വിരലിൽ കുടുങ്ങിയ മോതിരം എളുപ്പത്തിൽ ഊരിയെടുക്കകം ഇങ്ങനെ ചെയ്‌താൽ

വിരലിൽ മോതിരം എല്ലാവരും അണിയാറുണ്ട് ഇങ്ങനെ മനോഹരമായ മോതിരം വിരലിൽ ഇടുന്നത് എല്ലാവർക്കും ഇഷ്ടമാണ്.അതുകൊണ്ട് തന്നെ ഇടയ്ക്കിടെ നമ്മുടെ പല കൂട്ടുകാരിലും കണ്ടുവരുന്ന പ്രശ്നമാണ് മോതിരം കയ്യിൽ ടൈറ്റായി കുടുങ്ങുന്നത് എത്ര ശ്രമിച്ചാലും ഇത് അഴിച്ചെടുക്കാൻ സാധിച്ചെടുക്കാറില്ല ഒരുപാട് നാൾ വിരലിൽ അണിഞ്ഞ മോതിരം ആണെങ്കിൽ പെട്ടന്നൊരു ദിവസം ആയിരിക്കും അത് അഴിക്കാൻ തോന്നുന്നത് ഈ അവസരത്തിൽ അത് അഴിച്ചെടുക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട് നമ്മളെകൊണ്ട് കഴിയുന്ന ഒരുപാട് വഴികൾ ചെയ്തുനോക്കാറുണ്ട് ചിലർ സോപ്പ് ഉപയോഗിച്ച് ശ്രമിക്കും എന്നിട്ടും അഴിച്ചെടുക്കാൻ കഴിയാറില്ല ചില സ്റ്റീൽ മോതിരങ്ങൾ ഇത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് നമുക്ക് ഒരുപാട് നേരം മോതിരം കയ്യിൽ കിടക്കുമ്പോൾ അത്രയും പെട്ടന്ന് അഴിച്ചെടുക്കാനാണ് എല്ലാവരും ശ്രമിക്കുക.

ഇങ്ങനെ വിരലിൽ നിന്നും അഴിക്കാൻ കഴിയാത്ത മോതിരം വളരെ എളുപ്പത്തിൽ ഊരിയെടുക്കാൻ കഴിയും അതെങ്ങിനെയാണെന്ന് നമുക്ക് മനസിലാക്കാം.ഇതിനായി നമുക്ക് ആവശ്യമുള്ള ഒരേയൊരു സാധനം കുറച്ചു നീളമുള്ള നൂലാണ് തയ്യലിന്‌ ഉപയോഗിക്കുന്ന നൂൽ മതിയാകും.ഇത് കുറച്ചു നീളമുള്ളത് എടുത്ത ശേഷം മോതിരം കുടുങ്ങിയ വിരലിൽ അതിന്റെ മറ്റേ സൈഡിൽ നൂലിന്റെ ഒരു അറ്റം എത്തിക്കണം അതിനു ശേഷം അതിന്റെ എതിർഭാഗത്ത്‌ മറ്റേ അറ്റം ചുറ്റണം ഇങ്ങനെ വിരലിന്റെ ഏകദേശം അവസാനം വരെ ചുറ്റുക ശേഷം ആദ്യം മോതിരത്തിന്റെ ഉള്ളിലൂടെ എത്തിച്ച നൂൽ പതുക്കെ അഴിച്ചെടുക്കണം ഇങ്ങനെ ചെയ്യുന്ന സമയത്ത് കുടുങ്ങിയ മോതിരം അഴിഞ്ഞുവരുന്നത് കാണാൻ കഴിയും ഇത് എത്ര ടൈറ്റാണ് എങ്കിലും ഈ രീതിയിൽ നമുക്ക് മോതിരം അഴിച്ചെടുക്കാം.

ഭൂരിഭാഗം കൂട്ടുകാർക്കെല്ലാം ഈ കാര്യം അറിയുമായിരിക്കാം എന്നിരുന്നാലും ഇതൊരു ഓർമ്മപ്പെടുത്തലാണ് എല്ലാവരും മോതിരം ഉപയോഗിക്കുന്നവരാണ് അതുകൊണ്ട് ഇങ്ങനെയുള്ള നല്ല ടിപ്പുകൾ ഏതു സമയത്തും അറിഞ്ഞിരിക്കണം അതിനെക്കുറിച്ച് ഓർത്തിരിക്കണം.ഇത് അറിഞ്ഞിരുന്നാൽ വളരെ ചെറിയ കാര്യമായി മാത്രമേ തോന്നാറുള്ളൂ എന്നാൽ വിരലിൽ മോതിരം കുടുങ്ങുന്നത് മാത്രമല്ല ഇതുപോലെ നമുക്ക് സ്വയം ചെയ്യാവുന്ന ഒരുപാട് നല്ല അറിവുകളുണ്ട് എല്ലാം അറിഞ്ഞിരിക്കണം.ഏതു സമയത്താണ് ഇതൊക്കെ നമുക്ക് ആവശ്യം വരുന്നത് എന്ന് പറയാൻ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *