കാരണങ്ങളാണ് ചോർച്ചയ്ക്ക് പിന്നിൽ.കോൺക്രിറ്റിനുള്ളിലൂടെ വെള്ളം ഇറങ്ങി അത് അടിയിലോട്ട് എത്തി ചെറിയ പാടുകൾ വരും അതിനുശേഷം നനവുകൾ കാണാൻ തുടങ്ങും.

അതിനുശേഷമാണ് ഡ്രോപ്പ് ആയിട്ട് വെള്ളം വീഴുന്നത്.ആ സമയത്ത് മാത്രമേ കോൺക്രീറ്റ് ലീക്ക് ഉള്ളൂ എന്നാണ് പലരുടേയും ചിന്ത.നമ്മൾ കോൺക്രീറ്റ് ലേക്ക് കുറച്ചു വെള്ളം ഒഴിക്കുക യാണെങ്കിൽ വെള്ളം ഉള്ളിലോട്ടു ഇറങ്ങി പോകുന്നതായി കാണാൻ സാധിക്കും.ഇതാണ് കോൺക്രീറ്റിലെ യഥാർത്ഥത്തിലുള്ള വാട്ടർ ലീക്ക്. ഈ വെള്ളം ഉള്ളിലോട്ടു ഇറങ്ങി പോയി കഴിഞ്ഞാൽ അത് ആ കോൺക്രീറ്റിനെ ഡാമേജ് ആക്കുകയും അത് കൂടുതലയിട്ട് ഇറങ്ങി പോകാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യുന്നു.ഒരു സാധ്യതയാണ് നമ്മൾ സ്റ്റോപ്പ് ചെയ്യേണ്ടത്.കോൺക്രീറ്റിനുള്ളിലേക്ക് വെള്ളം ഇറങ്ങാതിരിക്കാനുഉള്ള സാധ്യത ഇല്ലാതാക്കിയാൽ മാത്രമേ നമുക്കൊക്കെ കോൺക്രീറ്റിനെ പ്രൊട്ടക്ട് ചെയ്യാൻ സാധിക്കൂ.മേൽക്കൂര വാട്ടർപ്രൂഫ് ചെയ്യുന്നതാണ് ചോർച്ച തടയാനുള്ള ഏറ്റവും ഫലപ്രദമായ നടപടി.രണ്ടു വിധത്തിൽ നമുക്ക് വാട്ടർപ്രൂഫ് ചെയ്യാവുന്നതാണ്.ചോർച്ച വരാതിരിക്കാനുള്ള മുൻകരുതൽ എന്ന രീതിയിൽ വീട് നിർമ്മാണ സമയത്ത് തന്നെ വാട്ടർപ്രൂഫ് ചെയ്യുന്നതാണ് ഒന്ന്.

ഇതിനെ ഇന്റഗ്രെൽ വാട്ടർപ്രൂഫിങ് എന്നാണ് പറയുന്നത്. രണ്ടാമത്തേത് ചോർച്ച വന്നതിനുശേഷം അത് തടയുന്നതിനായി മേൽക്കൂരയിൽ വാട്ടർപ്രൂഫിങ് ചെയ്യുന്നതാണ്.എക്സ്റ്റേണൽ വാട്ടർപ്രൂഫിങ് എന്നാണ് ഇതിനെ പറയുന്നത്.എന്നാൽ ആദ്യത്തെ രീതിയാണ് എന്തുകൊണ്ടും നല്ലത്.എന്നാൽ പല ബിൽഡിംങ്ങിന്റെയും പ്രശ്നം ലീക്ക് വന്നതിനു ശേഷം മാത്രമേ വാട്ടർപ്രൂഫ് ചെയ്യാറുള്ളൂ എന്നതാണ്.ഇത് പലപ്പോഴും അമിത ചെലവാണ് വരുത്തിവെക്കുന്നത്.മേൽക്കൂര വാർക്കുന്ന സമയത്ത് കോൺക്രീറ്റിൽ ചേർക്കാവുന്ന വാട്ടർ പ്രൂഫിംഗ് ഉൽപ്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. പൗഡർ രൂപത്തിലും ലിക്വിഡ് രൂപത്തിലും ഇത് ഇന്ന് വിപണിയിൽ ലഭ്യമാണ്.എപ്പോഴും മേൽക്കൂര വാർക്കുന്ന സമയത്ത് വാട്ടർപ്രൂഫ് ചെയ്യുന്നതാണ് എന്തുകൊണ്ടും ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *