ഇന്ന് എല്ലാ വീടുകളിലും അത്യാവശ്യം വേണ്ട ഗൃഹോപകരണങ്ങൾ ആണ് ടിവി ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ മിക്സി മുതലായവ. ദിവസംതോറും ഇവയുടെ മോഡലുകളിലും ടെക്നോളജിയിലും ഒരുപാട് മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നമ്മൾ ആരും തന്നെ കേൾക്കാത്ത ഒരുപാട് പുതിയ ടെക്നോളജികൾ ഇത്തരം ഇലക്ട്രിക് ഗൃഹോപകരണങ്ങളിൽ എല്ലാം വന്നു കഴിഞ്ഞു.ടെക്നോളജി കൂടുന്തോറും വിലയും കൂടും. എന്നാൽ സാധാരണക്കാരെ സംബന്ധിച്ച് വില ഒരു വലിയ പ്രശ്നം തന്നെയാണ്.അതുകൊണ്ട് എപ്പോഴും വിലക്കുറവ് നോക്കിയാണ് നമ്മളെല്ലാവരും നടക്കുന്നത്.അപ്പോൾ ടിവി ഫ്രിഡ്ജ് മുതലായ ഗൃഹോപകരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വലിയ വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്ന ഒരു ഷോപ്പിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.ഫോർട്ടുകൊച്ചി അമരാവതി ജംഗ്ഷനിലാണ് കെ ആൻഡ് സി അസോസിയെറ്റ് എന്ന ഈ ഷോപ്പ് സ്ഥിതി ചെയ്യുന്നത്. ടിവി ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എസി എയർ കൂളർ തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ ഗൃഹോപകരണങ്ങളും വളരെ വലിയ വിലക്കുറവിൽ ഈ ഷോപ്പിൽ കിട്ടും.പ്രധാനമായും കമ്പനി സെക്കൻഡ് ഐറ്റംസ് ആണ് ഈ ഷോപ്പിൽ വിൽപ്പന നടത്തുന്നത്.ഫോബ്സ് ലോയിഡ് ബ്ലൂ സ്റ്റാർ ഇൻവർട്ടർ എ സി,ഒനിഡ തുടങ്ങിയ കമ്പനികളുടെ എസികൾ ഇവിടെ വിൽപ്പനയ്ക്കുണ്ട്.ലോയിഡിന്റെ 40000 രൂപയുടെ എസി 24000 രൂപയ്ക്കാണ് ഇവിടെ വിൽക്കുന്നത്.
ബ്ലൂ സ്റ്റാർ ഇൻവർട്ടർ എ സിയ്ക്കും 24000 രൂപയാണ് വില.ഫൈവ് സ്റ്റാർ റേറ്റിങ്ങ് ഉള്ള ഈ എസിക്ക് ഒരുപാട് കറണ്ട് കാശു വരുന്നില്ല എന്നതാണ് ഒരു പ്രത്യേകത.ഒരു ഫാൻ പ്രാവർത്തിക്കുന്ന കറണ്ട് കാശ് മാത്രമേ ഇത് ആകുന്നുള്ളു.8000 രൂപ മുതലുള്ള സിംഗിൾ ഡോർ ഫ്രിഡ്ജുകളും ഇവിടെ ഉണ്ട്. സാധാരണ ഒരു ഷോപ്പിൽ ചെല്ലുകയാണെങ്കിൽ എല്ലാ കമ്പനികളുടെയും സിംഗിൾ ഡോർ ഫ്രിഡ്ജിന് 14000 രൂപ മുതലായിരിക്കും വില വരുന്നത്.ബോഷിന്റെ 25000 രൂപയ്ക്കുമേൽ വില വരുന്ന ഡബിൾ ഡോർ ഫ്രിഡ്ജ് ഇവിടെ 17000 രൂപയ്ക്ക് കിട്ടും.അതുപോലെ 18000 രൂപ വിലവരുന്ന വാഷിങ്മെഷീൻ 12500 നാണ് ഈ ഷോപ്പിൽ വിൽക്കുന്നത്.15000 രൂപയ്ക്ക് മുകളിലുള്ള വേൾപൂളിന്റെ ഫുൾ ഓട്ടോമാറ്റിക് വാഷിംഗ് മെഷീന് 10000 രൂപയാണ് ഇവിടെ വില. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ 6000 രൂപ മുതലാണ് വില വരുന്നത്. കമ്പനി മാറുന്നതനുസരിച്ച് വിലയിലും ചെറിയ വ്യത്യാസങ്ങൾ വരും. കമ്പനി സെക്കൻഡ് സാധനങ്ങളാണ് ഇവിടെ പ്രധാനമായും വിൽക്കുന്നത്.ഫാക്ച്ചറി സെക്കൻഡ്സ് ചെറിയ ചെറിയ സ്ക്രാച്ചുകളോ കാര്യങ്ങളോ ഒക്കെ വരുന്ന പ്രോഡക്ട് ഫസ്റ്റ് ഹാൻഡ് ആയിട്ട് കമ്പനിക്ക് ഒരിക്കലും സെയിൽ ചെയ്യൻ സാധിക്കില്ല.
അപ്പോൾ അങ്ങനെ വരുന്ന കമ്പനി സെക്കൻഡ് പ്രൊഡക്റ്റിലേക്ക് എടുത്തിട്ടും. അങ്ങനെയുള്ള സെക്കൻഡ് സ്റ്റോക്കുകൾ ആയിട്ടുള്ള പ്രോഡക്റ്റുകൾ ആണ് മറ്റു ഷോപ്പുകൾ വാങ്ങി ഒറിജിനൽ വിലയെക്കാളും കുറഞ്ഞ വിലയിൽ കസ്റ്റമേഴ്സിന് വിൽക്കുന്നത്. അത്തരം പ്രൊഡക്ടുകളാണ് ഈ കടയിൽ നിൽക്കുന്നത് അതുകൊണ്ടാണ് ഇത്രയും വിലക്കുറവിൽ കമ്പനി ഐറ്റങ്ങളായ ഗൃഹോപകരണങ്ങൾ നമുക്ക് കിട്ടുന്നത്. ഇത്തരം പ്രൊഡക്ടുകൾക്ക് കമ്പനി വാറണ്ടി വൺ ഇയറും അതുകൂടാതെ ഷോപ്പ് ആറുമാസത്തെ അധിക വാറണ്ടി കൂടിയും നൽകുന്നുണ്ട്.അപ്പോൾ ഗൃഹോഉപകരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഈ ഷോപ്പിൽ നിന്നും പർച്ചേസ് ചെയ്യുകയാണെങ്കിൽ വളരെ വലിയ വില കുറവ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.