അടുക്കള നിർമ്മിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണം ഇല്ലെങ്കിൽ പിന്നീട് ഒന്നും ചെയ്യാൻ കഴിയില്ല

എല്ലാവരുടേയും സ്വപ്നമാണ് അവര് ആഗ്രഹിക്കുന്ന പോലെ ഒരു കിച്ചൻ ഈ കിച്ചൻ നിർമ്മിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ നോക്കിയാലോ.ഒന്നാമതായി കിച്ചന്റെ ഡിസൈൻ ഈ കാലത്തു പല വിധത്തിൽ ചെയ്യുന്നവർ ഉണ്ടാകും ഓപ്പൺ കിച്ചൻ സ്ക്വാർ കിച്ചൻ നീണ്ട കിച്ചൻ എന്നിങ്ങനെ കുറെ ഡിസൈൻ നല്ലൊരു എൻജിനീയറെ കണ്ട് നമ്മുടെ പ്ലോട്ട് നോകിപ്പിക്കുക അതിനു ശേഷം മാത്രം അതനുസരിച്ചു പ്ലാൻ വരയ്ക്കാൻ .രണ്ടാമതായി കിച്ചൻ പണിയുന്ന സമയത് നല്ല വെളിച്ചം കിട്ടാൻ ജനൽ വെക്കുക .നല്ല വായു കടന്നു വരുന്നപോലെ വേണം പണിയാൻ.

മൂന്നാമത് നമ്മൾ വിറക് ഉപയോഗിക്കുന്നിലേൽ വെറുതെ അങ്ങനെ ഒരു സ്ഥലം കൊടുക്കാതെ ഇരിക്കുക കാരണം ഉപയോഗിക്കാതെ അതങ്ങനെ കിടക്കും എന്നിട്ട് പുറത്ത് പാകം ചെയ്യുന്നവർ ഉണ്ട് അപ്പോ വെറുതെ അങ്ങനെ സ്ഥലം കളയേണ്ടതില്ല.നാലാമത്തെ കാര്യം വീട്ടുകാരിയുടെ പൊക്കത്തിന് അനുസരിച്ചു വേണം അടുപ്പ് പണിയാൻ ജോലിക്കാർ പറയുന്നതനുസരിച് എല്ലാം ചെയ്യുക കൂടുതലും നമ്മുടെ നോട്ടത്തിൽ പണി നടക്കുന്നതാകും നല്ലത് അഞ്ചാമത് ഫ്രിഡ്ജ് വാഷ് ബെയിസൻ ഇത് കുറച്ചൂടെ അടുത്ത് എടുക്കാൻ പറ്റുന്നപോലെ വേണം പണിയാനും ഫ്രിഡ്ജ് വെക്കാനും കുറച്ചൂടെ പണി എളുപ്പമായിരിക്കും.മൊത്തത്തിൽ ആളുകൾ കിച്ചൻ ഒരേ സ്ഥലത്ത് ആണെങ്കിൽഫ്രിഡ്ജ് വേറെവിടെയോ വെക്കും അതൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കും അങ്ങോട്ടുമിങ്ങോട്ടും നടക്കേണ്ടിവരും.

പിന്നെ കഴിയുന്നതും നാല് പേർക്ക് ഇരിക്കാനുള്ള ടേബിൾ കിച്ചണിൽ കരുതാനുള്ള ഒരു സ്ഥലം നോക്കുക പെട്ടെന്ന് ഒന്ന് ഇരുന്ന് കഴിക്കാനും എല്ലാം നല്ലതാണു അപ്പോ അതൊന്ന് ശ്രദ്ധിക്കുക.പിന്നെ നമ്മൾ ദിവസവും ഉപയോഗിക്കുന്ന പഞ്ചസാര കറി പൌഡർ ഇതൊക്കെ കബോഡിന്റെ ഉള്ളിൽ സൂക്ഷികാതെ നമ്മടെ കൈ എത്തുന്ന സ്ഥലത്ത് വെക്കുക.പിന്നെ നമ്മടെ കബോഡിന്റെ കളർ എന്താണോ അതിനെ മാച്ച് ചെയ്‌യുന്ന ഫ്രിഡ്ജ് വാങ്ങാൻ ശ്രമിക്കുക.ഫ്രിഡ്ജ്അങ്ങനെ ആണെങ്കിൽ ഭംഗി ഉണ്ടാകും.വലുപ്പമുള്ള കരി പിടിക്കുന്ന പാത്രങ്ങൾ ഉണ്ടെങ്കിൽ അത് വെളിയിൽ കഴുകാനുള്ള സ്ഥലം ചെയ്ത് വെക്കുക.

പിന്നെ കിച്ചൻ നിർമ്മിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് സ്റ്റോറൂം ഉണ്ടാക്കാൻ പാത്രങ്ങളൊക്കെ നിരത്തി ഇടാതെ ഇവിടെ അടുക്കി വെച്ചാൽ കുറച്ചൂടെ വൃത്തിയായി കാണും പിന്നെ ഗ്യാസ് കണക്ഷൻ ചെയ്യുമ്പോൾ കുറ്റി വെളിയിൽ ഗ്രിൽ ആക്കി അതിൽ വെക്കുന്നതാകും നല്ലത് ലീക്കോ കാര്യങ്ങളോ ഉണ്ടെങ്കിൽ അത് ഉള്ളിലേക്കു ആകാതെ ഒരു പരിധിവരെ സൂക്ഷിക്കും അപ്പോ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുക കിച്ചൻ പണിയുമ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *