ഉറുമ്പുകളെ ചെടികളിൽ നിന്നും വീടുകളിൽ നിന്നും ഒഴിവാക്കാൻ ഒരു ജൈവ രീതി

ഉറുമ്പുകൾ കൃഷിയിടങ്ങളിൽ വന്നുകഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്തിട്ട് കാര്യമില്ല ഇലകൾ എല്ലാം നശിച്ചുപോകും കായ്ഫലവും ഉണ്ടാകില്ല അതുകൊണ്ടാണ് എല്ലാവരും ഉറുമ്പുകളെ വളരെ പെട്ടന്ന് തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് ഇനി കാഴ്ച മരങ്ങളിലാണ് ഉറുമ്പുകൾ വന്നിട്ടുള്ളത് എങ്കിൽ അവ എല്ലാം നശിപ്പിക്കും നല്ല രീതിയിൽ വിളവെടുക്കാൻ പോലും കഴിയില്ല.അങ്ങനെയൊരു സാഹചര്യം വരാതിരിക്കാൻ നിങ്ങളുടെ കൃഷിയിടങ്ങളിലും വീടുകളിലും ഉറുമ്പ് വന്നാൽ ഉടനെ തന്നെ അവയെ ഒഴിവാക്കാനുള്ള കാര്യങ്ങൾ ചെയ്യണം ഒരിക്കലും ഉറുമ്പുകൾ വരാതിരിക്കാൻ വേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത് കാരണം വീട്ടിൽ ആണെങ്കിൽ ഉറുമ്പുകൾ വന്നാൽ അവിടെ വൃത്തിയാക്കിയാൽ അവ പോകും എന്നാൽ നമ്മുടെ കൃഷി സ്ഥലങ്ങളിലും ചെടികളിലും വന്നുകഴിഞ്ഞാൽ അവിടെ വൃത്തിയാക്കാൻ നമുക്ക് കഴിയില്ല അവയെ പൂർണ്ണമായും ഒഴിവാക്കാനുള്ള എന്തെങ്കിലും ചെയ്യണം.

എന്ത് ചെയ്തിട്ടും ഉറുമ്പുകൾ പോകുന്നില്ല എങ്കിൽ ആരും വിഷമിക്കേണ്ട ഉറുമ്പുകളും ഇലകൾ തിന്നു നശിപ്പിക്കുന്ന പ്രാണികളും പോകാൻ നമുക്ക് ജൈവ രീതിയിൽ ഒരു കാര്യം ചെയ്യാം അതിനായി ആവശ്യമുള്ള സാധനങ്ങൾ മഞ്ഞൾ പൊടി വേപ്പെണ്ണ ഒരു അലക്ക് സോപ്പ് ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ ഒരു ലായനി തയ്യാറാക്കാൻ കഴിയും ഇത് ചെടികളിലും മരങ്ങളിലും സ്പ്രേ ചെയ്തു കൊടുത്താൽ അവിടെങ്ങളിൽ ഉറുമ്പ് പിന്നെ വരില്ല.ലായനി ഉണ്ടാക്കേണ്ട രീതി ആദ്യം ചെറിയ ഒരു പാത്രത്തിൽ അലക്ക് സോപ്പ് പൊടിച്ചു ഇടുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക എത്ര അളവിലാണോ ലായനി ഉണ്ടാക്കുന്നത് അത്രയും വെള്ളം ഒഴിക്കണം ശേഷം അതിൽ ആദ്യം ഇട്ട സോപ്പ് അലിയിക്കണം.

പിന്നെ ചെയ്യേണ്ടത് അതിലേക്ക് അല്പം വേപ്പെണ്ണ ഒഴിക്കണം എന്നിട്ട് നന്നായി മിക്സ് ചെയ്യുക പിന്നെ ചെയ്യേണ്ടത് നേരത്തെ എടുത്തു വെച്ച മഞ്ഞൾ പൊടി അതിൽ ഇട്ട ശേഷം വീണ്ടും നന്നായി മിക്സ് ചെയ്യുക ഇത് ഒരു ബോട്ടിലിൽ നിറച്ച ശേഷം ഉറുമ്പുകൾ വരുന്ന ചെടികളിലും മരങ്ങളിലും ഓരോ ദിവസവും സ്പ്രേ ചെയ്തുകൊടുക്കണം ഇതിന്റെ മണം കാരണം പിന്നെ ഉറുമ്പുകൾ ആ വഴിക്ക് വരില്ല.ഈ ലായനിയിൽ ചേർക്കുന്ന സാധനങ്ങൾ വീട്ടിലെ അടുക്കളയിൽ എപ്പോഴും ഉണ്ടാക്കുന്നവയാണ് അതുകൊണ്ട് എപ്പൊ വേണമെങ്കിലും കുറഞ്ഞ അളവിൽ ഈ ലായനി ഉണ്ടാക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *