മൂന്ന് കിലോ 100 രൂപയ്ക്ക് ലഭിക്കുന്ന ഓറഞ്ച് കഴിച്ചിട്ടുണ്ടോ ഒരിക്കലെങ്കിലും എങ്കില്‍ ഈ കാര്യം അറിയാതെ പോകരുത്

ഏറ്റവും ആരോഗ്യപ്രദമായ ഒരു ഫലമാണ് ഓറഞ്ച്.ദിവസവും ഓരോ ഓറഞ്ച് കഴിക്കുന്നതിലൂടെ വളരെയധികം ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്.കാത്സ്യത്തിന്‍റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത് . 100 ഗ്രാം ഓറഞ്ചില്‍ 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസാണ്.കൂടാതെ സോഡിയം മഗ്നീഷ്യം കോപ്പര്‍ ഫോസ്ഫറസ് വിറ്റാമിന്‍ എ ബി എന്നിവയും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്.ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്.നേത്ര രോഗങ്ങളെ അകറ്റാനും കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്.ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ സി ശരീരത്തിൽ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിന് ഉന്മേഷവും കരുത്തുമേകുകയും ചെയ്യും.അതുപോലെ ഓറഞ്ച് ദഹന പ്രക്രിയ എളുപ്പമാക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യും.ഓറഞ്ചിലെ കാത്സ്യം എല്ലുകളുടെയും പല്ലിന്‍റെയും ആരോഗ്യത്തിനും നല്ലതാണ്.ഓറഞ്ച് ജ്യൂസ് ദിവസവും പതിവായി കുടിക്കുന്നതിലൂടെ ശരീരത്തിലെ യൂറിക് ആസിഡ് നില നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു.

ഓറഞ്ച് ജ്യൂസിലെ ഉയർന്ന അളവിലുള്ള ആൻറിഇൻഫ്ലമേറ്ററി ഫ്ലേവനോയ്ഡുകളായ നരിംജെനിൻ ഹെസ്പെരിഡിൻ എന്നിവ സന്ധിവാതം മൂലമുണ്ടാകുന്ന വേദനകളെ കുറയ്ക്കാനും സഹായിക്കുന്നു.മാത്രമല്ല നാരുകളാൽ സമ്പുഷ്ടമായതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഓറഞ്ചിന് സാധിക്കും. ശ്വാസകോശപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഓറഞ്ച് ഉത്തമമാണ്.ഓറഞ്ചിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും രണ്ടര ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.ജലദോഷം ക്ഷയം ആസ്മ ബ്രോങ്കൈറ്റിസ് രോഗങ്ങളുള്ളവർ ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ തേനും ഓറഞ്ച് ജ്യൂസിൽ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.ഓറഞ്ച് ആരോഗ്യത്തിനു മാത്രമല്ല ചർമസംരക്ഷണത്തിനും ഉത്തമമാണ്.ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ചര്‍മ്മത്തിന് യുവത്വവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.മുഖത്ത് ഓറഞ്ച് ജ്യൂസ് പുരട്ടുന്നത് ചർമ്മത്തിലെ സുഷിരങ്ങളെ വൃത്തിയാക്കുന്നതിനും മുഖക്കുരു ചുളിവുകൾ നേർത്ത വരകൾ എന്നിവ കുറയ്ക്കുന്നതിനും നല്ലതാണ്.ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ സൂര്യതാപം മൂലം ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ ഒരു പരിധിവരെ പരിഹരിക്കാനാകും. ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. ഇത് മുഖത്തിന് ഇലാസ്തികത നൽകുകയും ഫ്രീ റാഡിക്കലുകളെ പുന്തള്ളി ചർമ്മത്തിന് പുതുമ നൽകുകയും ചെയ്യുന്നു. ഓറഞ്ച് അല്ലിയിൽ മാത്രമല്ല ഓറഞ്ച് തൊലിയിലും വിറ്റാമിൻ സി ഫൈബർ പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്.

മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ തുടങ്ങി കൊളസ്ട്രോളും തടിയും കുറക്കാന്‍ വരെ ഓറഞ്ച് തൊലി ഉപയോഗിക്കാം.ഓറഞ്ച് തൊലി അരച്ചോ പൊടിച്ചോ പാലിനൊപ്പം ചേർത്ത് മുഖത്ത് തേയ്ക്കുന്നത് വരണ്ട ചർമത്തിന് വളരെ നല്ലതാണ്. അതുപോലെ ഓറഞ്ചു തൊലി ഉണക്കി പൊടിച്ചതും മഞ്ഞൾപ്പൊടിയും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന് നിറം നൽകാൻ സാഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഇത് നല്ലതാണ്. മുഖത്തിന് നിറം നല്‍കാനും തിളക്കം നല്‍കാനും മാത്രമല്ല മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. ഇതിലെ ആന്റി ഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.കൂടാതെ വയറ്റിലെ വിവിധ അസ്വസ്ഥകള്‍ക്കും ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഓറഞ്ച് തൊലി.ഇത് ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത് നല്ലതാണ്. വിശപ്പു വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് തൊലി നല്ലതു തന്നെയാണ്.കൂടാതെ ഓറഞ്ചിന്‍റെ കുരുവിനുമുണ്ട് ഒരുപാട് ഗുണങ്ങൾ.വിറ്റാമിൻ സിയിൽ സമ്പന്നമായ ഓറഞ്ചിന്‍റെ കുരു ശരീരത്തിന്‍റെ മെറ്റബോളിസത്തെ സഹായിക്കുന്നു. കൂടാതെ ധാരാളം ഫൈബർ അടങ്ങിയ ഓറഞ്ചിന്റെ കുരു ഡയറ്റിനെ സഹായിക്കും. ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഓറഞ്ചിന്റെ കുരു ശരീരം ബലപ്പെടുത്തുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *