ആയുർവേദിക് സോപ്പ് നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തില്‍

ഈ കാലഘട്ടത്തിൽ ഏതു പ്രായത്തിലുള്ളവർക്കും ചർമസംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കണ്ണാടി പോലെ തിളങ്ങുന്ന ചർമം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല.അതുകൊണ്ടുതന്നെ ചർമ സംരക്ഷണത്തിന് നമ്മൾ ഒരുപാട് വസ്തുക്കൾ ഉപയോഗിക്കാറുണ്ട്.എന്നാൽ പലർക്കും പല ടൈപ്പ് സ്കിൻ ആണ് ഉള്ളത്. ചിലർക്ക് ഓയിലി സ്കിൻ ആണെങ്കിൽ ചിലർക്ക് ഡ്രൈ സ്കിൻ ആയിരിക്കും. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും സ്കിൻ ടൈപ്പിന് അനുസരിച്ചുള്ള വസ്തുക്കൾ വേണം നമ്മൾ ഉപയോഗിക്കാൻ. ഇല്ലെങ്കിൽ അത് സ്കിന്നിനെ വളരെയധികം ദോഷകരമായി ബാധിക്കും.ഇന്ന് മുഖം കഴുകാൻ എല്ലാവരും ഫെയ്സ് വാഷ് ആണ് കൂടതലും ഉപയോഗിക്കുന്നത്.എന്നാൽ പഴയകാലത്ത് സോപ്പ് ഉപയോഗിച്ച് ആളുകൾ മുഖം കഴുകുമായിരുന്നു. എന്നാൽ ഇന്ന് കൂടുതൽ മായംകലർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സോപ്പ് നിർമ്മിക്കുന്നത്.അതുകൊണ്ടുതന്നെ അത് മുഖത്ത് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല.എന്നാൽ നമ്മുടെ മുത്തശ്ശിമ്മാർ പയറുപൊടി കടലമാവ് ഇവയൊക്കെയാണ് മുഖത്ത് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അതൊന്നും ആരും ഉപയോഗിക്കാറില്ല. എല്ലാവർരും തന്നെ കെമിക്കൽ പ്രൊഡക്ട്സി നോടാണ് താല്പര്യം.എന്നാൽ നമ്മുടെ സ്കിന്നിന് അനുയോജ്യമായതും ഒരു സൈഡ് എഫക്റ്റും ഉണ്ടാകാത്തതുമായ ഒരു ആയുർവേദിക് സോപ്പ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അതല്ലേ കൂടുതൽ നല്ലത്.

അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. സോപ്പ് നിർമിക്കുന്നതിന് വേണ്ട പ്രധാന ചേരുവകൾ ഏതൊക്കെയാണെന്ന് ആദ്യം ഒന്നു നോക്കാം. ആര്യവേപ്പില തുളസിയില പനിക്കൂർക്കയില അലോവേര ജെൽ വൈറ്റമിൻ ഇ ഓയിൽ സോപ് ബേസ് ഇതൊക്കെയാണ് ഈയൊരു ആയുർവേദിക് സോപ്പ് ഉണ്ടാക്കാൻ ആവശ്യമായ പ്രധാന ചേരുവകൾ.തുളസിയില ആര്യവേപ്പില പനിക്കൂർക്കയില എല്ലാം ഓരോ കപ്പ് വീതമാണ് വേണ്ടത്. എല്ലാം പ്രത്യേകം പ്രത്യേകം അരച്ചെടുത്ത് അതിന്‍റെ നീര് ആണ് നമുക്ക് ഉപയോഗിക്കേണ്ടത്. ഇത് അരച്ച് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒട്ടും വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ. ഇനി ഇതിന്റെ നീര് ഓരോന്ന് അരിച്ചു ഒരു പാത്രത്തിലേക്ക് ഒഴിക്കുക.അതേപോലെ അലോവേര ജ്യൂസും അരിച്ച് ഒഴിക്കുക.അൾട്രാ ക്ലിയർ സോപ്പ് ബേസ് ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കുക.ഇനി ഇത് ചൂടുവെള്ളത്തിന്‍റെ മുകളിൽ വെച്ച് മെൽറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് നമ്മൾ അരച്ചുവെച്ചിരിക്കുന്ന ഇലകളുടെ നീര് ഒഴിക്കുക.ഇതൊന്നും തണുത്തതിനുശേഷം ഇതിലേക്ക് ഓരോ ടിസ്പൂൺ വൈറ്റമിൻ ഇ ഓയിലും റ്റി ട്രീ ഓയിലും ഒഴിക്കുക. ഇത് നന്നായി മിക്സ് ചെയ്യുക.ഇനി ഇത് ഒരു തവി ഉപയോഗിച്ചു സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മോൾഡിലേക്ക് ഒഴിക്കണം.ഇത് നമ്മുടെ റൂം ടെമ്പറേച്ചറിൽ ഒരു രാത്രി മുഴുവൻ ഇരിക്കണം.

അപ്പോൾ നന്നായിട്ട് സെറ്റായി കിട്ടും.നന്നായിട്ട് സെറ്റായി കഴിഞ്ഞാൽ ഇതിൽ നിന്നും ഡിമോൾഡ് ചെയ്യാൻ വളരെ എളുപ്പമാണ്. അപ്പോൾ എല്ലാം സ്കിൻ ടൈപ്പിനും ഉപയോഗിക്കാവുന്ന അടിപൊളി ആയുർവേദിക് സോപ്പ് റെഡി. ഇത് ഉപയോഗിച്ച് മുഖം കഴുകി കഴിഞ്ഞാൽ മുഖം നല്ല ഗ്ലെൻസിങ് ആയി നിൽക്കും.ഇതിൽ ചേർത്തിരിക്കുന്ന ആര്യവേപ്പില തുളസി കറ്റാർവാഴ ജെൽ വൈറ്റമിൻ ഇ ഓയിൽ എല്ലാം തന്നെ നമ്മുടെ ചർമസംരക്ഷണത്തിന് ഏറ്റവും ഉത്തമമാണ്.ഇതെല്ലാം തന്നെ നമ്മുടെ വീടുകളിൽ ഉള്ളതാണ്.പിന്നെ നമുക്ക് പൈസ ചിലവുള്ള ഒരു കാര്യം സോപ്പ് ബേസ് വാങ്ങുക എന്നത് മാത്രമാണ്. ഇതിന് 150 രൂപയിൽ താഴെ മാത്രമേ ആകുന്നുള്ളൂ.അധികം പണച്ചെലവില്ലാതെ വളരെ നാച്ചുറൽ ആയി ഉണ്ടാക്കാൻ സാധിക്കുന്ന ആയുർവേദിക് സോപ്പാണിത്.എല്ലാവർക്കും ഇത് വീട്ടിൽ പരീക്ഷിച്ചു നോക്കു. ഒറ്റ പ്രാവശ്യം ഉപയോഗിച്ചാൽ പിന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുക തന്നെ ചെയ്യും.അത്രയേറെ ഇത് നമ്മുടെ ചർമത്തെ സംരക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *