മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി.സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയ വിജയലക്ഷ്മി ആദ്യ ഗാനത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പിന്നീട് മലയാളത്തിൽ നിന്നും മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും ഗായികയെ തേടി ഒരുപാട് അവസരങ്ങൾ എത്തി.ഭാഷ വ്യത്യാസമില്ലാതെ പാടിയ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളും ആയിരുന്നു.നിറങ്ങളില്ലാത്ത ലോകത്തുനിന്നും ആയിരുന്നു വിജയലക്ഷ്മി സംഗീതത്തിന്‍റെ വെളിച്ചം കണ്ടെത്തിയത്.പ്രതിസന്ധി ഘട്ടങ്ങളെ ഓരോന്നായി തരണം ചെയ്യുമ്പോഴും പ്രിയ ഗായികയ്ക്ക് കൂട്ടായി സംഗീതം കൂടെയുണ്ടായിരുന്നു.സംഗീതം നൽകി വെളിച്ചത്തിലൂടെ ജീവിതം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത കൂടി പുറത്ത് എത്തുകയാണ്.പ്രേക്ഷകരുടെ പ്രിയപ്പെട്ട വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരികെ ലഭിക്കുകയാണ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വൈക്കം വിജയലക്ഷ്മി തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.യുഎസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സയിൽ പ്രതീക്ഷയുണ്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്.ആദ്യകാലത്ത് കാഴ്ച തീരെ ഇല്ലായിരുന്നു.എന്നാൽ ഇപ്പോൾ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നി തുടങ്ങിയിട്ടുണ്ടെന്നും വിജയലക്ഷ്മി പറയുന്നു.കാഴ്ച തിരികെ കിട്ടി എന്ന് തെറ്റിദ്ധരിക്കരുത് എന്ന് പറയുന്നതിനൊപ്പം കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷയും വിജയലക്ഷ്മി പങ്കുവയ്ക്കുന്നുണ്ട്.ശസ്ത്രക്രിയ കൂടാതെ മരുന്നു കൊണ്ടുതന്നെ രോഗം മാറ്റാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം ഡോക്ടർമാരും പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിജയലക്ഷ്മി പറയുന്നു.കോവിഡ് ഭീഷണി മാറിയാൽ ഉടൻതന്നെ തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായി ന്യൂയോർക്കിലേക്ക് പോകുമെന്നും പ്രിയ ഗായിക പറയുന്നു.
നിലവിൽ നാട്ടിൽ താമസിച്ചാണ് ചികിത്സ നടത്തുന്നത്.കഴിഞ്ഞവർഷം യുഎസിൽ ഗാനമേളയ്ക്ക് പോയപ്പോഴായിരുന്നു ന്യൂയോർക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സ്കാനിംഗ് നടത്തിയ റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ മരുന്ന് ഫലിക്കും എന്നാണ് സൂചന നൽകിയിട്ടുള്ളത്.ഇപ്പോൾ മരുന്നിന്‍റെ അളവ് കൂട്ടിയിരിക്കുകയാണ് എന്നും പ്രതീക്ഷ പങ്കുവെച്ചുകൊണ്ട് വൈക്കം വിജയലക്ഷ്മി പറയുന്നു.കുടുംബാംഗങ്ങളും ഏറെ പ്രതീക്ഷയിലാണ്.ചികിത്സയ്ക്ക് ഫലം കാണുമെന്നും പ്രതീക്ഷയുണ്ടെന്നും അമ്മ വിമലയും പറഞ്ഞു.കാഴ്ചശക്തി നൽകുന്ന ഞരമ്പുകൾ ചുരുങ്ങി പോയതാണ് അന്ധതയ്ക്ക് കാരണം.ചെറുപ്പം മുതൽ തന്നെ നിരവധി ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടില്ല എന്നും അമ്മ വെളിപ്പെടുത്തി.അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലും കാഴ്ച ലഭിക്കുന്നതിനെക്കുറിച്ച് വിജയലക്ഷ്മി പറഞ്ഞിരുന്നു.ഡോക്ടർ ഉറപ്പുനൽകിയിട്ടുണ്ട് എന്നാണ് ഗായികയും കുടുംബാംഗങ്ങളും ആ അഭിമുഖത്തിൽ പറഞ്ഞത്. കൂടാതെ അമേരിക്കയിലെ സ്പോൺസർമാർ ആണ് ചികിത്സയ്ക്കുള്ള എല്ലാ സഹായവും ചെയ്യുന്നതെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
എന്നാൽ അഭിമുഖത്തിൽ ഒന്നുംതന്നെ വിജയലക്ഷ്മിക്കൊപ്പം ഭർത്താവ് അനൂപ് ഉണ്ടായിരുന്നില്ല.പ്രേക്ഷകർക്ക് നിരവധി സംശയങ്ങളാണ് ഉയരുന്നത്.എന്തുകൊണ്ടാണ് ഭർത്താവിനെ ഒരു അഭിമുഖത്തിൽ പോലും കാണിക്കാതിരിക്കുന്നത് എന്നാണ് പലരുടേയും സംശയം.ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു.എന്നാൽ അതിനൊന്നും വിജയലക്ഷ്മി മറുപടി പറഞ്ഞിരുന്നില്ല.വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നിരവധി നിരാശ നിറഞ്ഞ പോസ്റ്റുകൾ വന്നപ്പോൾ വിവാഹമോചനം നടന്നു കാണും എന്ന് കരുതി പലരും ഇതേക്കുറിച്ച് വിജയലക്ഷ്മിയോട് ചോദിക്കുകയും ചെയ്തു.ഇതിനൊന്നും മറുപടി പറയാൻ വിജയലക്ഷ്മി തയ്യാറായില്ല.എന്നാൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയലക്ഷ്മിയും അച്ഛനും അമ്മയും മാത്രമാണ് പങ്കെടുത്തത്.അത് വീണ്ടും സംശയം ഉണർത്തുന്നു എന്ന് ചില ആരാധകർ അഭിപ്രായപ്പെടുന്നു.അതുപോലെതന്നെ ചില ചാനലുകളുടെ പോസ്റ്റിനു താഴെ വിജയലക്ഷ്മിയും അനൂപും തമ്മിൽ വേർപിരിഞ്ഞു എന്ന രീതിയിൽ ചില ആളുകൾ കമന്റും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഏറെ നിരാശിയിലാണ് ആരാധകർ.എന്നാൽ വിജയലക്ഷ്മിക്ക് കാഴ്ച കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നിരവധി ആരാധകർ.എത്രയും വേഗം വിജയലക്ഷ്മിയുടെ ആ സ്വപ്നം നടക്കട്ടെ എന്നാണ് ഓരോ മലയാളികളും പ്രാർത്ഥിക്കുന്നത്.മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗായികമാരിൽ ഒരാൾ തന്നെയാണ് വൈക്കം വിജയലക്ഷ്മി.