ഒരു ഓറഞ്ച് മതി നല്ല അടിപൊളി ഓറഞ്ച് കേക്ക് ഉണ്ടാക്കാം വീണ്ടും കഴിക്കാന്‍ തോന്നും ഇങ്ങനെ ഉണ്ടാക്കിയാല്‍

കേക്ക് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.കുട്ടികൾ മുതൽ മുതിർന്നവർ വരെ കേക്കിനോട്‌ പ്രിയമുള്ളവരാണ്.പല നിറത്തിലും ആകൃതിയിലും ഫ്ലെവറിലും ഉള്ള കേക്കുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഹോംമെയ്ഡ് കേക്കുകളോടാണ് ആളുകൾക്ക് കൂടുതലും പ്രിയം.നല്ല രുചിയിലും ഫ്രഷും ആയിട്ടുള്ള കേക്കുകൾ ആയിരിക്കും എന്നത് കൊണ്ടാണ് ഹോം മേയ്ഡ് കേക്കുകളോട് ആൾക്കാർക്ക് ഇത്രയും ഇഷ്ടം.എന്നാൽ കേക്ക് അത്ര എളുപ്പത്തിലൊന്നും നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവം അല്ല.അതിനു കുറച്ചു സമയം എടുക്കും.എന്നാൽ വളരെ ഈസിയായി അധികം ചേരുവകൾ ഒന്നുമില്ലാതെ ഓവനും ബീറ്ററുമൊന്നുമില്ലാതെ ഓറഞ്ച് കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സിമ്പിൾ കേക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.എങ്ങനെയാണെന്ന് നോക്കാം. ചേരുവക മൈദ ഒരു കപ്പ് ബേക്കിംഗ് പൗഡർ ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡ കാൽ ടേബിൾസ്പൂൺ ഉപ്പ് മുട്ട രണ്ട് വാനില എസൻസ് അരടീസ്പൂൺ പൊടിച്ച പഞ്ചസാര മുക്കാൽ ഗ്ലാസ് സൺ ഫ്ലവർ ഓയിൽ കാൽ കപ്പ് ഓറഞ്ച് തൊലി ഒരു ടീസ്പൂൺ ഓറഞ്ച് ജ്യൂസ് കാൽ കപ്പ് തയ്യാറാക്കുന്ന വിധം മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ ഉപ്പ് ഈ നാലു ചേരുവകളും രണ്ടുപ്രാവശ്യം അരിപ്പ ഉപയോഗിച്ചു നന്നായി അരിച്ചെടുക്കുക.

ഒട്ടും വെള്ളം ഇല്ലാത്ത ഒരു മിക്സിയുടെ ജാറി ലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് വാനില എസൻസും കൂടി ഒഴിച്ച് നന്നായി അടിച്ചെടുക്കുക.ഇതിലേക്ക് പൊടിച്ച പഞ്ചസാര അൽപാൽപമായി ഇട്ട് നന്നായി അടിച്ചു പതപ്പിച്ച് എടുക്കുക.സൺഫ്ലവർ ഓയിൽ കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക.ഒരു ഓറഞ്ച് എടുത്ത് അതിന്‍റെ തൊലി മാത്രം ചെറുതായി അരിഞ്ഞു എടുക്കുക.ശേഷം ഓറഞ്ച് അല്ലി മിക്സിയിലിട്ട് അടിച്ച് ജ്യൂസ് ആക്കി എടുക്കുക. ഇനി നേരത്തെ അടിച്ചു വച്ചിരിക്കുന്ന മുട്ടയുടെ മിക്സിലേക്ക് അരച്ചുവെച്ചിരിക്കുന്ന മൈദ മാവ് ചേർത്തു കൊടുക്കുക. ശേഷം പാലിനു പകരം നമ്മുടെ അരച്ചുവെച്ചിരിക്കുന്ന ഓറഞ്ച് പൾപ്പ് അൽപാൽപമായി ഒഴിച്ച് മിക്സ് ചെയ്യുക. ഇതിലേക്ക് കുറച്ചു ഓറഞ്ച് കളറും ചേർക്കുക.ശേഷം നമ്മൾ അരിഞ്ഞുവെച്ചിരിക്കുന്ന ഓറഞ്ച് തൊലിയും കൂടിച്ചേർന്ന് നന്നായി മിക്സ് ചെയ്തു എടുക്കുക.ഇനി ഈ ബാറ്റർ കേക്ക് ഉണ്ടാക്കുന്ന പാത്രത്തിൽ അൽപം ഓയിൽ തേച്ചതിനുശേഷം ഒഴിച്ചു കൊടുക്കുക.

എയർ ബബിൾ കളയുന്നതിന് വേണ്ടി എന്തെങ്കിലും ടു പിൻസ് ഉപയോഗിച്ച് ബാറ്ററിൽ നന്നായൊന്ന് കുത്തി കൊടുക്കുക. ഒരു ചീനച്ചട്ടി എടുത്ത് അത് മീഡിയം ഫ്ലെയിമിൽ ഇട്ട് പ്രിഹിറ്റ് ചെയ്യുക. കേക്കിന്‍റെ ബാറ്റർ ഒഴിച്ച പാത്രം ഇതിലേക്ക് വെച്ച് മൂടിവെക്കുക.ഇനി ഒരു അഞ്ചു മിനിറ്റ് മീഡിയം ഫ്ലെയിമിലും ശേഷം ലോ ഫ്ലെയിമിലും വെച്ച് 25 മിനിറ്റ് ബേക്ക് ചെയ്താൽ മതി.25 മിനിറ്റിന് ശേഷം ഫ്ലെയിം ഓഫ് ചെയ്ത് പാത്രത്തിൽ നിന്നും കേക്ക് വിടിച്ചെടുക്കുക.അപ്പോൾ നമ്മുടെ അടിപൊളി ഓറഞ്ച് കേക്ക് റെഡി.ഓവനും ബീറ്ററുമൊന്നുമില്ലാതെ ഇത്ര സിമ്പിളായി ഉണ്ടാക്കാൻ സാധിക്കുന്ന ഓറഞ്ച് കേക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ. എല്ലാവർക്കും ഇഷ്ടപെടും.

Leave a Reply

Your email address will not be published. Required fields are marked *