ഉപയോഗിക്കാന്‍ കഴിയാത്ത ജീന്‍സ് ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടോ എങ്കില്‍ ഇത് അറിയാതെ പോകരുത്

ഇന്ന് മിക്കവരും ജീൻസ് ധരിക്കുന്നവരാണ്.പണ്ടുകാലങ്ങളിൽ ആൺ കുട്ടികൾ മാത്രമായിരുന്നു ജീൻസ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് പെൺകുട്ടികളും ജീൻസ് ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് എല്ലാ വീടുകളിലും ജീൻസ് ഉണ്ടാവും. സാധാരണ ഉപയോഗിച്ചു പഴകിയതോ ഇല്ലെങ്കിൽ കറ പറ്റിയതൊ കീറിയതൊ ആയ ജീൻസ് നമ്മൾ തറ തുടയ്ക്കാനോ മറ്റുമൊക്കെയാണ് ഉപയോഗിക്കുന്നത്.ചിലപ്പോൾ കത്തിച്ചു കളയുകയും ചെയ്യും.എന്നാൽ ഇനിമുതൽ പഴയ ജീൻസ് വെറുതെ കളയണ്ട.പഴയ ജീൻസ് കൊണ്ട് നമുക്ക് ഒരു അടിപൊളി ബാഗ് ഉണ്ടാക്കാം. തയ്യിൽ അറിയേണ്ട ആവശ്യവുമില്ല ഒരു രൂപ ചിലവും ഇല്ല.അപ്പോൾ എങ്ങനെയാണ് ജീൻസ് കൊണ്ട് ഒരു ബാഗ് റെഡിയാക്കുന്നത് എന്ന് നോക്കാം.ഇതിന് നമുക്ക് ഒരു പഴയ ജീൻസിന്‍റെ ബാക്ക് സൈഡ് ആണ് ആവശ്യം.ബാക് സൈഡ് മാത്രം ഒന്ന് കട്ട്‌ ചെയ്ത് എടുക്കുക.ഇത് രണ്ടായിട്ടു മടക്കി ഒന്ന് ഷെയ്പ്പിൽ വീണ്ടും കട്ട് ചെയ്ത് ലെവലാക്കി എടക്കുക്കണം.ഇനി ജീൻസ് തിരിച്ചു ഇടുക.നേരത്തെ കട്ട് ചെയ്തു മാറ്റിയ ഭാഗത്തുനിന്നും ബെൽറ്റ് ഇടുന്ന ഭാഗം ഒന്ന് കട്ട് ചെയ്ത് എടുക്കുക.അത് രണ്ടെണ്ണം വേണം രണ്ടെണ്ണം കട്ട് ചെയ്ത് എടുക്കുക.ഇതിന്‍റെ ചീത്ത വശം പുറത്തേക്ക് വച്ചശേഷം കട്ട് ചെയ്തെടുത്ത ജീൻസിന്‍റെ ഒരറ്റത്ത് മടക്കി വെച്ചുകൊടുക്കുക. ഇനി ഒരു സിബ്ബ് എടുത്ത് ഇതിൽ തയിച്ചു പിടിപ്പിക്കുക.ജീൻസിന്‍റെ മറ്റേ അറ്റത്തും കട്ട് ചെയ്തെടുത്ത ഭാഗം വെച്ച് കൊടുക്കണം.ഇതുപോലെതന്നെ മറുഭാഗവും തയിച്ചു കൊടുക്കുക.

ഇനി ഇതിന്‍റെ തുറന്നിരിക്കുന്ന മുകൾ ഭാഗവും അതുപോലെതന്നെ സൈഡ് ഭാഗവും അര ഇഞ്ച് വിട്ടതിനുശേഷം കയ്യ് തുന്നൽ ചെയ്തുകൊടുക്കുക. ഇനി ബാഗിന് ഒരു ബേസ് കിട്ടുന്നതിനുവേണ്ടി സൈഡ് ഒന്ന് ക്രോസ് ചെയ്ത് എടുക്കണം. അതിനുവേണ്ടി ഒരു മാർക്കർ ഉപയോഗിച്ച് മാർക്ക് ചെയ്യുക.ഇനി ഈ ഭാഗം ഒന്ന് സ്റ്റിച് ചെയ്തു കൊടുക്കുക.ശേഷം സിബ്ബ് തുറന്ന് ബാഗിന്‍റെ നല്ല വശം പുറത്തേക്കെടുക്കുക.ഇത്രയും ചെയ്തു കഴിഞ്ഞാൽ ബാഗിന്‍റെ സ്റ്റിച്ചിങ് വർക്കൊക്കെ പൂർത്തിയായി കഴിഞ്ഞു. ഇനി ചെയ്യേണ്ടത് ഡെക്കറേഷൻ ആണ്. ഇതിനായി നമ്മുടെ ഡ്രെസ്സിന്‍റെ ഒക്കെ നീളമുള്ള വള്ളി എടുത്തു ബെൽറ്റ് കയറ്റുന്നതുപോലെ ഒന്ന് കയറ്റി എടുക്കുക. ശേഷം ജസ്റ്റ് ഒന്ന് ബോ പോലെ കെട്ടി കൊടുക്കുക.

ബാഗിന്‍റെ താഴ്ഭാഗത്തായി ഒരു ലെയിസ് പശ ഉപയോഗിച്ച് ഒട്ടിച്ചു കൊടുക്കുക. ഇനി വീട്ടിൽ ഉള്ള പഴയ ഒരു സൈഡ് ബാഗിന്‍റെ വള്ളി കോർത്തു കൊടുക്കുക.അപ്പോ നമ്മുടെ പഴയ ജീൻസ് കൊണ്ടുള്ള ഒരു സൈഡ് ബാഗ് റെഡി.ഇനി ഇതിന്‍റെ ഉപയോഗം എങ്ങനെയാണെന്ന് കാണണ്ടേ. ബാഗിനെ രണ്ടുവശത്തും ഓരോ പോക്കറ്റുകൾ ഉണ്ട്. ഇതിൽ നമുക്ക് മൊബൈൽ ഫോണോ മാസ്കോഅങ്ങനെ എന്തെങ്കിലും വെക്കാൻ സാധിക്കും. ബാഗിനുള്ളിലെ അറയിലും നമുക്ക് സാധാരണ സൈഡ് ബാഗിലൊക്കെ വയ്ക്കാവുന്ന രീതിയിൽ സാധനങ്ങൾ വെക്കാവുന്നതാണ്. പുറത്തു പോകുമ്പോഴൊക്കെ നമ്മുടെ പഴയ ജീൻസ് കൊണ്ടുള്ള ഫാഷനബിൾ ആയിട്ടുള്ള ഈ ഒരു ബാഗ് ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *