വീടിന്‍റെ ഇന്റീരിയർ വര്‍ക്ക് ചെയ്യുന്നതിന് മുന്‍പ് നല്ലത് ഏതാണെന്ന് മനസ്സിലാക്കൂ ഇല്ലെങ്കില്‍ നഷ്ടം

വീട് എന്നത് എല്ലാവരുടേയും ഒരു സ്വപ്നം തന്നെയാണ്.ഒരു വീട് പടുത്തുയർത്തി കഴിഞ്ഞാൽ പിന്നെ അതിന്റെ ഇന്റീരിയറിനെ കുറിച്ചാണ് എല്ലാവരുടെയും ചിന്ത.ഇന്റീരിയർ എത്ര മനോഹരം ആക്കാമോ അത്രയും മനോഹരമാക്കാൻ ആണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ പലർക്കും ഇന്റീരിയറിന് ഉപയോഗിക്കാൻ പറ്റുന്ന നല്ല പ്രോഡക്റ്റ് ഏതൊക്കെയാണെന്ന് ഒരു നിശ്ചയവുമില്ല.പ്ലൈവുഡ് എംഡിഎഫ് എച്ച് ഡി എഫ് പിവിസി ബോർഡ് ഇങ്ങനെ ഒരുപാട് പ്രോഡക്റ്റ് ആണ് ഇന്ന് ഇന്റീരിയർ ചെയ്യാൻ നിലവിലുള്ളത്. എന്നാൽ പലർക്കും ഈ പ്രോഡക്റ്റിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ല. അതുകൊണ്ടുതന്നെ ഈ പ്രോഡക്റ്റുകളുടെ എല്ലാം ശരിയായ ഉപയോഗവും പലർക്കും അറിയില്ല.അപ്പോൾ നമുക്ക് ഈ പ്രൊജക്ടിനെക്കുറിച്ച് വിശദമായി ഒന്നു നോക്കാം. മീഡിയം ഡെൻസിറ്റി ഫൈബർ ബോർഡ് ഇതിന്റെ ചുരുക്കപ്പേരാണ് എംഡിഎഫ്.ഇതിൽ പ്രധാനമായും യുകാലിറ്റസിന്‍റെ ഫൈബറാണ് ഉപയോഗിച്ചിരിക്കുന്നത്.ഫൈബറിന് മുകളിൽ റസീന് അതായത് പശ ഇട്ടതിനുശേഷം ഒരു പ്രത്യേക ടെംപറേച്ചറിൽ ഒരു പ്രത്യേക പ്രഷറിൽ ചെയ്തെടുക്കുന്ന പ്രൊഡക്ടാണ് എംഡിഎഫ്.3 എംഎം 6 എംഎം 9 എം എം12 എംഎം 16 എംഎം 18 എംഎം 20 എം എം ഇങ്ങനെ പല കനത്തിൽ ആണ് വരുന്നത്. ഇതുകൂടാതെ 25 എം എം കസ്റ്റമേഴ്സ് ചെയ്തും കൊടുക്കുന്നുണ്ട്.8 ഗുണിക്കണം 4 എന്ന സൈസിലാണ് എംഡിഎഫ് നമുക്ക് മാർക്കറ്റിൽ ലഭ്യമാകുന്നത്.

വാഡ്രോബ് കിച്ചൻ കബോർഡ് അങ്ങനെ ഇന്റീരിയർ ആയിട്ടുള്ള വർക്കിനോക്കെ ഉപയോഗിക്കുന്ന പ്രോഡക്റ്റ് ആണ് ഇത്.ഇതിന് നല്ല സ്മൂത്ത് ആയിട്ടുള്ള പ്രതലം ആണുള്ളത്.അതുകൊണ്ടുതന്നെ ഇത് പുട്ടിയിട്ട് പെയിന്റ് ചെയ്ത് ഉപയോഗിക്കാം.ഇ സൈഡ് എഡ്ജ് ചെയ്ത് ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന ഒരു പ്രോഡക്റ്റ് കൂടിയാണിത്. ഇതിന്‍റെ ഒരു ദോഷവശം എന്നു പറയുന്നത് ഡെൻസിറ്റി കുറവാണ് എന്നതാണ്.അതുകൊണ്ട് പൊതു സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി ഇതിന് വളരെ കുറവായിരിക്കും.കൂടാതെ ഇതും മോയിസ്ച്ചർ റെസിസ്റ്റന്റും അല്ല വാട്ടർ റെസിസ്റ്റന്റുമല്ല. അതുകൊണ്ടുതന്നെ ഇത് വെള്ളം വിഴാത്ത സ്ഥലങ്ങളിൽ വേണം ഉപയോഗിക്കാൻ.16എം എം ന് സ്ക്വയർഫീറ്റിന് 56 രൂപയും.18 എം എം ന് സ്ക്വയർഫീറ്റിന് 62 രൂപ മുതലുമാണ് മാർക്കറ്റ് വില.എംഡിഎഫിനോട് സമാനമായ ബേസ് മെറ്റീരിയലാണ് എച്ച് ഡി എഫിനും.ഏക വ്യത്യാസം എന്നുപറഞ്ഞാൽ എംഡിഎഫിനെ ക്കാളും കുറച്ചുകൂടി ഡെൻസിറ്റി കൂടുതൽ ഉണ്ട് എന്നതാണ്.ഹൈ ഡെൻസിറ്റി ഫൈബർ ബോർഡ് എന്നതാണ് ഇതിന്റെ പൂർണ്ണരൂപം. എൽഡിഎഫ് എവിടെയൊക്കെ ഉപയോഗിക്കാമോ അവിടെ എല്ലാം തന്നെ എച്ച് ഡി എഫും നമുക്ക് ഉപയോഗിക്കാവുന്നതാണ്. എൻഡിഎഫ് പോലെ തന്നെ ഇതും മോയിസ്ച്ചർ റെസിസ്റ്റന്റും അല്ല വാട്ടർ റെസിസ്റ്റന്റുമല്ല.സ്ക്രു ഹോൾഡിങ് കപ്പാസിറ്റി താരതമ്യേന എംഡിഎഫ് നേക്കാൾ കൂടുതൽ ആണ് എച്ച് ഡി എഫിന്.ഇതിന്‍റെ വലിപ്പവും കനവും എല്ലാം തന്നെ എംഡിഎഫിനോട് സമാനമാണ്.16 എം എം ന് ഒരു സ്ക്വയർഫീറ്റിന് 65 രൂപ മുതലും 18 എം എം ന്റെതിന് ഒരു സ്ക്വയർഫീറ്റിന് 72 രൂപ മുതലു മാണ് മാർക്കറ്റ് വില.ഇതിന് ഒപ്പം തന്നെ പറയാവുന്ന ഒന്നാണ് എംഡിഎഫിന്‍റെ എക്സ്റ്റീരിയർ ഗ്രെയിഡ് അതുപോലെതന്നെ എച്ഡിഎഫിന്റെ എക്സ്റ്റീരിയർ ഗൈഡും.

പ്രധാനമായിട്ടുള്ള മറ്റൊരു പ്രോഡക്ടാണ് എച്ച് ഡി എച്ച് എം ആർ.ഹൈ ഡെൻസിറ്റി ഹൈ മൊയിസ്ച്ചർ റെസിസ്റ്റ്ന്റ് എന്നാണ് പൂർണരൂപം. എച്ച് ഡി എഫി നെക്കാളും കുറച്ചുകൂടി ഡെൻസിറ്റി കൂടുതലുണ്ടായിരിക്കും കുറച്ചു കൂടെ മൊയിസ്ച്ചർ റെസിസ്റ്റന്റും ആയിരിക്കും. പക്ഷേ ഇത് ഒരിക്കലും എക്സ്റ്റീരിയർ ഗ്രേഡ് പ്രൊഡക്ട് ആണെന്ന് പറയാൻ പറ്റില്ല.എം ഡി എഫ് എച്ച് ഡി എഫ് എച്ച് ഡി എച്ച് എം ആർ ഇതൊക്കെ എപ്പോഴും ഇന്റീരിയർ ആവശ്യത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാവൂ. ഇതിന്‍റെ തന്നെ മറ്റൊരു പ്രോഡക്റ്റ് ആണ് പ്രീ ലാമിനേറ്റഡ് എംഡിഎഫ് പ്രീ ലാമിനേറ്റഡ് എച്ച് ഡി എഫ്. സാധാരണഗതിയിൽ നമ്മുടെ എം ഡി എഫിന് പുറത്തു ലാമിനേറ്റ് ചെയ്തു വരുന്നതിനെയാണ് പ്രി ലാമിനേറ്റഡ് എംഡിഎഫ് എന്ന് പറയുന്നത്.ഇത് പല കളറിലും നമുക്ക് ലഭ്യമാണ്.പ്രീ ലാമിനേറ്റഡ് എച്ച് ഡി എഫ് നമുക്ക് കസ്റ്റമേഴ്സ്ഡ് ആയി ചെയ്തു കിട്ടുന്നതാണ്.ഇതിൽ രണ്ടിലും മൈക്ക ലാമിനേഷൻ അല്ല പേപ്പർ ലാമിനേഷൻ ആണ് മുകളിലും താഴെയും വരുന്നത്. കൂടാതെ ലാമിനേഷൻ ഒരു സൈഡ് ചെയ്യുന്നതും ഉണ്ട് രണ്ടു സൈഡ് ചെയ്യുന്നതും ഉണ്ട്. ഒരു സൈഡ് ചെയ്യുന്നതിനെ വൺസൈഡ് ലാമിനേഷൻ എന്നും 2 സൈഡ് ചെയ്യുന്നതിനെ ബോത് സൈഡ് ലാമിനേഷൻ എന്നുമാണ് പറയുന്നത്.അടുത്തത് മൾട്ടിവുഡ് നമ്മൾ വിളിക്കുന്ന പിവിസി ബോർഡ് ആണ്.

പോളി വിനൈൽ ക്ലോറൈഡ് എന്നാണ് ഇതിന്‍റെ പൂർണ്ണരൂപം.വാട്ടർ പ്രൂഫ് മൊയിസ്ച്ചർ പ്രൂഫ് ഫയർ റിറ്റേഡന്റ് ഇവയൊക്കെയാണ് പിവിസി ബോർഡിന്റെ ഗുണങ്ങൾ. എന്നാൽ സ്ക്രു ഹോൾഡിങ് കപ്പാസിറ്റിയും ഡ്യുറബിലിറ്റിയും ഇതിന് വളരെ കുറവാണ്. വാഷ് ബേസന്റെയും സിങ്കിന്റെയും ഒക്കെ താഴെ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു പ്രോഡക്റ്റ് ആണിത്.പിന്നെയുള്ളത് പ്ലൈവുഡ് ആണ്.ബിഡബ്ലിയുപി 710 മറൈൻ പ്ലൈവുഡ് ബി ഡബ്ലിയു ആർ303 പ്ലൈവുഡ് എം ആർ പ്ലൈവുഡ് ഇങ്ങനെ പ്ലൈവുഡ് തന്നെ പല തരത്തിലുണ്ട്.എം ആർ കൂടുതലും കൊമേഷ്യൽ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്.റസിഡന്റ് ആവശ്യങ്ങൾക്ക് വേണ്ടി നമ്മൾ ഇപ്പോഴും ഉപയോഗിക്കുന്നത് ബിഡബ്ലിയുപി 710 മറൈൻ പ്ലൈവുഡ്. ഡെൻസിറ്റി സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി ഡ്യൂറബിലിറ്റി ഇതൊക്കെയാണ് ഇതിന്‍റെ പ്രത്യേകത.എം ഡി എഫ് എച്ച്ഡി എഫ് ഇതിനൊന്നും ഇല്ലാത്ത ഗ്യാരണ്ടി അല്ലെങ്കിൽ വാറന്റി നൽകുന്ന ഒരു പ്രോഡക്റ്റ് ആണിത്. കമ്പനി അനുസരിച്ച് 10 മുതൽ 25 വർഷം വരെ ഗ്യാരണ്ടി നൽകുന്ന പ്രൊഡക്ട് ഉണ്ട്. എന്നും എപ്പോഴും നല്ല ഡ്യു റബിൾ ആയി ചെയ്യാൻ പറ്റുന്ന ഒരു പ്രോഡക്റ്റ് മറൈൻ പ്ലൈവുഡ് തന്നെയാണ്.നമ്മൾ എപ്പോഴും ഇന്റീരിയർ ചെയ്യാൻ തുടങ്ങുമ്പോൾ നമ്മുടെ ഉപയോഗത്തിന് അനുസരിച്ചുള്ള ഇന്റീരിയർ മെറ്റീരിയൽസ് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *