വീടുപണിക്ക് ആവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക

എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്.എന്നാൽ ആ സ്വപ്നഭവനം ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഏറേ നാളത്തെ സ്വപ്നങ്ങൾക്കും കഷ്ടപ്പാടുകൾക്കും ശേഷം ആയിരിക്കും അത്‌ യാഥാർഥ്യമാകുന്നത്.വീടിനെക്കുറിച്ച് എല്ലാവർക്കും പല രീതിയിലുള്ള കാഴ്ചപ്പാടുകൾ ആയിരിക്കും ഉണ്ടാവുന്നത്. ഒരു വീടു പണിയുമ്പോൾ തടി എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.ജനാലകൾ വാതിലുകൾ കട്ടള തുടങ്ങിയവയെല്ലാം തടികളിലാണ് പലരും പണിയുന്നത്.എല്ലാം തടിയിൽ പണിയാൻ പറ്റിയില്ലെങ്കിലും ചുരുങ്ങിയത് വീടിന്റെ പ്രധാനവാതിൽ എങ്കിലും മരത്തടിയിൽ തീർത്താൽ നമ്മൾ മലയാളികൾക്ക് തൃപ്തി വരു. തേക്ക്,മഹാഗണി ഈട്ടി പ്ലാവ് ആഞ്ഞിലി തുടങ്ങിയ മരങ്ങളാണ് വീടുപണിക്ക് ഉപയോഗിക്കുന്നത്.തേക്ക് ഈട്ടി മഹാഗണി തുടങ്ങിയ കന മരങ്ങളുടെ തടികളാണ് പ്രധാന വാതിലിനും കട്ടളയുക്കും ഉപയോഗിക്കുന്നത്.വീട് നിർമാണ ചെലവിലെ 10 മുതൽ 15 ശതമാനം വരെയാണ് തടിക്കായി മാറ്റി വെക്കേണ്ടി വരുന്നത്.വീടു പണിയുമ്പോൾ തടി വേണമെന്ന് നിർബന്ധം ഉണ്ടെങ്കിലും പലർക്കും ഈ തടിയെ കുറിച്ച് വലിയ ധാരണയൊന്നുമില്ല.അതുകൊണ്ടുതന്നെ വീട് പണിയുന്ന സമയത്ത് നമുക്ക് എല്ലാവർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒന്നാണ് തടിയുടെ കാര്യം.തടി അളക്കുന്നതെങ്ങനെ എങ്ങനെയാണ് കാൽക്കുലേഷൻ ചെയ്യുന്നത് നല്ല തടി എങ്ങനെയാണ് കണ്ടു പിടിക്കുന്നത് തടിക് എന്തൊക്കെ ഡിഫക്ടുകളുണ്ട് തുടങ്ങി ഒരുപാട് സംശയങ്ങൾ നമുക്ക് എല്ലാവർക്കും ഉണ്ടാകും.ഈ ചോദ്യങ്ങൾക്കൊക്കെ ഒരു ഉത്തരമാണ് ഇനി നമ്മൾ പറയാൻ പോകുന്നത്.വീടുപണിക്കായി നമ്മൾ പലവിധം തടികൾ ഉപയോഗിക്കുന്നുണ്ട്. അതിലേറ്റവും വില ഉള്ളതും അതേപോലെ ഗുണനിലവാരമുള്ളതുമായ തടിയാണ് തേക്കിൻ തടി.3000 രൂപയ്ക്ക് മേലെയാണ് ഇന്നത്തെ തേക്കിൻ തടിയുടെ വില. അതുകൊണ്ട് തന്നെ സാധാരണക്കാരന് ഇന്ന് തടി അപ്രാപ്യമാണ്.സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല തടിയാണ് ആഞ്ഞിലി.

കട്ടള ജനൽ ഒക്കെ നിർമ്മിക്കുന്നതിന് ആഞ്ഞലിയാണ് ഏറ്റവും അഭികാമ്യം.പിന്നെ ആഞ്ഞിലിയെ കൂടാതെ മഹാഗണിയും സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റിയ തടിയാണ്. നാട്ടിലൊക്കെ വളരെ സുലഭമായി കിട്ടുന്ന തടിയാണ് മഹാഗണിയുടേത്.പ്ലാവിന്‍റെ തടിയും വളരെ നല്ലതാണ്. മാവിന് തടിയും ഉപയോഗിക്കാൻ പറ്റുന്നതാണ്. എന്നാൽ മാവിൻ തടി ഉപയോഗിക്കുമ്പോൾ ഏറ്റവും മൂത്ത തടി നോക്കി വേണം ഉപയോഗിക്കാൻ.അതേസമയം ആഞ്ഞിലി പ്ലാവ് മാവ് ഈ തടികൾ ഒന്നും വീട്ടിൽ ഇല്ലാത്തവർ മില്ലിൽ പോയായിരിക്കും ഉപയോഗത്തിനാവശ്യമായ തടികൾ തിരഞ്ഞെടുക്കുക.അങ്ങനെ മില്ലിൽ പോയാണ് തടി എടുക്കുന്നതെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് നോക്കാം.മില്ലിൽ പോയി തടി എടുക്കുമ്പോൾ എപ്പോഴും നല്ലവണ്ണം ഉള്ള തടി നോക്കി വേണം തെരഞ്ഞെടുക്കാൻ. വണ്ണം ഉള്ള തടിക്കാ യിരിക്കും എപ്പോഴും ഈട് കൂടുതൽ ഉണ്ടാകുന്നത്.അതുകൊണ്ടാണ് വണ്ണമുള്ള തടി നോക്കി എടുക്കണം എന്ന് പറയുന്നത്.ഈ തടികൾക്ക് എല്ലാം ചെറിയ രീതിയിലുള്ള പൊട്ടലുകൾ ഉണ്ടാവും.പൊട്ടലുകൾ ചിലപ്പോൾ സാരമുള്ളതും സാരമില്ലാത്തതും ആവാം.തടിയുടെ ഒരു സൈഡിൽ കാണുന്ന പൊട്ടൽ എതിർ സൈഡിലും അതെ ആകൃതിയിൽ തന്നെ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്.അങ്ങനെയാണെങ്കിൽ ആ പൊട്ടലിന്റെ ഡെപത് ആഴത്തിൽ ഉള്ളതായിരിക്കും. ഇനി ഇരു സൈഡുകളിലും ഉള്ള പൊട്ടൽ വ്യത്യസ്ത ആകൃതിയിൽ ആണെങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. ആ പൊട്ടലിന്‍റെ ഡെപ്ത്ത് ആഴത്തിലുള്ളതായി രിക്കില്ല.അതുപോലെ തടിയുടെ വശങ്ങളിലേ കമ്പുകൾ ശ്രദ്ധിക്കണം.അങ്ങനെയുണ്ടെങ്കിൽ അവിടെ പോതുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് തടിയുടെ ഉള്ളിലേക്കു ബാധിച്ചിട്ടുണ്ടാവും. കൂടാതെ വലിയ തടികളുടെ നടുക്ക് ആയിട്ട് പോതുകൾ കാണപ്പെടും. ഈ പോത് തടിയുടെ ഉള്ളിലേക്കുണ്ടെങ്കിൽ ആ തടി എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം പൊട്ടലുകൾ ഉള്ള ഭാഗത്ത് മുറി വെക്കാൻ നേരത്ത് ഏത് പ്രത്യേക ഡിസൈനിലാണോ ആ പൊട്ടലുകൾ വരുന്നത് ആ പൊട്ടലിന് അനുസൃതമായിട്ടാ യിരിക്കും മില്ലുകാർ മുറിവെക്കുന്നത്.അതുകൊണ്ട് നമുക്ക് ഒരു പരിധിവരെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.ഇപ്പോൾ ഒരുപാട് ഇംപോർട്ടട് വുഡ്സൊക്കെ വരുന്നുണ്ട്. വൈലറ്റ് വോൾ ഇംപോർട്ട് വുഡ് സ് ഒരുപാട് കോസ്റ്റലി ആയിട്ടുള്ളതാണ്.

അതുപോലെതന്നെ ആഞ്ഞിലി പ്ലാവ് മഹാഗണി മാവ് തുടങ്ങിയ നാടൻ തടികളും നമ്മുടെ മില്ലുകളിൽ നിന്ന് ലഭിക്കും.സാധാരണ വീടിന് വേണ്ടിയുള്ള കട്ടളയ്ക്കും ജനലിനും വേണ്ടി തടി കട്ട് ചെയ്യുന്നത് നാലിന് രണ്ട് എന്ന കണക്കിലാണ്. കട്ട് ചെയ്തിട്ട് നമ്മൾ ഉറപ്പായും തടി സീസൺ ചെയ്തിരിക്കണം.സീസൺ ചെയ്തില്ല എന്നുണ്ടെങ്കിൽ ഈ തടിയൊക്കെ ചുരുങ്ങിപ്പോകും. കട്ട് ചെയ്ത വുഡിൽ എപ്പോഴും ജലാംശം ഉണ്ടാവും.കട്ട് ചെയ്ത് പീസ് പീസാക്കി കഴിഞ്ഞാൽ അത് നമുക്ക് ഉണക്കി എടുക്കാവുന്നതാണ്. അതല്ലാതെ തടി പെട്ടെന്ന് ഉപയോഗിക്കണമെന്നുണ്ടെങ്കിൽ തടി സീസൺ ചെയ്ത് വെക്കണം. സീസൺ ചെയ്യാൻ 15 ദിവസം മാത്രം മതി.ഇനി തടിയുടെ അളവ് എങ്ങനെ എടുക്കുന്നതെന്ന് നോക്കാം. മൊത്തം തടിയുടെ നീളം എടുത്തിട്ട് അതിന്റെ നടുഭാഗത്ത് മെഷർമെന്റ് എടുക്കും. അതായത് 10 അടി നീളമുള്ള തടി ആണെങ്കിൽ അതിന്റെ സെന്ററിലാണ് ആവറേജ് അളവ് വരുന്നത്. അല്ലെങ്കിൽ തടിയുടെ ആദ്യഭാഗത്തെ ചുറ്റളവും അവസാനഭാഗത്തെ ചുറ്റളവും എടുത്തിട്ട് അതിനെ രണ്ട് കൊണ്ട് ഹരിക്കണം. അപ്പോൾ തടിയുടെ ആവറേജ് കിട്ടും.പിന്നീട് രണ്ട് കൊണ്ട് ഗുണിക്കണം. അങ്ങനെയും അളവെടുക്കാവുന്നതാണ്.ഇനി ഇതിന്‍റെ കാൽക്കുലേഷൻ കാര്യങ്ങൽ നോക്കം. രണ്ട് രീതിയിലാണ് കാൽക്കുലേഷൻ നടത്തുന്നത്. ഒന്ന് സെന്റീമീറ്റർ കണക്കും രണ്ടാമത്തേത് ഇഞ്ച് കണക്കും.നമ്മൾ കൂടുതലും ഇഞ്ച് ആണ് ഉപയോഗിക്കുന്നത്.എന്നാൽ സെന്റീമീറ്ററിലാണ് ആക്യൂരസി കൂടുതലുള്ളത്. ഒരുമില്ലി മീറ്റർ വരെ നമുക്ക് കാൽക്കുലേഷൻ യൂസ് ചെയ്യാൻ പറ്റും.വീടു പണിക്ക് വേണ്ടി തടികൾ തിരഞ്ഞെടുക്കുമ്പോൾ ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *