നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരുപാട് പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാവും.എന്നാൽ ഉപയോഗ ശേഷം ഇതെല്ലാം പറമ്പുകളിലേക്കും മാലിന്യക്കൂമ്പാരങ്ങളി ലേക്കും വലിച്ചെറിയുകയാണ് പതിവ്. എന്നാൽ നമ്മൾ ഇത്തരത്തിൽ വലിച്ചെറിയുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ആരും ഗൗനിക്കുന്നില്ല.ഇത്തരം പ്ലാസ്റ്റിക് കുപ്പികളും കവറുകളും എല്ലാം സാധാരണ വസ്തുക്കൾ മണ്ണിനോട് ചേരുന്നത് പോലെ ഒന്നും അലിഞ്ഞു ചേരില്ല.ഒരുപാട് വർഷം എടുത്താണ് പ്ലാസ്റ്റികിന് വിഘടനം സംഭവിച്ചത് മണ്ണിനോട് ചേരുന്നത്.അതുകൊണ്ടുതന്നെ ഇത് പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്നതാണ്.എന്നാൽ ഇത് കത്തിച്ചുകളയാം എന്ന് വെച്ചാൽ എന്ന് വെച്ചാൽ അതിൽ നിന്നും പുറത്തു വരുന്ന ഡായോക്സിന് വളരെ അപകടകാരിയുമാണ്. ഇത് അർബുദരോഗം വരെ ഉണ്ടാകും.ഇങ്ങനെ പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്ന പ്ലാസ്റ്റികുകൾ വലിച്ചെറിയുകയോ കത്തിക്കുകയൊ ചെയ്യാതെ ഇങ്ങനെ പുനരുപയോഗിക്കാമെന്നാണ് നോക്കേണ്ടത്.നമ്മുടെ വീടുകളിൽ കാണുന്ന ഇത്തരം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നമുക്ക് ഒരുപാട് ഉപയോഗപ്രദമായ വസ്തുക്കളുടെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.അലങ്കാര വസ്തുക്കളും അതുപോലെ വീട്ടിലേക്ക് ആവശ്യമായ ചെറിയ ചെറിയ വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് നമുക്ക് ഉണ്ടാക്കിയെടുക്കാം.ഇങ്ങനെ പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് ഒരു അടിപൊളി ഫ്ലെവർ പോട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാം.എങ്ങനെയാണെന്ന് നോക്കാം.
ഇതിന് ലോഷൻ ഒക്കെ വാങ്ങിക്കുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കാനുകൾ ആണ് ആവിശ്യം. പ്ലാസ്റ്റിക് കാനിന്റെ അടിഭാഗം മാർക്ക് ചെയ്ത് ഒന്നു കട്ട് ചെയ്ത് എടുക്കുക.ഇനി ഇതിനെ രണ്ടു ഭാഗമായി തിരിക്കുന്ന സ്ഥലത്ത് പെർമനന്റ് മാർക്കറോ അല്ലെങ്കിൽ സി ഡി മാർക്കറോ ഉപയോഗിച്ച് ഒരു പെണ്ണിന്റെ കണ്ണ് വരയ്ക്കുക. അതുപോലെ കൺപീലികളും വരച്ചു കൊടുക്കുക. ഇനി പുരികവും വരച്ചു കൊടുക്കുക. മൂക്കുത്തി ഇടുന്നതിനു വേണ്ടിയിട്ട് സൂചി ഉപയോഗിച്ച് ഒരു ചെറിയ ഹോൾ ഇടുക.അതിനുവേണ്ടി റിങ് മോഡൽ കമ്മൽ എടുത്തു തുണി ഉപയോഗിച്ച് ചുറ്റി കൊടുക്കുക.ശേഷം ആ ഹോളിൽ കൂടി കയറ്റുക. ഒരു പഴയ തുണിയെടുത്ത് അതിന്റെ മിഡിൽ ഭാഗം ഒന്ന് കെട്ടി തലയുടെ ഭാഗത്ത് പശതേച്ച് അവിടെ ഒട്ടിച്ചു കൊടുക്കുക.അക ഭാഗത്തുകൂടി തുണി മടക്കി സെറ്റ് ചെയ്തു വെക്കുക.അപ്പൊ തല ഏകദേശം റെഡിയായി.റെഡ് കളർ പെർമെന്റ് മാർക്കർ ഉപയോഗിച്ച് ചുണ്ട് വരച്ചു കൊടുക്കുക.
ഈ ചുവന്ന മാർക്ക് കൊണ്ട് തന്നെ പൊട്ടും വരച്ചു കൊടുക്കുക.അപ്പോൾ നല്ല സുന്ദരിയായ ഒരു പെണ്ണിന്റെ മുഖം റെഡിയായി.ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. ഇതിന്റെ ഉള്ളിൽ മണ്ണ് നിറച്ചു നമുക്ക് മണി പ്ലാന്റോ അതുപോലത്തെ എന്തെങ്കിലും ചെടി ഒക്കെ വെച്ച് കൊടുക്കാവുന്നതാണ്.ഇതിന്റെ ബാക്കിൽ ഒരു ഹോൾ ഇട്ടതിനുശേഷം ചുവരിൽ ഹാങ്ങ് ചെയ്യാവുന്നതാണ്.ഇനി ഫ്ലവർ വൈസ് പോലെയും ഉപയോഗിക്കാവുന്നതാണ്.നമ്മൾ ഒരു ഭംഗിയുള്ള ഫ്ലവർ പോട്ട് ഒക്കെ വാങ്ങുകയാണെങ്കിൽ നല്ല വിലയാണ് നൽകേണ്ടി വരിക.എന്നാൽ ഇത് അഞ്ചു പൈസ ചിലവില്ലാതെ വീട്ടിലുള്ള ഒരു പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് അടിപൊളി ഒരു ഫ്ലവർ പോട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാം.