ഇനി മാര്‍ബിളും ടൈല്‍സും വേണ്ട വളരെ വിലക്കുറവില്‍ കേരളത്തിൽ തരംഗമായി എപ്പോക്സി ത്രീഡി ഫ്ലോറിങ്

ഒരു വീടു നിര്‍മിക്കുമ്പോള്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഫ്‌ലോറിങ്.ഒരു വീടിന്‍റെ മുഖം എന്നു പറയുന്നത് ഫ്ലോർ തന്നെയാണ്.അതിനാൽത്തന്നെ ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുന്നതും ഫ്ലോറിങ്ങിൽ തന്നെയാണ് തറ നന്നായാൽ തന്നെ അറിയാം വീടിന്‍റെ ഭംഗി എന്തെന്ന്.ഫ്‌ലോറിങ്ങ രംഗത്ത് ഇന്ന് നിലവില്‍ ധാരളം ട്രെന്‍ഡുകളുണ്ട് ആദ്യകാലഘട്ടങ്ങളിൽ നമ്മുടെ വീടുകളിലെ തറകൾ ചാണകം മെഴുകിയതായിരുന്നു.എന്നാൽ പിന്നീട് കാലഘട്ടം മാറുന്നതിനനുസരിച്ച് ചാന്തുകളായും പിന്നെ മോസയിക്ക് മാർബിൾ ഗ്രാനൈറ്റ് ടൈൽ ഇങ്ങനെ മാറി മാറി വന്നു. ഇന്ന് ഏറ്റവുമൊടുവിൽ എപ്പോക്സി ത്രീഡി ഫ്ളോറിങ് ആണ് നമ്മൾ എത്തിനിൽക്കുന്നത്.കേരളത്തിലെ ഭവനങ്ങളിൽ ഫ്ളോറിങ്ങിൽ എപ്പോക്സി ത്രീഡി ഫ്ളോറിങ് വലിയൊരു സ്വാധീനം തന്നെയാണ് ചെലുത്തി ഇരിക്കുന്നത്. കേരളീയ ഭവനങ്ങളിൽ ത്രിമാന ചിത്രങ്ങളുടെ ഒരു മാസ്മരികത തന്നെയാണ് എപ്പോക്സി ത്രീഡി ഫ്ലോറിങ് ഒരുക്കുന്നത്.ഫ്ലോറുകൾക്ക് ശരിക്കും ഒരു ത്രിഡി എഫക്ട് ആണ് ഇത് ഉണ്ടാക്കുന്നത്. നമുക്ക് കണ്ടുകഴിഞ്ഞാൽ വെള്ളാരംകല്ലും നിലത്ത് ഓടുന്ന മീനും ഗോൾഡ് ഫിഷും കണ്ണിന് വളരെയധികം ആനന്ദം കൊള്ളിക്കുന്ന രീതിയിലുള്ള ഫ്ലോറിങ് ആണിത്.ഇപ്പോഴത്തെ ഭവനങ്ങളുടെ ഒരു കണ്ണാടി എന്നു വേണമെങ്കിൽ ഈ ഫ്ലോറിങ്ങിനെ വിശേഷിപ്പിക്കാം.

നമ്മൾ ഏറ്റവും കൂടുതൽ പെരുമാറുന്നത് ഫ്ലോറിൽ ആയതുകൊണ്ട് തേയ്മാനവും കൂടുതലായിരിക്കും.ഒന്നിനും പത്തിനും ഇടക്കാണ് ഫ്ലോറിങ്ങിന്‍റെ തേയ്മാന നിരക്ക് കണക്കുകൂട്ടുന്നത് തേയ്മാനം കുറയുന്നതിനനുസരിച്ചാണ് നിരക്ക് കൂടുന്നത്. ഈ നിരക്ക് നോക്കുമ്പോൾ മാർബിൾ ടെറാക്കോട്ട അടി എന്നിവയ്ക്ക് 6 വരെയും ഗ്രാനൈറ്റിന് ഏഴും വെർട്ടിഫൈഡ് ടൈലുകൾക്ക് എട്ടും അപ്പോക്ക്സി ത്രീഡി ഫ്ളോറിങ് 10 ഉം ആണ് തെയ്മാന നിരക്ക് കണക്കുകൂട്ടുന്നത്. മറ്റുള്ളവയെ അപേക്ഷിച്ച് എന്തുകൊണ്ടും ഈ അപ്പോക്സി ഫ്ലോറിങ്ങിന് തേയ്മാനം വളരെ കുറവായിരിക്കും.മറ്റ് ഫ്ലോറിങ് മെറ്റീരിയലിനെ അപേക്ഷിച്ച് എപ്പൊക്സി ത്രീഡി ഫ്ലോറിങ്ങിന് പോരായ്മകൾ ഒന്നും തന്നെ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഒരുപാട് മേന്മകൾ ഉണ്ട്.മാർബിൾ ഗ്രാനൈറ്റ് ടൈല് എന്നിവയെ അപേക്ഷിച്ച് ഇതിന് കൂടുതൽ തിളക്കവും അതുപോലെതന്നെ ലൈഫ് ടൈം ഈട് നിൽക്കുന്നു എന്നതുമാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.

ഒട്ടും തന്നെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാത്തതാണ് ഈ ഒരു ഫ്ലോറിങ് മെറ്റീരിയൽ. സിമന്റ് കൊണ്ടുള്ള പ്ലാസ്റ്ററിങ്ങിന് ശേഷമാണ് പുതിയ വീടുകളിലൊക്കെ എപ്പോക്സി ത്രീഡി ഫ്ളോറിങ് വർക്ക് ചെയ്യാറുള്ളത്.എന്നാൽ നിലവിൽ സിമന്റ് മാർബിൾ മൊസൈക് ടൈൽ പോലുള്ള പ്ലാറ്റ്ഫോമിലും എപ്പോക്സി ത്രീഡി ഫ്ലോറിങ് വർക്ക് ചെയ്യാവുന്നതാണ്.ഈർപ്പം ലീക്ക് തീപിടുത്തം അണുബാധാ ചൂട് ഷോക്ക് എല്ലാം പ്രതിരോധിക്കാൻ എപ്പോക്സി ത്രീഡി ഫ്ലോറിങ്ങിന് കഴിയും.ഒറ്റ ഫ്ലോർ ആയി ഇത് ചെയ്യാൻ സാധിക്കും.ജോയിന്റ് ഉണ്ടാകില്ല.പൊട്ടുകയോ പോറൽ വീഴുകയോ ഒട്ടിപിടിക്കുയോ ഇല്ല എന്നതും എപ്പോക്സി ത്രിഡി ഫ്ലോറിങ്ങിന്‍റെ മാത്രം പ്രത്യേകതയാണ്.ത്രീഡി റ്റുഡി മൾട്ടികളർ പ്ലെയിൻ ഇങ്ങനെ നൂറുകണക്കിന് വ്യത്യസ്തമായ നിറങ്ങളിൽ എപ്പോക്സി ഫോറിങ്ങ് വർക്ക് ചെയ്യാൻ സാധിക്കും.120 രൂപ മുതൽ 400 രൂപയാണ് എപ്പോക്സി ത്രീഡി ഫ്ളോറിങ്ങിന്‍റെ വില.ത്രിഡി ആകുമ്പോഴാണ് 400 രൂപ വരെ വില വരുന്നത്.ഏതായാലും ഇന്ന് കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുകയാണ് എപ്പോക്സി ത്രീഡി ഫ്ലോറിങ്.

Leave a Reply

Your email address will not be published. Required fields are marked *