ഇങ്ങനെ ചെയ്തു നോക്കൂ 2000 രൂപ വരുന്ന ഇലക്ട്രിസിറ്റി ബിൽ വളരെ അധികം കുറയ്ക്കാന്‍ സാധിക്കും

ഇന്നത്തെ കാലത്ത് പല വീടുകളിലും ആയിരം രൂപയ്ക്കുമേലാണ് കറണ്ട് ബില്ല് വരുന്നത്.സാധാരണക്കാരെ സംബന്ധിച്ച് ഇത് ഒരു വലിയ തുക തന്നെയാണ്. എന്നാൽ നമ്മൾ ഒന്ന് ശ്രമിച്ചാൽ ഇലക്ട്രിസിറ്റി ബിൽ ആയിരം രൂപയിൽ നിന്നും 200 രൂപ വരെ ആക്കാൻ സാധിക്കും. അതിന് ഇനി പറയുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.അത് എന്തൊക്കെയാണ് എന്ന് നോക്കാം കൂടുതൽ വീടുകളും എസിയെക്കാൾ കൂടുതൽ ഫാൻ ആണ് എല്ലാവരും ഉപയോഗിക്കുന്നത്. എന്നാൽ ഫാനിന്‍റെ അമിതഉപയോഗം കറണ്ട് ബിൽ കൂടാൻ കാരണമാകും.എന്നാൽ ചൂടുകാലത്ത് ഫാനില്ലാതെ നമുക്ക് ഇരിക്കാൻ സാധിക്കില്ല.അപ്പോൾ ഫാൻ ഉപയോഗിക്കുകയും വേണം എന്നാൽ കറന്റ് ചാർജ് കൂടാനും പാടില്ല.ഇന്ന് ട്രെൻഡിംഗ് ആയിട്ടുള്ള സീലിംഗ് ഫാൻ ആണ് ബിഎൽഡിസി. സാധാരണ ഫാൻ ഉപയോഗിക്കുമ്പോൾ 70 വാട്സ് വരെ കറണ്ട് വേണ്ടി വരും. എന്നാൽ ഫാനിന് പഴക്കം ചെല്ലുംതോറും ഇത് 90 വാട്സ് വരെ ആകും.അതെ സമയം ഈ ബിഎൽഡിസി ഫാനിന് ഏകദേശം 20 വാട്സ് മാത്രമേ ആകുന്നുള്ളൂ.അപ്പോൾ വെറും 20 വാട്സിൽ ഒരു ഫാൻ വർക്ക് ചെയ്യുമ്പോൾ നമുക്ക് ഒരുപാട് കറണ്ട് ബില്ല് ലാഭിക്കാൻ സാധിക്കും. 3000 രൂപയാണ് ഈ ഫാനിന്‍റെ വില എങ്കിലും മേന്മ അതിൽ കൂടുതലാണ്.അതുകൊണ്ട് കുറച്ചു പൈസ ചിലവാക്കി ഈ ഫാൻ വാങ്ങുന്നത് കൊണ്ട് ലാഭം അല്ലാതെ നഷ്ടം ഒന്നും സംഭവിക്കുന്നില്ല. ക്രോമ്ടെന്റ് ഹാവെൽസ് കമ്പനികളുടെ ബിഎൽഡിസി സീലിംഗ് ഫാൻ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.അതുപോലെ കറണ്ട് ചാർജ് വർദ്ധിക്കാൻ കാരണമായ ഒന്നാണ് ലൈറ്റുകൾ. ഒരു വീട്ടിൽ എത്ര മുറികളുണ്ടോ അതിലും കൂടുതൽ ആയിരിക്കും ബൾബുകളുടെ എണ്ണം.രാത്രി ആയി കഴിഞ്ഞാൽ എല്ലാവരും എല്ലാ ലൈറ്റുകളും ഓണാക്കി ഇടുകയും ചെയ്യും.ഇത് കറന്റ് ചാർജ് വളരെയധികം കൂടാൻ കാരണമാകുന്നുണ്ട്.സിഎഫ്എൽ ലാമ്പുകൾ ആണ് ഇന്ന് എല്ലാവരുടെയും വീടുകളിൽ ഉപയോഗിക്കുന്നത്.എന്നാൽ ഇനി അതു മാറ്റി എൽഇഡി ബൾബുകൾ ഒന്ന് ഉപയോഗിച്ചു നോക്കൂ. വളരെ കുറച്ച് കറന്റ് മാത്രമേ ഇതിന് ആവശ്യമുള്ളൂ.അതുകൊണ്ടുതന്നെ ഇലക്ട്രിസിറ്റി ബില്ല് നമുക്ക് വളരെയധികം കുറയ്ക്കാനും സാധിക്കും.അതുമാത്രമല്ല ഈ എൽഇഡി ബൾബുകൾ നമുക്ക് രണ്ടും മൂന്നും വർഷം വരെ നമുക്ക് ഉപയോഗിക്കാനും സാധിക്കും.കറണ്ട് ബില്ല് കൂട്ടുന്ന മറ്റൊരു ഉപകരണമാണ് വാഷിംഗ് മെഷീൻ.വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ഇതിൽ പരമാവധി കൊള്ളാൻ പറ്റുന്ന അത്ര ലോഡ് എടാൻ ശ്രദ്ധിക്കുക.അതായത് കുറച്ചു തുണി മാത്രം കഴുകാനായി വാഷിംഗ്‌ മെഷീൻ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.പകരം ഒരുമിച്ച് തുണികൾ വാഷ് ചെയ്യുക.ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഒരുപാട് കറണ്ട് ലാഭിക്കാൻ സാധിക്കും.അതുപോലെ ഫ്രിഡ്ജ് അടിക്കടി തുറക്കുന്നത് ഒഴിവാക്കുക.

ഇങ്ങനെ വരുമ്പോൾ ഫ്രിഡ്ജിലേ കൂളിംഗ് നഷ്ടമാകും.വീണ്ടും അത് കൂൾ ആകാൻ വേണ്ടി ഒരുപാട് കറണ്ട് ഉപയോഗിക്കുന്നുണ്ട്.അതുപോലെ ഫ്രിഡ്ജ് നന്നായി കൂൾ ആയതിനുശേഷം ഒന്നു രണ്ടു മണിക്കൂർ ഓഫ് ചെയ്തു ഇടുക.അപ്പോഴും ഒരുപാട് കറന്റ് ബില്ല് നമുക്ക് കുറയ്ക്കാൻ സാധിക്കും.എല്ലാദിവസവും മിക്സി ഉപയോഗിക്കുകയാണെങ്കിൽ കറണ്ട് ബിൽ അതേപോലെ കൂടും.അരി ഒക്കെ അരക്കാൻ ഗ്രൈൻഡർ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.കാരണം ഗ്രൈൻഡറിൽ ആകുമ്പോൾ ഒരാഴ്ചത്തേക്കുള്ള അരിമാവ് ഒക്കെ നമുക്ക് ഒരുമിച്ച് അരച്ചെടുക്കാൻ സാധിക്കും.ഇങ്ങനെ ചെയ്യുമ്പോൾ ആയിട്ടുള്ള എല്ലാ ദിവസവും ഉള്ള മിക്സിയുടെ ഉപയോഗവും കുറയ്ക്കാൻ സാധിക്കും.അതുവഴി കറന്റ് ബില്ലും ലാഭിക്കാം.അതുപോലെ വൈകിട്ട് 6 മണിക്കും രാത്രി 10 മണിക്കും ഇടയ്ക്ക് മിക്സി മോട്ടോർ അയൺ ബോക്സ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിക്കുക.കാരണം ഈ സമയത്ത് ഈ ഉപകരങ്ങൾ കൂടുതൽ കറണ്ട് വലിച്ചെടുക്കും.ഈ സമയത്ത് ഫ്രിഡ്ജും മാക്സിമം ഓഫാക്കി ഇടാൻ ശ്രമിക്കുക.മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ വീട്ടിൽ കറണ്ട് ബില്ല് ഒരുപാട് കുറയ്ക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *