ഭക്ഷ്യവസ്തുക്കളിൽ മനുഷ്യന് ഏറ്റവും ആരോഗ്യപ്രദമായ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് പച്ചക്കറികൾ. ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് പച്ചക്കറികൾ എന്ന് തന്നെ പറയാം. എന്നാൽ ഇക്കാലത്ത് പച്ചക്കറിയ്ക്കായി മാർക്കറ്റുകളെയാണ് പലരും ആശ്രയിക്കാറുള്ളത്.നമ്മുടെ വീട്ടിൽ എളുപ്പത്തിൽ വളരുന്ന പച്ചക്കറികൾ പോലും ആരും വീട്ടിൽ നട്ടുവളർത്താറില്ല. പലപ്പോഴും വിഷാംശം നിറഞ്ഞ പച്ചക്കറികൾ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങിയാണ് എല്ലാവരും ഉപയോഗിക്കുന്നത്. തോട്ടങ്ങളിൽ മാരകമായ വിഷവസ്തുക്കൾ ഉപയോഗിച്ചാണ് ഈ പച്ചക്കറികൾ വളർത്തിയെടുക്കുന്നത്.ഇക്കാലത്ത് വിഷം ഇല്ലാത്ത നല്ല പച്ചക്കറികൾ ലഭിക്കുന്നതിനായി ഇന്ന് എല്ലാവരും ചെറുതെങ്കിലും സ്വന്തമായി ഒരു അടുക്കള തോട്ടം ഒരുക്കേണ്ടത് അത്യാവശ്യമാണ്.എല്ലാവരുടെയും വീട്ടിൽ ഏറ്റവും അത്യാവശ്യമായി വേണ്ടതും ചെറിയ സ്ഥലത്ത് കൃഷി ചെയ്യാവുന്നതുമായ പച്ചക്കറിയാണ് പച്ചമുളക്. മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഇത് എളുപ്പത്തിൽ വീടുകളിൽ വളർത്തിയെടുക്കാം. വളരെ കുറഞ്ഞ് സ്ഥലത്തും മുളക് കൃഷി ചെയ്യാമെന്നതാണ് അതിന്റെ പ്രത്യേകത. ടെറസിലോ മറ്റോ പച്ചമുളക് ഗ്രോ ബാഗുകളിൽ പാകി കൃഷി ചെയ്യാവുന്നതാണ്.വീട്ടുമുറ്റത്ത് പച്ചമുളക് വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായി വിളവ് ലഭിക്കും.
ഒരു കുടുംബത്തിന് ആവശ്യമുള്ള പച്ചമുളക് സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. കീടബാധ ചെറുക്കാനും നന്നായി കായ്കളുണ്ടാകാനും അല്പം പരിചരണം നല്കിയാല് മതി.വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക വിത്ത് വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വീട്ടില്‍ വാങ്ങുന്ന ഉണക്ക മുകളില്‍ നല്ലത് നോക്കി ഒന്നെടുക്കുക അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം.ഇനി ഈ പച്ചമുളക് ഇങ്ങനെ നല്ലരീതിയിൽ വളർത്തിയെടുക്കാം എന്ന് നോക്കാം.വീട്ടിൽ സാധാരണ മണ്ണ് ആണെങ്കിൽ കുറച്ച് കൽപ്പൊടി അതിനെ ചെങ്കല്ല് പൊടി എന്നും പറയും അത് പൊടിച്ച മുളക് ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കണം.ഒപ്പം രണ്ടുമൂന്നുദിവസം വച്ച് പുളിപ്പിച്ച കഞ്ഞിവെള്ളവും മീൻ വെട്ടി അതിന്റെ ബാക്കി വെള്ളവും ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.ഇങ്ങനെ ചെയ്താൽ പച്ചമുളകിൽ ധാരാളം പൂക്കൾ ഉണ്ടാവുകയും കുലകുത്തി മുളക് ഉണ്ടായി വരികയും ചെയ്യും.അതുമാത്രമല്ല ധാരാളം പച്ചമുളക് ഉണ്ടാക്കാൻ മറ്റൊരു ടെക്നിക് കൂടിയുണ്ട്. ചെടി വളർന്നു വരുമ്പോൾ തന്നെ ചെയ്യേണ്ടതാണ് ഇത്. അതായത് ചെടി കുറച്ചു വളർന്നു കഴിയുമ്പോൾ തന്നെ അതിന്റെ കൂമ്പ് കിള്ളി കൊടുക്കുന്നത് ധാരാളം ശിഖരങ്ങൾ ഉണ്ടാകാൻ സഹായിക്കും ഇങ്ങനെ ഉണ്ടായി വരുന്ന ശിഖരങ്ങളിൽ മുളകും ധാരാളമായി ഉണ്ടാവും എന്ന കാര്യം ഉറപ്പാണ്.പച്ചമുളക് തൈകളെ പ്രധാനമായി ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് കീടങ്ങളുടെ ശല്യവും ഫംഗസ് ബാധയും അതിനും നല്ലൊരു പ്രതിവിധിയുണ്ട്.
നമ്മൾ സാധാരണ അലക്കാനുപയോഗിക്കുന്ന സൺലൈറ്റ് സോപ്പ് വാങ്ങി അത് കുറച്ച് വെള്ളത്തിൽ നന്നായി പതപ്പിച്ച് കലക്കി എടുക്കണം ശേഷം ഒരു സ്പ്രേയറിൽ ആക്കി ചെടിയിൽ തളിച്ചുകൊടുക്കുന്നത് കീടങ്ങളുടെ ശല്യം ഒഴിവാക്കാൻ സഹായിക്കും.സോപ്പ് വെള്ളം തളിക്കുമ്പോൾ ചെടിയുടെ താഴ്ഭാഗത്ത് അതായത് വേരിന് സമീപം വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അങ്ങനെ സംഭവിച്ചാൽ ചെടി പൂർണമായും കരിഞ്ഞു പോകാൻ സാധ്യതയുണ്ട്.ഒപ്പം അസുഖം ബാധിച്ച ഇലകളെ പ്രത്യേകം കണ്ടെത്തി മുറിച്ചുകളയുന്നത് ചെടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. ഇങ്ങനെ ശരിയാണെങ്കിൽ അധികം മറ്റ് ഇലകളിലേക്ക് പടരാതെ തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ സാധിക്കും. പറിച്ചു കളയുന്ന ഇലകൾ കൃത്യമായി നശിപ്പിക്കാൻ ശ്രദ്ധിക്കണം ചെടിയുടെ അടുത്ത് തന്നെ ഇടുകയാണെങ്കിൽ അസുഖം വീണ്ടും ചെടിയിലേക്ക് പടരാൻ അത് കാരണമാകും.