പഴയ വണ്ടി കയ്യിലുണ്ടോ എങ്കില്‍ എത്രയും പെട്ടന്ന് ഈ കാര്യം അറിഞ്ഞോളൂ

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒന്നാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സ്ക്രാപ്പേജ് പോളിസി അഥവാ പൊളിക്കൽ നയം.15 വർഷത്തിലധികം പഴക്കമുള്ള കൊമേഷ്യൽ വാഹനങ്ങളും ഇരുപത് വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും സ്ക്രാപ്പ് ചെയ്യണം അല്ലെങ്കിൽ പൊളിക്കണം എന്നാണ് ഈ പോളിസി പറയുന്നത്.എന്നാൽ സാധാരണ ജനങ്ങൾക്ക് എന്താണ് ഈ സ്ക്രാപ്പേജ് പോളിസി എന്നോ എന്തിനാണ് ഈ സ്ക്രാപ്പേജ് പോളിസി എന്നോ ഇതുവരെ കൃത്യമായി മനസ്സിലായിട്ടില്ല.സ്ക്രാപേജ് പോളിസി എന്താണെന്ന് അറിയണമെങ്കിൽ ഇതു വന്ന വഴി ആദ്യം അറിയണം.2008 ൽ ലോകത്തെ മുഴുവൻ ബാധിച്ച ഒരു സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലാണ് സ്ക്രാപേജ് പോളിസി എന്നത് ആദ്യമായി ലോകം മുഴുവൻ കേൾക്കുന്നത്.2008 നു ശേഷം 18 രാജ്യങ്ങളിലാണ് വാഹനങ്ങളുടെ സ്ക്രാപ്പേജ് പോളിസി നടപ്പിലാക്കിയത്.പലരാജ്യങ്ങളിലെയും ആഭ്യന്തര ഉൽപാദനം കുറയുന്ന സമയത്ത് അതിനെയൊന്നു ബൂസ്റ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ സ്ക്രാപ്പേജ് പോളിസി കൊണ്ടുവന്നത്.കണക്കുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് സ്ക്രാപ്പേജ് പോളിസി നിലവിൽ വന്നതോടുകൂടി രാജ്യങ്ങളുടെ ആഭ്യന്തര ഉൽപാദനം കുത്തനെ ഉയർന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ആകെ ആഭ്യന്തര ഉത്പാദന വളർച്ച 5 ശതമാനം ആണ്.

ആറ് വർഷത്തിനിടയിലെ ഏറ്റവും ചെറിയ ആഭ്യന്തര വളർച്ച തോതാണിത്. ആഭ്യന്തര ഉല്പാദന വളർച്ചയുടെ ഉയർച്ചയ്ക്കു വേണ്ടിയാണ് ഇങ്ങനെയൊരു സ്ക്രാപ്പേജ് പോളിസി കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്.വാഹനമലിനീകരണം ഇന്ധന ഇറക്കുമതി വിലവർദ്ധന എന്നിവ കുറയ്ക്കാനും ഈ സ്ക്രാപ്പേജ് പോളിസി ആവശ്യമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ പെട്ടെന്ന് ഈ ഒരു പോളിസി നടപ്പാക്കാൻ ശ്രമിക്കുന്നത് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ വേണ്ടി തന്നെയാണ്. ഈയൊരു നിയമം ഇപ്പോൾ നിലവിൽ വന്നു കഴിഞ്ഞാൽ ഏകദേശം ഒരു കോടിയോളം വാഹനങ്ങളാണ് പൊളിക്കേണ്ടി വരുന്നത്. അങ്ങനെ ഈ ഒരു കോടി വാഹനങ്ങൾ പൊളിക്കേണ്ടി വരുകയാണെങ്കിൽ 43000 കോടി രൂപയുടെ ആഭ്യന്തര ഉൽപ്പാദനമാണ് ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്നത്.ഇതാണ് സർക്കാരും ലക്ഷ്യമിടുന്നത്.കുറച്ചു കാലമായി ഇന്ത്യയിലെ വാഹന വിപണി വളരെ ഡൗണാണ്.ഇതിനെ അതിജീവിച്ച് വാഹനവിപണി ഉത്തേജിപ്പിക്കാൻ വേണ്ടിയിട്ടാണ് പ്രധാനമായിട്ടും ഈ സ്ക്രാപ്പേജ് പോളിസി കൊണ്ടുവന്നിരിക്കുന്നത്.അതെസമയം ഇതു കൊണ്ട് മറ്റു ഒരുപാട് ഗുണങ്ങളും ഉണ്ടാകുന്നുണ്ട്.സ്റ്റിൽ കോപ്പർ അലൂമിനിയം ഇവ റീസൈക്കിൾ ചെയ്തു കയറ്റുമതി ചെയ്യാൻ സാധിക്കും.അതുപോലെ 17 ശതമാനത്തോളം മലിനീകരണം കുറയും.

ഇന്ധന ഇറക്കുമതിയും ഗണ്യമായി കുറയും.ഇതൊക്കെയാണ് സ്ക്രാപ്പേജ് പോളിസി നിലയിൽ വന്നാൽ ഉള്ള ഗുണങ്ങൾ.2021 ൽ ഈ നിയമം വരുകയാണെങ്കിൽ ഒരു കോടി വാഹനങ്ങളാണ് സ്ക്രാപ്പ് ചെയ്യേണ്ടിവരുന്നത് എങ്കിൽ നാലു വർഷം കഴിഞ്ഞാൽ അത് രണ്ടു കോടി 80 ലക്ഷം ആകും.കാലാവധി പൂർത്തിയായ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കും.ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ നടത്തുന്ന ഈ പരിശോധന പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പൊളിക്കല്‍ നടപടി.ഫിറ്റ്നസ് ടെസ്റ്റിൽ വാഹനം പാസാകുകയാണെങ്കിൽ വാഹനത്തിന് വീണ്ടും നിരത്തിൽ ഓടാൻ അവസരം ലഭിക്കും.എന്നാൽ ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം.ഇനി ടെസ്റ്റിൽ പാസ്സാകാത്ത വാഹനങ്ങൾ തുടർന്നും ഉപയോഗിക്കുകയാണെങ്കിൽ വലിയ പിഴ നൽകേണ്ടിവരും.മാത്രമല്ല വാഹനം കണ്ടുകെട്ടുകയും ചെയ്യും.

പിന്നെ മറ്റൊരു കാര്യം എട്ടു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ ടാക്സ് വർദ്ധിപ്പിക്കുന്നു എന്നതാണ്. 10 മുതൽ 25 ശതമാനം വരെ ടാക്സ് വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്.ഇതിന് ഗ്രീൻ ടാക്സ് എന്നാണ് വിളിക്കുന്നത്.സ്ക്രാപ്പേജ് പോളിസി നിലവിൽ വന്നു കഴിഞ്ഞാൽ ഏകദേശം 50000 പേർകോളം ജോലി ലഭിക്കും എന്നാണ് സർക്കാർ പറയുന്നത്. അതുപോലെ വാഹനവിപണിയിൽ വലിയൊരു കുതിച്ചുചാട്ടം തന്നെ ഉണ്ടാകും എന്നാണ് പറയുന്നത്.പത്തു ലക്ഷം കോടി രൂപയുടെ ഉത്പാദനമാണ് പഴയ വാഹനങ്ങൾ സ്ക്രാപ്പ്‌ ചെയ്ത് കഴിയുമ്പോൾ പുതിയ വാഹനരംഗത്ത് ഉണ്ടാവാൻ പോകുന്നത്.കൂടാതെ 30 ശതമാനം വിറ്റുവരവ് കൂടും. ഇതൊക്കെയാണ് പോളിസിയിൽ പറയുന്ന കാര്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *