നമ്മുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ അലങ്കാരവസ്തുക്കളും നമ്മൾ പൈസ കൊടുത്താണ് വാങ്ങുന്നത്. ഇതിനൊക്കെ നല്ല വിലയും ആകും.എന്നാൽ ഇത്തരം അലങ്കാരവസ്തുക്കൾ നമുക്ക് വീട്ടിൽ തന്നെ നിർമ്മിച്ച എടുക്കാവുന്നതാണ്.ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സഞ്ചികൾ കുപ്പികൾ പഴയ തുണികൾ ഇവയെല്ലാം ഉപയോഗിച്ചുകൊണ്ട് നിരവധി ഉപയോഗപ്രദമായ വസ്തുക്കളാണ് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത്.
എന്നാൽ അതൊന്നും മനസ്സിലാക്കാതെ ആണ് നമ്മൾ നല്ല വില കൊടുത്ത് കടയിൽ നിന്നും ഇത്തരം സാധനങ്ങൾ വാങ്ങുന്നത്.സാധാരണ എല്ലാവരും ബോട്ടിൽ ആർട്ടുകൾ ആണ് കൂടുതലും ചെയ്യുന്നത്. പല വിധത്തിലുള്ള കുപ്പികളിൽ പെയിന്റ് അടിച്ച് ഭംഗിയുള്ള അലങ്കാര വസ്തുക്കളായി ബെഡ്റൂമിലും ലിവിങ് റൂമിലും വെക്കാവുന്നതാണ്. സാധാരണ ബിയർ കുപ്പികളോ അല്ലെങ്കിൽ മറ്റു കനമുള്ള വലിയ കുപ്പികളോ ആണ് ഇങ്ങനെ ബോട്ടിൽ ആർട്ടിനുവേണ്ടി ഉപയോഗിക്കുന്നത്.എന്നാൽ വാനില എസൻസ് വാങ്ങുമ്പോൾ കിട്ടുന്ന കുഞ്ഞൻ കുപ്പിയിലും നമുക്ക് ഇതുപോലെ ആർട്ട് വർക്കുകൾ ചെയ്തെടുക്കാവുന്നതാണ്.നമ്മുടെ വീട്ടിലേക്ക് ബിരിയാണി ഉണ്ടാക്കുമ്പോഴും കേക്ക് ഉണ്ടാകുമ്പോഴും അതിൽ മെയിൻ ചേരുവയാണ് വാനില എസൻസ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും വീടുകളിൽ വാനില എസൻസ് വാങ്ങിയ ബോട്ടിലുകൾ ഉണ്ടാകും.സാധാരണ ഈ ബോട്ടിലുകൾ നമ്മൾ വലിച്ചെറിയുകയാണ് പതിവ്.
എന്നാൽ ഇത് ഉപയോഗിച്ച് നമുക്ക് ഒരു ക്രാഫ്റ്റ് റെഡിയാക്കി എടുക്കാൻ അതേയുള്ളൂ. അതെങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം.ആദ്യം തന്നെ കുപ്പിയിലെ സ്റ്റിക്കർ ഒക്കെ കളഞ്ഞ് വൃത്തിയാക്കി അതിൽ പെയിന്റ് അടിക്കുക.ശേഷം ഇത് ഉണക്കാൻ വെക്കുക. ഇനി ഒരു കാർബോർഡ് ബോക്സ് എടുത്ത് അതിൽ നിന്നും രണ്ട് കഷണം കാർബോർഡ് കഷ്ണങ്ങൾ വെട്ടി എടുക്കുക.കേരളത്തിൽ വെട്ടിയെടുത്ത് ഈ കാർബോർഡ് കഷണങ്ങൾ സമത്തിൽ വെക്കുക. ശേഷം ഐസ്ക്രീം സ്റ്റിക്കുകൾ ഇതിൽ നിരനിരയായി ഒട്ടിക്കുക. ഇനി ഈ ഐസ്ക്രീം സ്റ്റിക്കുകളിൽ ബ്ലാക്ക് റെഡ് കളറുകൾ ഒന്നിടവിട്ട് അടിച്ചുടുക്കുക. ഈ നമ്മൾ നേരത്തെ പെയിന്റ് അടിച്ചു ഉണക്കാൻ വെച്ച വാനില കുപ്പികൾ ഈ ഒരു ബേസിലേക്ക് ഒരെണ്ണം മുകളിലും ഒരെണ്ണം താഴെയുമായി ഒട്ടിക്കുക. ഒരു കാർബോർഡിന്റെ പീസ് റൗണ്ടിൽ കട്ട് ചെയ്ത് എടുക്കുക. ഈ റൗണ്ടായി മുറിച്ച കാർബോർഡിന് ചുറ്റും പശ തേച്ച് കുമ്പള ത്തിന്റെയോ മത്തങ്ങയുടെയൊ കുരു ഉപയോഗിച്ച് ഒരു ഫ്ലവർ പോലെ തയ്യാറാക്കി എടുക്കുക.
ഫ്ലവറിന് വൈറ്റ് പെയിന്റ് അടിച്ചു കൊടുത്ത് അതിന്റെ മുകളിൽ കൂടെ റെഡ് ഷെയ്ഡ് അടിച്ചു ചെയ്തുകൊടുക്കുക. ഇനി ഒരു ബഡ്സ് ഉപയോഗിച്ച് പെയിന്റ് അടിച്ചു വച്ചിരിക്കുന്ന വാനില കുപ്പിയിൽ ചെറിയ ചെറിയ ഡോഡ്സ് ഇട്ടു കൊടുക്കുക.അത് പോലെ ഐസ്ക്രീം സ്റ്റികിന്റെ ബേസിലും ഡോഡ്സ് ഇട്ട് കൊടുക്കുക. അപ്പോൾ നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന ഫ്ലവർ ഈ ബേസിൽ ഒട്ടിച്ചു കൊടുക്കുക. ഇനി ഒരു ലെയ്സ് എടുത്ത് വാനില കുപ്പിയുടെ അടപ്പ് ഭാഗത്തായി ഒട്ടിച്ചു കൊടുക്കുക. ഇനി ഫ്ലവേഴ്സോ എന്തെങ്കിലും റെഡിയാക്കി വാനില കുപ്പിയിൽ വെച്ചു കൊടുക്കാം.നമുക്ക് ഇത് ഒരു അടിപൊളി വോൾ ഡെക്കറായിട്ട് ഉപയോഗിക്കാം.ഇത് പോലെ പല ഡിസൈനിലും നമുക്ക് ചെയ്തെടുക്കാവുന്നതാണ്. വീടിന്റെ അകത്തളങ്ങളെ കൂടുതൽ മനോഹരമാക്കാൻ ഇത് സഹായിക്കും.