പഴയ ഓടുകൾ പെയിന്റ് ചെയ്തു ഉപയോഗിക്കുന്നവര്‍ ഇതൊന്നു അറിഞ്ഞിരിക്കുക

ഇന്ന് നമ്മുടെ നാട്ടിൽ ഒരുപാട് ടൈപ് റൂഫിംഗ് ഓടുകൾ ലഭിക്കും.നല്ല തണുപ്പ് ഒക്കെ കിട്ടുന്ന നാച്ചുറൽ ഓട് എപ്പോഴും മണ്ണിന്‍റെ ഓടാണ്. ഇന്നും കൂടുതൽ ആളുകളും റൂഫിന്‍റെ മുകളിൽ വിരിക്കാൻ മണ്ണിന്‍റെ ഓടാണ് ഉപയോഗിക്കുന്നത്.ഇത്തരം മണ്ണിന്‍റെ ഓടുകള് ഫസ്റ്റ് സെക്കൻഡ് തേർഡ് ഫോർത്ത് എന്നിങ്ങനെ പല ക്വാളിറ്റിയിൽ ആണ് വരുന്നത്.ഫസ്റ്റ് ക്വാളിറ്റി ഓടിന് ഏകദേശം 35 രൂപയോളമാണ് വില വരുന്നത്.പിന്നെ ഇത് പെയിന്റ് അടിച്ചു റൂഫ് ചെയ്യുമ്പോഴേക്കും നല്ലൊരു തുകയാവും.അതുകൊണ്ട് സാധാരണക്കാർ കൂടുതലും സെക്കൻഡ് ഹാൻഡ് ഓടുകളാണ് റൂഫ് ചെയ്യാൻ ഉപയോഗിക്കുന്നത്. ഇങ്ങനെ വാങ്ങുന്ന ഒറ്റ പാത്തി മണ്ണിന്റെ ഓടിന് ഏഴ് രൂപ നിരക്കിലും ഇരട്ടപ്പാത്തി ഓടിന് 15 രൂപ നിരക്കിലുമാണ് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത്.എന്നാൽ ചില ആളുകൾ ഇത്തരം സെക്കൻഡ് ഹാൻഡ് ഓടുകൾ വാങ്ങാറില്ല.കാരണം വേറൊന്നുമല്ല ഇത്തരം ഓടുകൾ വാങ്ങി വൃത്തിയാക്കി പെയിന്റ് അടിച്ചു റൂഫ് ചെയ്യുമ്പോൾ പുതിയ ഓടിന്‍റെ വില തന്നെ ആകുമെന്നതാണ്.എന്നാൽ ഒറ്റപാത്തി ആണെങ്കിലും ഇരട്ടപ്പാത്തി ആണെങ്കിലും ഇത്തരം മണ്ണിന്‍റെ സെക്കൻഡ് ഹാൻഡ് ഓടുകൾ വാങ്ങിക്കുമ്പോൾ നല്ല ലാഭം തന്നെയാണ് കിട്ടുന്നത്.

മാത്രമല്ല പഴയ ഓടുകൾക്ക്‌ നല്ല ഉറപ്പും ഉണ്ടാവും.അതേസമയം ഇപ്പോൾ പുതിയ ഓടുകൾക്കൊന്നും അത്ര ഉറപ്പൊന്നുമില്ല.അതുകൊണ്ട് സെക്കൻഡ് ഹാൻഡ് ഓടുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്.കൂടാതെ പഴയ ഓടുകൾ വാങ്ങി കഴുകി വൃത്തിയാക്കി എടുക്കാൻ പ്രയാസമാണ് എന്നാണ് പലരുടെയും ധാരണ.പണ്ട് ഓരോ ഓടും എടുത്ത് കൈകൊണ്ട് കഴുകി തുടച്ചു വൃത്തിയാക്കി എടുക്കണമയിരുന്നു.എന്നാൽ പണ്ടത്തെ പോലെ ഒന്നും അത്ര പ്രയാസമുള്ള കാര്യമല്ല ഇത്.ഓടുകൾ കഴുകി തുടച്ച് വൃത്തിയാക്കാൻ ഒരുപാട് മിഷനറികൾ മാർക്കറ്റിൽ ലഭ്യമാണ്. മാത്രമല്ല കാറ് കഴുകുന്ന കാർ വാഷർ ഉപയോഗിച്ച് നമുക്ക് ഓരോ ഓടും വൃത്തിയായി കഴുകി എടുക്കാവുന്നതാണ്.ഇതുപോലെ ചെയ്യുമ്പോൾ സമയവും അതുപോലെ പണവും നമുക്ക് ഒരുപാട് ലാഭിക്കാൻ സാധിക്കും.മൂന്നും നാലും ആളുകൾ ഇരുന്ന് ചെയ്യുന്ന ജോലി രണ്ടു പേർക്കൊ അല്ലെങ്കിൽ ഒരാൾക്കൊ വളരെ കുറച്ച് സമയം കൊണ്ട് തന്നെ ചെയ്തു തീർക്കാൻ സാധിക്കും.ഇങ്ങനെ കഴുകി വൃത്തിയാക്കിയ ഓട് പെയിന്റ് അടിക്കാതെയും നമുക്ക് റൂഫിൽ വിരിക്കാൻ സാധിക്കുന്നതാണ്.ഇനി പെയിന്റ് അടിക്കണമെങ്കിൽ തന്നെ കുറച്ചു പെയിന്റും അല്പം വെള്ളവും ബ്രേഷും ഉണ്ടെങ്കിൽ നമുക്ക് ഒരാൾക്ക് അല്ലെങ്കിൽ രണ്ടുപേർക്ക് വളരെ കുറച്ചു സമയം കൊണ്ട് തന്നെ പെയിന്റ് അടിച്ചു കഴിയാവുന്നതാണ്.

ഇത്രെയും സിമ്പിൾ ആയിട്ടുള്ള കാര്യം ആയതുകൊണ്ട് തന്നെ നമുക്കിത് പണിക്കാരെ വിളിച്ചു ചെയ്യിക്കേണ്ട ആവശ്യമില്ല പകരം നമ്മുടെ വീട്ടിലുള്ളവർക്ക് തന്നെ ഇത് ചെയ്യാവുന്നതേയുള്ളൂ.പെയിന്റ് അടിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓടിന്‍റെ എല്ലാ ഭാഗത്തും പെയിന്റ് അടിക്കേണ്ട ആവശ്യമില്ല. അതായത് ഓടിന്‍റെ ചാല് ഭാഗത്ത് അടിക്കേണ്ട ആവശ്യം വരുന്നില്ല. 15 രൂപ നിരക്കിൽ മണ്ണിന്‍റെ സെക്കൻഡ് ക്വാളിറ്റി ഓട് 10000 വാങ്ങുകയാണെങ്കിൽ 15000 രൂപയാകും വില.ഇത് രണ്ടു പേർ കഴുകി വൃത്തിയാക്കി എടുക്കുമ്പോൾ 2000 രൂപ കൊടുക്കണം.അതുപോലെ പെയിന്റ് അടിക്കുമ്പോൾ വീണ്ടും 2000 രൂപ ആകും. പെയിന്റ് വാങ്ങുമ്പോൾ 5000 രൂപയും ആകും. ആകെ തുക 25000 ആകും. അപ്പോൾ ആകെ ഇരുപത്തി അയ്യായിരം രൂപ മുടക്കുകയാണെങ്കിൽ ആയിരം ഓട് കഴുകി വൃത്തിയാക്കി പെയിന്റ് അടിക്കാൻ സാധിക്കും.എന്നാൽ പുതിയ സെക്കൻഡ് ക്വാളിറ്റി ഓടിനു വരെ 32 രൂപയാണ് മാർക്കറ്റ് വില.അപ്പോൾ എന്തുകൊണ്ടും നമുക്ക് സെക്കൻഡ് ഹാൻഡ്,ഓട് വാങ്ങുന്നത് തന്നെയാണ് ലാഭകരം.

Leave a Reply

Your email address will not be published. Required fields are marked *