ചെടികൾ വീട്ടിലുണ്ടെങ്കില്‍ മുട്ടത്തോടില്‍ ഇങ്ങനെ ചെയ്തുനോക്കൂ സംഭവിക്കുന്നത്‌ ഇതാണ്

നമ്മുടെ അടുക്കളയിൽ ഉള്ളതും നിത്യോപയോഗത്തിൽ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ആയ ഒന്നാണ് മുട്ട.ഇങ്ങനെ ഉപയോഗിക്കുന്നത് മുട്ടയുടെ തോട് കഴുകി വൃത്തിയായി ഉണക്കി സൂക്ഷിക്കുകയാണെങ്കിൽ ചെടികൾക്കൊക്കെ നല്ലൊരു വളമായി ഉപയോഗിക്കാവുന്നതാണ്.മുട്ടത്തോടിൽ കൂടുതലായും അടങ്ങിയിരിക്കുന്നത് കാൽസ്യമാണ്.മണ്ണിലെ അമ്ലത്വം കുറക്കുന്നതിനു വേണ്ടി കുമ്മായം ചേർക്കുന്നത് പോലെയുള്ള എഫക്ട് ആണ് മുട്ട തോട് പൊടിച്ചു മണ്ണിൽ ചേർക്കുമ്പോഴും കിട്ടുന്നത്.മണ്ണിന്‍റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിന്‍റെ പ്രധാന ഘടകം കാത്സ്യം കാര്‍ബണേറ്റ് ആണ്. മുട്ടത്തോടില്‍ 97 ശതമാനവും കാത്സ്യം കാര്‍ബണേറ്റ് ആണ്.ഇതിനു പുറമേ ഫോസ്ഫറസ് മഗ്നീഷ്യം സോഡിയം പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.മുട്ടയും മുട്ടത്തോടും എല്ലാം നമ്മുടെ പച്ചക്കറിത്തോട്ടത്തിൽ വിളവ് വർധിപ്പിക്കുവാനും നല്ല വളർച്ചയ്ക്കും വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് നോക്കാം.ഈ മുട്ടത്തോടിൽ നമുക്ക് ചെടികളുടെ വിത്തുകൾ പാകാവുന്നതാണ്.ഇങ്ങനെ ചെയ്യുമ്പോൾ ചെടികൾക്ക് അത്യാവശ്യം വേണ്ട ന്യൂട്രിയൻസും കിട്ടും. മാത്രമല്ല സീഡ് ട്രെയിൽ പാകുമ്പോൾ പിന്നീട് തൈകൾ പുറത്തെടുക്കുന്ന സമയത്ത് വേരുകൾ ഒക്കെ പൊട്ടിപ്പോകാൻ ചാൻസ് ഉണ്ട്.

എന്നാൽ മുട്ടത്തോടിൽ ആണ് തൈകൾ പാകുന്നതെങ്കിൽ പിന്നീട് അതിൽ നിന്നും മാറ്റേണ്ട ആവശ്യമില്ല മുട്ടതോടുകൂടി നമുക്ക് മാറ്റി നടാവുന്നതാണ്.വീട്ടിൽ ഉപയോഗിക്കുന്ന മുട്ടത്തോട് ഉണക്കി സൂക്ഷിച്ചു അത് പൊടിച്ചെടുത്ത് ചെടികളിൽ ഇട്ട് കൊടുക്കുന്നത് നല്ലതാണ്. മുട്ടത്തോട് നല്ല വെയിലുള്ള സ്ഥലത്തു കൊണ്ടിട്ട് നന്നായി ഉണക്കണം.ഈര്‍പ്പം ഒക്കെ പോയി നന്നായി ഉണങ്ങണം.രണ്ടു മൂന്നു ദിവസം വെയില്‍ കൊള്ളണം.അതുകഴിഞ്ഞ് നന്നായി ഇടിച്ചു പൊടിക്കണം.നന്നായി പൊടിയണം.പൊടിഞ്ഞു കഴിഞ്ഞാല്‍ ആ പൊടി പച്ചക്കറികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം.ചെടികള്‍ തഴച്ചു വളരും.റോസാച്ചെടിക്ക്‌ നമ്മൾ സാധാരണ വളമായി മുട്ട തോട് ഉപയോഗിക്കാറുണ്ട്.റോസയിൽ നല്ലതുപോലെ പൂക്കളുണ്ടാകാൻ ഇത് നല്ലതാണ്.മുട്ടത്തോട് പൊടിച്ച് വേണം റോസാ ചെടികളിൽ വിതറി കൊടുക്കാൻ.ഇങ്ങനെ മാസത്തിലൊരിക്കൽ ചെയ്യുകയാണെങ്കിൽ റോസയിൽ കുറെയധികം പൂക്കൾ ഉണ്ടാകും.ഇത്രയും പറഞ്ഞത് മുട്ടത്തോടിന്റെ പ്രയോ ജനങ്ങളാണ്.എങ്ങനെയാണ് ഒരു മുട്ട ചെടികൾ മാറ്റി നടന്ന സമയത്ത് ഗ്രോബാഗിൽ ഉപയോഗിക്കേണ്ടത് നോക്കാം.മുട്ടയിൽ ചെറിയൊരു ഹോൾ ഇട്ടുകൊടുക്കുക.അതിനുശേഷം മുട്ട ഗ്രോബാഗിലെ മണ്ണിലേക്ക് ആഴത്തിൽ കുഴിച്ചു വെക്കുക.എന്നിട്ട് മണ്ണിട്ടു മൂടുക.

ഇതിൽ ഒരു ചെറിയ എന്തെങ്കിലും തൈകൾ നടുക.ഇങ്ങനെ കുഴിച്ചിട്ടിരിക്കുന്ന ഈ മുട്ട മൂന്ന് ആഴ്ച കൊണ്ട് കമ്പോസ്റ്റ് ആകും.അപ്പോഴാണ് ഇതിന്‍റെ വളം ഈ ചെടിക്ക് ലഭിക്കുന്നത്.വളർച്ചാ ഘട്ടത്തിൽ ഈ ചെടിക്ക് വേണ്ട എല്ലാ പോഷകഗുണങ്ങളും ഇതിൽ നിന്നും ലഭിക്കും.പോഷധഗുണങ്ങൾ കിട്ടി വളരുന്ന ചെടികൾ നല്ല രോഗപ്രതിരോധശേഷി ഉള്ളതും കരുതോടുകൂടി വളരുകയും ചെയ്യും. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് രണ്ടുമാസത്തിനുശേഷം മറ്റു വളങ്ങൾ പ്രയോഗിച്ചു കൊടുത്താൽ മതി.മണി പ്ലാന്റ് ചെടികൾക്കും ഇത്തരത്തിൽ മുട്ട കുഴിച്ചിടുന്നത് നല്ലൊരു വളമാണ്.അതുപോലെതന്നെ മുട്ടത്തോട് പൊടിച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചതിനുശേഷം ഈ വെള്ളം ഒരു ദിവസം ഉപയോഗിക്കാതെ വെക്കുക.ശേഷം ഇത് ചെടികളൊക്കെ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലൊരു ഫെർട്ടിലൈസർ ആണ്.അപ്പോൾ ഇനി മുതൽ മുട്ടത്തോട് വെറുതെ പാഴാക്കി കളയരുത്.മുകളിൽ പറഞ്ഞ രീതിയിലൊക്കെ ഉപയോഗിക്കുകയാണെങ്കിൽ ചെടികൾ ആരോഗ്യത്തോടെ വളരാനും പൂത്തു കായ്ക്കാനും വളരെ നല്ലൊരു വളമാണ്.

Leave a Reply

Your email address will not be published. Required fields are marked *