ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട് പണിയില്‍ ലക്ഷങ്ങള്‍ ലാഭിക്കാം ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് വരുന്നത് ലക്ഷങ്ങളുടെ നഷ്ടം

ഒരു പുതിയ വീട് പണിയുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.വായ്പയെടുത്തും കടം വാങ്ങിയും ഒക്കെയാണ് നാം ഒരു വീട് പണിയുന്നത്.അതുകൊണ്ടുതന്നെ വീടുപണിയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി കൈകാര്യം ചെയ്താൽ തന്നെ വീടുപണിയുടെ ചെലവുകൾ നമുക്ക് ഒരുപാട് കുറയ്ക്കാൻ സാധിക്കും.അപ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടുപണിയുടെ ചെലവു കുറയ്ക്കാം എന്ന് നോക്കാം.ആദ്യമായി വീടുപണിയാൻ ഉദ്ദേശിക്കുന്നവർ വീടുപണി നടക്കുന്ന മറ്റു സ്ഥലങ്ങളിൽ ചെന്ന് അന്വേഷിക്കണം നടത്തുന്നത് നല്ലതാണ്.അതുവഴി ഇപ്പോഴത്തെ മെറ്റീരിയൽസിലെ കുറിച്ചും ഇപ്പോഴത്തെ വിലനിലവാരത്തെ കുറിച്ചും ഒരു ധാരണ ഉണ്ടാവും.അതുപോലെ ആ വീടുപണി നടക്കുന്ന സ്ഥലങ്ങളിലുള്ള ആളുകളുമായി സംസാരിക്കുന്നത് വഴി അവരുടെ അനുഭവത്തിൽ നിന്ന് ലഭിച്ച അറിവുകൾ ഒക്കെ നമുക്ക് നേടാനാകും.അതുകൊണ്ട് ആദ്യമായി ഒരു വീട് പണിയുന്നവർ ഇങ്ങനെ ഒരു രീതി അവലംബിക്കുകയാണ് എങ്കിൽ നമുക്ക് ഒരുപാട് അറിവ് സമ്പാദിക്കാൻ സാധിക്കും.അതുപോലെ കൃത്യമായി ഒരു പ്ലാനിങ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.വീടുപണി തുടങ്ങി കഴിഞ്ഞാൽ പ്ലാൻ വിട്ട് പലതും മാറ്റുന്നത് ചില വർദ്ധിക്കുന്നതിന് കാരണമാകും.പ്ലാൻ വരയ്ക്കുന്നതിനു മുമ്പ് തന്നെ നമ്മുടെ വീട്ടിൽ ഉള്ളവരുമായി ആലോചനയും ചർച്ചയും ഒക്കെ നടത്തുന്നത് നല്ലൊരു പ്ലാനിലേക്ക് എത്തുന്നതിന് നമ്മളെ സഹായിക്കും.

വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം വീടുപണിയുടെ ചെലവുമായി ബന്ധപ്പെട്ട ഒന്നാണ്.വാഹനസൗകര്യം മെറ്റീരിയൽസ് ലഭിക്കുന്നതിനുള്ള സൗകര്യം വെള്ളത്തിന്‍റെ സൗകര്യം മണ്ണിന്‍റെ ഉറപ്പ് ഇത്രയും കാര്യങ്ങളൊക്കെ ആണെങ്കിൽ തന്നെ വീട് പണിയുടെ ചിലവിൽ ഒരുപാട് വ്യത്യാസം വരും.അടിത്തറ പണിയുമ്പോൾ അവിടുത്തെ മണ്ണും സ്ഥലവും നോക്കിവേണം അടിത്തറ പണിയാൻ.ഉറപ്പുള്ള മണ്ണാണെങ്കിൽ ഒന്നര അടി താഴ്ച മതി പാദുകത്തിന്.അടിത്തറ പണിയുമ്പോൾ സിമന്റ് ചേർക്കണമെന്നില്ല ചെളികൊണ്ട് ഫില്ല് ചെയ്താലും മതി.മണ്ണും സ്ഥലവും നോക്കിയാണ് ബെൽറ്റ് വാർക്കേണ്ടത്.ഉറപ്പു കുറഞ്ഞ മണ്ണാണ് അല്ലെങ്കിൽ ചതുപ്പുനിലം ഒക്കെ ആണെങ്കിൽ ഉറപ്പു പൂട്ടി തറ പണിയേണ്ടതാണ്.അല്ലെങ്കിൽ വീട് ഇരിക്കാനും വിള്ളലുകൾ സംഭവിക്കാനും സാധ്യതയുണ്ട്.അതുപോലെതന്നെ വീടിന്‍റെ ആകൃതിയും ചെലവും തമ്മിൽ ബന്ധമുണ്ട്.ചതുരാകൃതിയിലുള്ള വീടാണ് എപ്പോഴും നല്ലത്.കൂടുതൽ കട്ടിങ്ങും വളവുകളും ഒക്കെ ഉള്ള വീടാണെങ്കിൽ ചുമര് കെട്ടാനും തേക്കാനും ഒക്കെയുള്ള ചിലവ് ഒരുപാട് വർദ്ധിക്കും.ചുമര് കെട്ടാനുള്ള ചെലവ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എഎസ് സി ബ്ലോക്കുകൾ ആണ്.വളരെ കുറഞ്ഞ കാലം കൊണ്ടാണ് എഎസ്സി ബ്ലോക്കുകൾ കേരളത്തിൽ പ്രചാരത്തിൽ വന്നിരിക്കുന്നത്.നമ്മൾ സാധാരണ ചുമര് കെട്ടാൻ ഉപയോഗിക്കുന്നത് ചെങ്കല്ല് ഹോളോബ്രിക്സ് ചുടുകട്ട മുതലായവയൊക്കെയാണ്.

എന്നാൽ എ എസ് സി ബ്ലോക്കുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഭാരക്കുറവ് സമയലാഭം ചൂട് കുറവ് ലേബർ കോസ്റ്റർ ഇവയെല്ലാം വളരെ കുറവായിരിക്കും.ഇങ്ങനെ വീടുപണിയുടെ ചിലവ് കുറയ്ക്കാനും സാധിക്കും. എ എസ് സി ബ്ലോക്കുകൾ പണിയുകയും പ്ലാസ്റ്ററിംഗ് ഒഴിവാക്കുകയും ചെയ്താൽ തന്നെ സിമന്റിന്‍റെയും മണലിന്‍റെയും അതുപോലെതന്നെ കൂലിയിനത്തിലും നമുക്ക് വലിയൊരു തുക സേവ് ചെയ്യാൻ സാധിക്കും.എ എസ് സി ബ്ലോക്കുകൾ കൊണ്ട് പണിയുമ്പോൾ ഇടയ്ക്കിടയ്ക്ക് പില്ലറുകൾ കൊടുക്കുന്നത് വീടിന് കൂടുതൽ ഉറപ്പു നൽകും.സ്റ്റീൽ ഉത്തരങ്ങളും ഗാൽവനൈസ്ഡ് ഇരുമ്പ് ഷീറ്റും ഉപയോഗിച്ച് നമുക്ക് മേൽക്കൂര വളരെ ചിലവ് കുറച്ച് ചെയ്യാൻ സാധിക്കും.ഒരു വീട് പണിയുമ്പോൾ 30 മുതൽ 40 ശതമാനം വരെ ആണ് തടിക്കായി മാറ്റിവയ്ക്കേണ്ടി വരുന്നത്.അതുകൊണ്ട് കട്ടള ജനൽ തുടങ്ങിയവ ഇരുമ്പിന്‍റെയോ അല്ലെങ്കിൽ കോൺക്രീറ്റിന്‍റെയോ ആകുകയാണെങ്കിൽ തടിയുടെ കട്ടളയുടെയും ജനലിന്റെയും വിലയിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ ആവും.അതുപോലെ ബാത്ത്റൂമിലേക്ക് സാനിറ്ററി ഫിറ്റിങ്ങുകൾ ഒക്കെ വാങ്ങുമ്പോൾ വെള്ള നിറത്തിന് ഇളം നിറങ്ങളെക്കാളും കടും നിറങ്ങളെക്കാളും ഒക്കെ വില കുറവായിരിക്കും.ടോയ്‌ലറ്റിന് ഫൈബർ ഡോറുകൾ ആകുകയാണെങ്കിൽ ചെലവ് കുറയുക മാത്രമല്ല കാണുവാനും മനോഹരമായിരിക്കും.വയറിങ് സാധനങ്ങൾ എപ്പോഴും ഉപയോഗിക്കേണ്ടിവരുന്ന സ്ഥലങ്ങളിൽ അല്പം മുന്തിയ ഇനത്തിൽ ഉള്ളത് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ഇടയ്ക്കിടെ തകരാറുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.അതു കൊണ്ട് തന്നെ ഇലക്ട്രിക്കൽ വയറിങ് സമയത്ത് സ്ഥിരമായി ഉപയോഗിക്കാൻ സാധ്യത കൂടിയ സ്ഥലങ്ങളിൽ എല്ലാം മുന്തിയ ഇനത്തിൽ ഉള്ള സാധനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.അതുപോലെ പ്ലംബിങ് സാധനങ്ങൾ വാങ്ങുമ്പോഴും ഇതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.

അടുക്കള ടോയ്‌ലറ്റ് തുടങ്ങിയ സ്ഥലങ്ങളിൽനല്ല ക്വാളിറ്റി ഉള്ളത് തന്നെ വയ്ക്കാൻ ശ്രദ്ധിക്കണം.ഇവിടെയൊക്കെ ഇതിന്റെ ഉപയോഗം കൂടുതലാണ്.വിലകുറഞ്ഞത് വെക്കുകയാണെങ്കിൽ ഇടയ്ക്കിടെ മാറ്റേണ്ടിവരും.ഇത് പിന്നീട് ചെലവ്‌ വർദ്ധിപ്പിക്കുകയും ചെയ്യും.പലപ്പോഴും വീടുപണിയുടെ അവസാന സ്റ്റേജ് ആകുമ്പോഴാണ് ഇത്തരം കാര്യങ്ങളൊക്കെ വാങ്ങുന്നത്.ആ സമയത്ത് പൈസയുടെ ഷോട്ടേജ് ഒരുപാട് ഉള്ളതുകൊണ്ട് പൈസ ലാഭിക്കുന്നത് കുറഞ്ഞ പ്ലംബിങ് വയറിങ് സാധനങ്ങൾ വാങ്ങിച്ചാണ്.അപ്പോൾ നമ്മൾ അസ്ഥിരമായി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ എല്ലാം നല്ല ക്വാളിറ്റി ഉള്ള സാധനങ്ങൾ തന്നെ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ടൈലുകൾ തിരഞ്ഞെടുക്കുമ്പോഴും നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം.ബെഡ്റൂമിൽ ഒക്കെ വില കുറഞ്ഞ ടൈലുകൾ ഉപയോഗിച്ചാലും മതി.കാരണം കട്ടിലും ടേബിളും ഒക്കെയായി ഒരു പാട് സ്ഥലം കവർ ചെയ്യുന്നതുകൊണ്ട് വിലകുറഞ്ഞവ ഉപയോഗിച്ച് നമുക്ക് പണ ചെലവ് കുറയ്ക്കാൻ സാധിക്കും.അതുപോലെ സെപ്റ്റിക് ടാങ്ക് പണിയുമ്പോൾ എപ്പോഴും റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകൾ ആണ് ചെലവു കുറയ്ക്കാൻ നല്ലത്. കല്ലുകെട്ടി ടാങ്ക് നിർമ്മിക്കുന്ന ഒരുപാട് പൈസ ചെലവുള്ള കാര്യമാണ്.അതുകൊണ്ട് നമുക്ക് റെഡിമേഡായി വാങ്ങാൻ കിട്ടുന്ന പിവിസി ഫെരോ സിമെന്റ് ടാങ്കുകളാണ് എപ്പോഴും ലാഭകരം.

വീടുപണി മൂന്നു വിധത്തിൽ നമുക്ക് നടത്താവുന്നതാണ്.ഒന്നെങ്കിൽ വിശ്വാസം ഉള്ള ഏതെങ്കിലും കമ്പിനിയെ മൊത്തത്തിൽ ഏൽപ്പിക്കാം.വീട് പണി എല്ലാം തീർത്തു ചാവി നമ്മുടെ കയ്യിൽ ഏൽപ്പിക്കും.നമുക്ക് ഒരു കാര്യങ്ങളും അറിയേണ്ടതില്ല.ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു പൈസ കൂടുതൽ വാങ്ങും.രണ്ടാമത്തെ രീതി മെറ്റീരിയൽസ് നമ്മൾ ഇറക്കിക്കൊടുത്തു പണി കരാർ കൊടുക്കുക.ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ട മെറ്റിരിയൽ അവ നോക്കി വാങ്ങാൻ സാധിക്കും.മൂന്നാമത്തെ രീതി മെറ്റീരിയൽസ് നാം ഇറക്കി കൊടുക്കുകയും കൂലിക്ക് പണിക്കാരെ വെച്ച് പണിയിപ്പിക്കുകയും ചെയ്യുന്നതാണ്.ഇതാണ് ഏറ്റവും ലാഭകരമായ രീതി.എന്നാൽ ഇതിന് നമുക്ക് ഒരുപാട് സമയം ആവശ്യമുണ്ട്.അതുപോലെ വിശ്വസ്തരായ വിദഗ്ധരായ നല്ല പണിക്കാരെയും ആവശ്യമുണ്ട്.ഇങ്ങനെ വീട് പണിയുടെ തുടക്കം മുതൽ കൃത്യമായ പ്ലാനിങ്ങോടെ പണിയുകയാണെങ്കിൽ വളരെയധികം ചിലവ് കുറച്ച് നമുക്ക് നമ്മുടെ സ്വപ്നഭവനം പണിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *